21 May 2011

അധിനിവേശം

4

ADestruction in Hiroshima and Nagasaki in August, 1945കൊളംബസാണത്രെ അമേരിക്ക കണ്ടുപിടിച്ചത്..!  (അതൊരധിനിവേശമായിരുന്നു..)
അമേരിക്ക മാരകമായ ബോംബുകള്‍ കണ്ടുപിടിച്ചു..,
ബോംബുകള്‍ പൊട്ടിച്ചിതറി
ഭൂലോകത്ത് നാശം വിതറി..!
ജപ്പാനില്‍..,
വിയറ്റ്നാമില്‍..,
ഇറാഖില്‍..,
അഫ്ഗാനില്‍..,
...................
അടുത്തതെവിടെയുമാകാം..
നിങ്ങളുടെ നാട്ടില്‍,
അല്ലെങ്കിലെന്‍റെ നാട്ടില്‍..!

ഇറാഖ് കുവൈത്തില്‍ അധിനിവേശം നടത്തി,
അമേരിക്ക ഇറാഖിനെ തുരത്തി
അമേരിക്കയു
ടെ സാമ്രാജ്യത്വമോഹം,
അധിനിവേശം നിര്‍ബാധം തുടരുന്നു,
ഗള്‍ഫില്‍, 
ഫലസ്തീനില്‍,
ആഫ്രിക്കയില്‍..
....................

അടുത്തതെവിടെയുമാകാം..
നിങ്ങളുടെ നാട്ടില്‍,
അല്ലെങ്കിലെന്‍റെ നാട്ടില്‍..!

സദ്ദാമിനെ കൊന്നു..,
ഉസാമയെ കൊന്നു,
അമേരിക്ക അനേകായിരം നിരപരാധികളെ കൊന്നു 
ഹിരോഷിമയില്‍,
നാഗസാകിയില്‍.,
വിയറ്റ്നാമില്‍..,
 ഇറാഖില്‍..........................
അടുത്തതാരുമാകാം 
നിങ്ങള്‍ ..! അല്ലെങ്കില്‍ ഞാന്‍..!?

4 comments:

  1. അടുത്തതാരുമാകാം...
    നല്ല വരികള്‍ .. വര്‍ത്തമാനകാലത്തെ പ്രതിനിധീകരിക്കുന്ന സത്യങ്ങള്‍ ..

    ReplyDelete
  2. ഇത്രയും വലിയ സത്യങ്ങളിലേക്ക് തിരിയാതെ സാധാരണക്കാരന്റെ ജീവിതത്തിലെ അർത്ഥ സത്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുകൂടേ?

    ReplyDelete
  3. ഇവിടെ എല്ലാം കൂടുതലും കൊല്ലപ്പെട്ടത് സാധാരണക്കാരനാ....

    ReplyDelete
  4. എല്ലാ അഭിപ്രായങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete