31 May 2011

അധ്യാപക ശാക്തീകരണം

0

                     
                      അവധിക്കാല പരിശീലനം 


മധ്യവേനലവധിക്കാലത്തെ അധ്യാപക ശാക്തീകരണ പരിശീലന പരിപാടികളായിരുന്നു മെയ് മാസത്തെ അവസാനപകുതിയിലെ ദശദിനങ്ങള്‍. തിരൂര്‍ ബി ആര്‍ സിയില്‍ ഡയറ്റിലും ബി പി അങ്ങാടി 
ജി എച് എസ് എസ്, ജി എം യു പി സ്കൂളുകലുമായാണ്‍ പരിശീലന പരിപ്വാടികള്‍ നടന്നത്.  പതനവും അനുബന്ധപ്രവര്‍ത്തനങ്ങളും സുഗമവും കൂടുതല്‍ രസകരവും ആസ്വാദ്യകര വുമാക്കുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും ബോധനരീതികളെയും കുറിച്ചുള്ള ചര്‍ച്ചകളും  നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൊണ്ട് സജീവമായിരുന്നു പരിശീലനം.  വിഭിന്ന   നിലവാരത്തിലുള്ള  കുട്ടികള്‍ക്കും പ്രത്യക പരിഗണനയും ശ്രദ്ധയും അര്‍ഹിക്കുന്നവര്‍ക്കും വേണ്ടി അവലംബിക്കേണ്ട രീതികളെ കുറിചുമെല്ലാം വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു.    
വിവര സാങ്കേതികവിദ്യയുടെ സഹായത്താല്‍ പാഠഭാഗങ്ങള്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള സെഷന്‍ പരിശീലനത്തിന്റെ സവിശേഷതയായിരുന്നു. പവര്‍പോയന്‍ര്‍ പ്രസന്റേഷന്‍, ആനിമേഷന്‍ ചിത്രങ്ങള്‍, വീഡിയൊ ക്ളിപ്പുകള്‍ ഗെയ്മുകള്‍ എന്നിവ ഉപയോഗിച്ച് ക്ളാസുകള്‍ ആകര്‍ഷണീയമാക്കുവാനും  പഠനത്തില്‍ കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാക്കുവാനും കൂടുതല്‍ രസകരവും ആസ്വാദ്യകരവുമാക്കുവാനും സംവേദനം സുഗമമാക്കുവാനും കഴിയും. ഇതിന്` സ്കൂളുകളില്‍  കമ്പ്യൂട്ടറും അനുബന്ധ  സൌകര്യങ്ങളും ഉണ്ടായിരിക്കണം.   

 എല്‍ പി  അധ്യാപകര്‍ക്ക് ക്ലാസ് തലത്തിലും യു പി അധ്യാപകര്‍ക്ക് വിഷയം തിരിച്ചുമാണ്` പരിശീലനം നടന്നത്. ഭാഷാ അധ്യാപകര്‍ക്ക് വേറേയും.  അവസാനത്തെ രണ്ട് ദിവസങ്ങളില്‍ പഞ്ചായത്ത് തലതില്‍ എല്ലാ അധ്യാപകരും  ഒരുമിച്ചു ചേര്‍ന്നു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ആദ്യം. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ സാംബത്തിക മേഖലകളില്‍ കുട്ടികള്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ വിശദീകരിച്ചു. ശാരീരിക മാനസിക പീഠനങ്ങളില്‍ നിന്ന് മോചനം, 14 വയസ് വരെ നിര്‍ബന്ധിതവും സൌജന്യവും ഗുണമേന്‍മയുള്ളതുമായ വിദ്യാഭ്യാസം,  സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവ പ്രധാനമാണ്. 
കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ശിശുസൌഹൃധ വിദ്യാലയങ്ങളാകാന്‍ ഓരോ സ്കൂളിനും എന്തൊക്കെ ചെയ്യാന്‍ കഴിയും ?  ലഭ്യമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്ളാസ്റൂം എങ്ങനെആകര്‍ഷകമാക്കാം ?  എന്നീ കാര്യങ്ങളില്‍  സ്കൂള്‍ തലത്തില്‍ ചര്‍ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇതിലേക്ക് വെളിച്ചം വീശുന്നതിന്` പ്രദര്‍ശിപ്പിച്ച  മാതൃകയുടെ പ്രസന്‍റേഷന്‍  ഉപകാരപ്രദമായി.  


ലിംഗ വിവേചനം, പെണ്‍കുട്ടികള്‍ക്ക് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍  തുല്യപരിഗണന തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചക്ക് വിധേയമായി.  എന്‍ഡൊസള്‍ഫാന്‍ വിഷബാധയേറ്റ്  അവശനിലയിലായ വിദ്യാര്‍ത്ഥിനിയെകുറിച്ചുള്ള ഡോക്യുനെന്‍ററി മനസ്സിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു. ഈ കുട്ടിയുടെ പഠനത്തിന്` അധ്യാപകന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വളരെ ശ്ലാഘനീയവും  മാതൃകാപരവുമാണ്. ഇത്തരത്തില്‍ പ്രത്യെക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വീദ്യാഭ്യാസം നല്‍കുന്നതിന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്` ഉത്തരം കണ്ടെത്തുക ശ്രമകരമാണെങ്കിലും സുപ്രധാനമായ കാര്യം തന്നെയാണത്. സ്കൂള്‍ റിസോഴ്സ് ഗ്രൂപിന്‍റെ ശാക്തീരണം എന്ന ചര്‍ച്ചയോടെ ഈ വര്‍ഷത്തെ അവധിക്കാല പരിശീലനത്തിന് സമാപനമായി.


പരിശീലനം ഫലപ്രദവും പ്രയോജനകരവുമാണോ എന്നത് അധ്യാപകനെ/വിഷയത്തെ അപേക്ഷിച്ചായിര്ക്കുമെന്നാണ്` തോന്നുന്നത്.  സ്കൂളുകള്‍ ജൂണ്‍ ഒന്നിന്` തുറക്കുകയാണ്, പുതിയ ക്ളാസുകളിലേക്ക്  പുതിയ പുസ്തകങ്ങളുമായി പുതിയപ്രതീക്ഷകളോടെ കുട്ടികള്‍ വിദ്യാലയത്തിന്‍റെ പടികടന്നു വരികയായി...

              നമുക്കവരെ വരവേല്‍ക്കുക... !        









28 May 2011

ഞാനും ഗള്‍ഫുകാരനായി...

0



ഇറാഖ് പ്രസിഡന്‍ഡ് സദ്ദാം ഹുസയന്‍റെ കുവൈത് അധിനിവേശ സമയത്താണു ഞാന്‍ ആദ്യമായി  ഗള്‍ഫിലെത്തുന്നത്. ദുബായിലെ ഒരറബിവീട്ടില്‍ വേലക്കാരന്‍റെ (ഫ്രീ) വിസയില്‍. എണ്‍പതുകളിള്‍ ഗള്‍ഫിളേക്കുള്ള മലയാളികളുടെ പ്രവാഹം എനിക്കും പ്രതീക്ഷകള്‍ നല്‍കിയിരുന്നു.  വീട്ടിലെ ചുറ്റുപാടുകള്‍, കേവലം പാരലല്‍ കോളേജ് അധ്യാപകന്‍ മാത്രമായ ഞാന്‍,  സര്‍കാര്‍ ജോലിക്ക് വേണ്ടിയുള്ള വിഫലമായ കാത്തിരിപ്പുകള്‍, അങ്ങനെ ഒരുപാട് നിമിത്തങ്ങളുണ്ടായിരുന്നു ഗള്‍ഫ് മരുഭൂമിയിലെ മരുപ്പച്ച തേടിപ്പോകാന്..! വിസ കിട്ടിയത് പക്ഷേ യുദ്ധസമയത്തായത്കൊണ്ട് വീട്ടുകാര്‍ക്കും മറ്റും ഭയം. കുവൈത്തില്‍ നിന്ന് പ്രവാസികള്‍ മടക്കയാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു.  എങ്കിലും യു എ ഇ യിലേക്കും മറ്റും ആളുകള്‍ പോകുന്നും വരുന്നുമുണ്ടായിരുന്നു. വിസ അയച്ചുതന്ന ഭാര്യാപിതാവിന്‍റേയും മറ്റും നിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു.  തിരൂരില്‍നിന്ന് തീവണ്ടിയില്‍ ബോംബെക്ക്. അക്കാലത്ത്  പ്രവാസികളധികവും ബോംബെ വഴിയാണു യാത്ര, ബോംബെക്ക് ബസിലോ ട്രയ്നിലോ ആണു പോവുക അത്കൊണ്ട് തന്നെ മൂന്നോ നാലോ ദിവസം മുംബ് യാത്ര തുടങ്ങണം . കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് സര്‍വീസ് ആരംഭിച്ചതില്‍ പിന്നെ മണിക്കൂറുകള്‍ക്കകം ഗള്‍ഫില്‍ പറന്നെത്താമെന്നായി. 

നാട്ടുകാരായ മൂന്നുനാല്‌ പേര്‍ കൂടെയുണ്ടായിരുന്നു രണ്ടു പേര്‍ ലീവ് കഴിഞ്ഞ് തിരിച്ചുപോകുന്നവരാണ്. കേരളത്തിന്‍ പുറത്തെവിടേയും പോയിട്ടില്ലാത്ത, ബോംബെ പോലുള്ള വന്‍ നഗരങ്ങളില്‍ യാത്ര ചെയ്ത് പരിചയമില്ലാത്ത എനിക്ക്  ഇവര്‍ കൂടെയുണ്ടായിരുന്നത് ആശ്വാസകരമായിരുന്നു. രണ്ടു രാത്രിയുടേയും ഒരു പകലിന്‍റേയും യാത്രാ ദൈര്‍ഘ്യമാണ്‌ അന്ന് ബൊംബെക്ക്. ബോംബെയില്‍ ട്രാവല്‍സിന്‍റെ മുകളിലെ ഇടുങ്ങിയ മുറിയില്‍ ഞങ്ങളെക്കൂടാതെ നാലഞ്ചു പേര്‍ വേറെയുമുണ്ടായിരുന്നു, വിമാനയാത്രക്ക് ഊഴം കാത്തിരിക്കുന്നവര്‍, മൂട്ടയുടേയും കൊതുകിന്‍റ്റെയും കടിയേറ്റ് മൂന്ന് ദിവസം അവിടെ കഴിയേണ്ടി വന്നു..

പിറ്റെ ദിവസം ബോംബെ കാണാന്‍ നടക്കാനിറങ്ങി, തിരക്കേറിയ റോഡുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങും വിലങും ഗല്ലികള്‍, ഉള്ളിലേക്ക് പോകുംതോറും ദുരൂഹതകള്‍ ഏറിവരുന്ന ഗല്ലികളിലൂടെ എങ്ങോട്ടും പോകാം, ഒരു ഗല്ലി പിഴച്ചാല്‍ എവിടെയുമെത്താം..   എവിടെയുമെത്താതിരിക്കുകയും ചെയ്യാം. റെഡ് സ്ട്രീറ്റിലേക്കാണ്‌ ഞങ്ങള്‍ ആനയിക്കപ്പെട്ടത്, അസഹ്യവും ജുഗുപ്സാവഹവുമായിരുന്നു അവിടെതെ കാഴ്ച, മലീമസമായ തെരുവും പരിസരവും ആളുകളും, ഒരു ചാണ്‍ വയറിന്‌ വേണ്ടി ശരീരം വില്‍ക്കേണ്ട ഗതികേടിലായവരും ചതിയിലകപ്പെട്ടവരും തട്ടിക്കൊണ്ടുവരപ്പെട്ടവരും വില്‍ക്കപ്പെട്ടവരുമൊക്കെ ആയിരിക്കുമല്ലോ അവിടെയുള്ളവര്‍.!

റോഡുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങും വിലങും ഗല്ലികള്‍, ഉള്ളിലേക്ക് പോകുംതോറും ദുരൂഹതകള്‍ ഏറിവരുന്ന ഗല്ലികളിലൂടെ എങ്ങോട്ടും പോകാം, ഒരു ഗല്ലി പിഴച്ചാല്‍ എവിടെയുമെത്താം..   എവിടെയുമെത്താതിരിക്കുകയും ചെയ്യാം. റെഡ് സ്ട്രീറ്റിലേക്കാണ്‌ ഞങ്ങള്‍ ആനയിക്കപ്പെട്ടത്, അസഹ്യവും ജുഗുപ്സാവഹവുമായിരുന്നു അവിടെതെ കാഴ്ച, മലീമസമായ തെരുവും പരിസരവും ആളുകളും, ഒരു ചാണ്‍ വയറിന്‌ വേണ്ടി ശരീരം വില്‍ക്കേണ്ട ഗതികേടിലായവരും ചതിയിലകപ്പെട്ടവരും തട്ടിക്കൊണ്ടുവരപ്പെട്ടവരും വില്‍ക്കപ്പെട്ടവരുമൊക്കെ ആയിരിക്കുമല്ലോ അവിടെയുള്ളവര്‍.!

മൂന്നാം ദിവസം  വൈകുനേരം ബോംബെ ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം കയറി. ആദ്യ വിമാനയാത്ര പുതിയൊരനുഭവമായിരുന്നു. ഉള്ളില്‍ ഭയവും !
1990 ആഗസ്റ്റ് 30ന്‌ ദുബായില്‍ വിമാനമിറങ്ങി , ഗള്‍ഫിലെ മരുഭൂമിയുടെ അത്യുഷ്ണത്തിലേക്ക് ഞാനും വന്നു വീണു,

അങ്ങനെ ഞാനുമൊരു ഗള്‍ഫുകാരനായി..!

27 May 2011

പരിധിക്കപ്പുറത്ത്

2

വെറുമൊരു മിസ്ഡ് കോള്‍ നിമിത്തമായിരുന്നു അവര്‍ പരിചയത്തിലായത്.
പിന്നെ അത് ഡയല്‍ഡ് കോളുകളും റസീവ്ഡ് കോളുകളും ആയി മാറി..
എസ്.എം.എസുകളും എം.എം.എസുകളും കൈമാറി.. 
പെട്ടെന്നൊരു ദിവസം അവരെ കാണാതായി..
ഇപ്പോഴവര്‍ പരിധിക്ക് പുറത്താണ്..

21 May 2011

അധിനിവേശം

4

ADestruction in Hiroshima and Nagasaki in August, 1945കൊളംബസാണത്രെ അമേരിക്ക കണ്ടുപിടിച്ചത്..!  (അതൊരധിനിവേശമായിരുന്നു..)
അമേരിക്ക മാരകമായ ബോംബുകള്‍ കണ്ടുപിടിച്ചു..,
ബോംബുകള്‍ പൊട്ടിച്ചിതറി
ഭൂലോകത്ത് നാശം വിതറി..!
ജപ്പാനില്‍..,
വിയറ്റ്നാമില്‍..,
ഇറാഖില്‍..,
അഫ്ഗാനില്‍..,
...................
അടുത്തതെവിടെയുമാകാം..
നിങ്ങളുടെ നാട്ടില്‍,
അല്ലെങ്കിലെന്‍റെ നാട്ടില്‍..!

ഇറാഖ് കുവൈത്തില്‍ അധിനിവേശം നടത്തി,
അമേരിക്ക ഇറാഖിനെ തുരത്തി
അമേരിക്കയു
ടെ സാമ്രാജ്യത്വമോഹം,
അധിനിവേശം നിര്‍ബാധം തുടരുന്നു,
ഗള്‍ഫില്‍, 
ഫലസ്തീനില്‍,
ആഫ്രിക്കയില്‍..
....................

അടുത്തതെവിടെയുമാകാം..
നിങ്ങളുടെ നാട്ടില്‍,
അല്ലെങ്കിലെന്‍റെ നാട്ടില്‍..!

സദ്ദാമിനെ കൊന്നു..,
ഉസാമയെ കൊന്നു,
അമേരിക്ക അനേകായിരം നിരപരാധികളെ കൊന്നു 
ഹിരോഷിമയില്‍,
നാഗസാകിയില്‍.,
വിയറ്റ്നാമില്‍..,
 ഇറാഖില്‍..........................
അടുത്തതാരുമാകാം 
നിങ്ങള്‍ ..! അല്ലെങ്കില്‍ ഞാന്‍..!?

17 May 2011

എന്‍ഡോസള്‍ഫാന്‍

1

തന്‍റെ ചുറ്റും പാറി നടക്കുന്ന പൂംബാറ്റയോട് പൂവ്:
"നീയെന്താ എന്നെ  ചുംബിക്കുകയാണോ..?" 
"അല്ല ഞാന്‍ നിന്നധരത്തിലെ മധു നുകരുകയാണ്..!" പുംബാറ്റ മൊഴിഞ്ഞു.  
പൂവ്: "ഇവിടെയേതോ കീടനാശിനി തളിച്ചിരുന്നു..!" 
പൂംബാറ്റ: "അയ്യോ എന്‍ഡോസള്‍ഫാനാണോ..?! 
പറഞ്ഞുതീരും മുംബ് പൂംബാറ്റ ചിറകൊടിഞ്ഞു വീണു.!  താമസിയാതെ പൂവിന്‍ തണ്ടൊടിഞ്ഞു, ഇതളുകള്‍ കൊഴിഞ്ഞു..!

10 May 2011

കലഹം

0

ടീവിയില്‍ സീരിയല്‍ കാണുകയായിരുന്നു അവള്‍, നായിക നിര്‍ത്താതെ കരയുന്നു,
അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..!
അപ്പോള്‍ അയാള്‍ അങ്ങോട്ട് വന്ന് റിമോട്ട് എടുത്ത് ചനല്‍ മാറ്റി, അവളയാളെ രൂക്ഷമായി നോക്കി..
"ഈ വാര്‍ത്തയൊന്ന് കേള്‍ക്കട്ടെ"  അയാള്‍ പറഞ്ഞു,
"ആ സീരിയല്‍ ഇപ്പോള്‍ കഴിയും"  അത് പറഞ്ഞുകൊണ്ടവള്‍ റിമോട്ട് തട്ടിയെടുക്കാനായി കൈ നീട്ടി, അയാളും വിട്ടുകൊടുത്തില്ല, പരസ്പരം പിടിവലിയായി..
പിടിവലിക്കിടയില്‍ റിമോട്ട് തെറിച്ച് ടിവി സ്ക്റീനില്‍ വീണു ചിതറി..
പെട്ടെന്നാണൊരു ഇടി വെട്ടിയത്..
അന്നു രാത്രി മുഴുവന്‍ മഴയായിരുന്നു..!