റെയില്‍വെസ്റ്റേഷനിലേക്ക് ധൃതിയില്‍ നടക്കുകയായിരുന്നു ഞാന്‍,  ട്രെയിന്‍റെ സമയമായിരിക്കുന്നു, മിസ്സായാല്‍ ഇന്നത്തെ യാത്ര മുടങ്ങും, അപ്പോഴാണ്` പിറകില്‍നിന്ന് ആരോ വിളിച്ച പോലെ..
'സുഹൃത്തെ ഞാനും വരുന്നു നിന്‍റെ കൂടെ..' 
'അതാരാണിപ്പൊ എന്‍റെ കൂടെ വരുന്നവന്‍..' 
'സംശയിക്കേണ്ട ഞാനും ആ വണ്ടിയില്‍ തന്നെയാണ്` !  നീ പോകുന്നിടത്തേക്ക് തന്നെ..!!'
എന്‍റെ അനുവാദത്തിന്` കാത്തുനില്‍ക്കാതെ അവന്‍ കൂടെ വന്നു, വണ്ടിയില്‍ കയറി, ഒരേ കംപാര്‍ട്മെന്‍റില്‍.. തൊട്ടടുത്ത്..
എനിക്ക് എതിരൊന്നും പറയാന്‍ കഴിഞ്ഞില്ല, കൂട്ടിനൊരാളാകുമല്ലോ എന്ന് ഞാന്‍ സമാധാനിച്ചു..
രാത്രിയില്‍ അവന്‍ ഒന്നും പറയാതെ എന്‍റെ ബര്‍ത്തില്‍ കയറിക്കിടന്നു 
ഉറങ്ങി ...
.

ആരോ കുലുക്കിവിളിച്ചപ്പോഴാണ്` ഞാനുറക്കില്‍നിന്നു ണര്‍ന്നത്..
സുഹൃത്തെ, എഴുന്നേല്‍ക്കൂ ഇറങ്ങേണ്ട സ്ഥലമെത്തി, ഞാന്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു, വേഗം ട്രെയ്നില്‍നിന്നിറങ്ങി.. നീങ്ങിത്തുടങ്ങിയിരുന്നു...
വിളിച്ചുണര്‍ത്തിയ സഹയാത്രികന്` മനസാ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു..
"അല്ല, അവനെവിടെ..?!"
തിരിഞ്ഞുനോക്കാനൊരുങ്ങുംബോഴേക്കും ചുമലില്‍ ഒരു കരശ്പര്‍ശം..
"പരിഭ്രമിക്കേണ്ട, ഞാനിവിടെയുണ്ട്..!"

5 comments:

 1. കഥയിലെ സസ്പെന്‍സ് പറഞ്ഞില്ല അവന്‍ ആരെന്നോ എവിടെ എന്നോ എന്തിനെന്നോ ഒന്നും ഒരു പക്ഷെ മനസിലാവാത് പോയത് എന്റെ പരാജയമാവാം

  ReplyDelete
 2. ഒന്നും മനസ്സിലായില്ല. ആരായിരുന്നു അത്, നിഴല്‍? മരണം? മനസ്സ്‌? പ്രാണന്‍?
  തീരുമാനിച്ചെങ്കില്‍ പറഞ്ഞുതരണേ...

  ReplyDelete
 3. സാര്‍ കഥ വായിച്ചു..സോണിയുടെ സംശയം എന്നില്ലും അവശേഷിക്കുന്നു.പറച്ചിലിന്റെ രീതി ഇഷ്ടമായി...എല്ലാവിധ ആശംസകളും

  ReplyDelete
 4. അതാരയിരിക്കുo..?
  നമ്മുടെയൊക്കെയുള്ളിലുള്ള ആത്മാവായിരിക്കും ..!
  സദാ കൂടെയുള്ള സഹയാത്രികന്‍ ...

  ReplyDelete

Popular Posts

Followers

There was an error in this gadget
Powered by Blogger.