പിതാവ് ഒരു പ്രവാസിയായിരുന്നു, മാതാവ് വിരഹിണിയും,
മണലാരണ്യത്തിലെ  കൊടും ചൂടില്‍ പിതാവ് ചോര നീരാക്കി,
വീട്ടിലെ സുഖശീതളിമയിലിരുന്ന് മാതാവ് ടിവി സീരിയലുകള്‍ കണ്ട് കണ്ണീര്‍ വാര്‍ത്തു,,
നിനച്ചിരിക്കാതെ ഞങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി..!
മാതാവിനെ കാണാതായതറിഞ്ഞ് പിതാവ് ഗള്‍ഫില്‍ നിന്ന് പറന്നെത്തി...


ദിവസങ്ങള്‍ക്ക് ശേഷം വഴിയില്‍ വെച്ച്, കള്ളന്‍ മൂക്കറ്റം മദ്യപിച്ച് ആടിയാടി വരുന്നത് കണ്ട് ഞാന്‍ ഒരു നിമിഷം നിന്നു, പിന്നെ കൂടുതലൊന്നും ആലോചിക്കാതെ കയ്യില്‍ കിട്ടിയൊരു ഉരുളന്‍ കല്ലെടുത്ത് ഒരേറ്..
കള്ളന്‍റെ തലപൊട്ടി രക്തം ചീറ്റി, അയാള്‍ അവിടെ കമിഴ്ന്നടിച്ചുവീണു..
ഞാന്‍ ഭയന്നുവിറച്ച് ഓടി.. നിര്‍ത്താത്ത ഓട്ടം.. അതവസാനിച്ചത് ഈ തടവറായിലായിരുന്നു..!

1 comment:

  1. വിഷയം നല്ലത്,തുടക്കവും. പക്ഷെ ഇടയ്ക്കു കൈ വിട്ടുപോയി. എങ്കിലും നന്നായിരിക്കുന്നു...

    ReplyDelete

Popular Posts

Followers

There was an error in this gadget
Powered by Blogger.