ഒരു ദിവസം ,ഞങ്ങളുടെയാകാശത്ത്‌
ചില വിചിത്രജീവികള്‍ പ്രത്യക്ഷപ്പെട്ടു,
അവ ഞങ്ങളുടെ വയലുകള്‍ നശിപ്പിച്ചു,
ഞങ്ങളുടെ വായുവും ജലവും മനിലമാക്കി,
അവയുടെ ഗര്‍ജനം
ഞങ്ങളുടെ ഉറക്കം കെടുത്തി,
അവയുടെ വിസര്‍ജ്യങ്ങള്‍
പരിസരങ്ങളില്‍ ദുര്‍ഗന്ധം പരത്തി,
ശയനമുറികളില്‍ കയറി
ഞങ്ങളുടെ ലൈംഗികത ആസ്വദിച്ചു,
ഞങ്ങള്‍ക്ക് പിറക്കുന്ന കുഞുങ്ങള്‍
അന്ധരും ബധിരരും മൂകരുമായി
മാറിയതു കണ്ട് ഞങ്ങള്‍ സ്തബ്ധരായി,
ഇന്ന് ,ഞങ്ങളുടെ വിദ്യാലയങ്ങള്‍ നിശ്ശബ്ധമാണ്,
അവിടെ കുട്ടികളുടെ ആര്‍പ്പുവിളികളില്ല,
ഞങ്ങളുടെ കലാലയങ്ങള്‍ പ്രക്ഷുബ്ധമല്ല
അവിടെ പ്രണയവും വിപ്ലവവുമില്ല,
ഇപ്പൊള്‍ അഷ്ടദിക്കുകളിലുമീ
വിചിത്രജീവികളുടെ ഗര്‍ജ്ജനം മാത്രം... !

0 comments:

Popular Posts

Followers

There was an error in this gadget
Powered by Blogger.