1 October 2011

പീഢനം

8

കാമുകന്‍റെ കൂടെ ഒളിച്ചോടിയ അവളുടെ മാംസളമായതെല്ലാം തട്ടിയെടുത്ത് അവന്‍ ഉന്നതര്‍ക്ക് കാഴ്ച വെച്ചു, എല്ലും തോലും തെരുവിലുപേക്ഷിച്ച് പുതിയ മേചില്‍പുറങ്ങള്‍ തേടിപ്പോയി..!

പ്രതികളെകുറിച്ച് ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാരുടെ കാക്കിയും ലാത്തിയും കണ്ട് അവള്‍ ഭയന്നുവിറച്ചു..
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുറവിളി കൂട്ടി വന്ന രാഷ്ട്രീയക്കാരുടെ കൊടികള്‍ കണ്ട് അവള്‍ക്ക് മനം പുരട്ടലുണ്ടായി..
ചാനലുകാരന്‍റെ കാമറക്കണ്ണുകള്‍ കണ്ട് അവള്‍ ഇരുളിലൊളിച്ചു..

'എന്‍താനുന്‍റായതെന്ന്'  'മലയാലത്തില്‍ ' ചോദിച്ച ചാനല്‍തരുണിയോടവള്‍ പറഞ്ഞു..

"എന്‍റെ മാംസം കടിച്ചുകീറിയവരുടെ അടിവസ്ത്രങ്ങളും ആ കൊടികളും തമ്മില്‍ വല്ലാത്തൊരു വര്‍ണപ്പൊരുത്തം..!!
 അവരുടെ ആര്‍ത്തി പൂണ്‍ട കഴുകന്‍ കണ്ണുകളും നിങ്ങളുടെ കാമറക്കണ്ണുകളും ഒരുപോലെ ..!!!"
അപ്പൂപ്പന്‍ താടി  യില്‍ വന്ന അഭിപ്രായങ്ങള്‍

സഹയാത്രികന്‍ Comment by സഹയാത്രികന്‍ 11 hours ago

kollaam nalla blog
farzanasaleem Comment by farzanasaleem 14 hours ago

nannayittundu
V.R.RAJESH  (വി .ആര്‍ .രാജേഷ്‌ ) Comment by V.R.RAJESH (വി .ആര്‍ .രാജേഷ്‌ ) 23 hours ago

നല്ല ചിന്തകള്‍....ആശംസകള്‍.........
Ashwathy Menon Comment by Ashwathy Menon yesterday

good.
വിനയന്‍ മാഷ്‌ Comment by വിനയന്‍ മാഷ്‌ on Monday

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം ..!!! ഇതൊക്കെ മാറി , ഇപ്പൊ ചോരയും വേണ്ട മാഷെ , വേറെ പലതും ആണ്
Abdul Majeed Alloor Comment by Abdul Majeed Alloor on Monday

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി, ഉഭയ സമ്മതപ്രകാരമാണെങ്കില്‍ തന്നെ കാര്യം കഴിഞ്ഞ് മറ്റുളളവര്‍ക്ക് കാഴ്ച് വെച്ച് സംബാദിക്കുന്നവരെകുറിച്ച്..? രാഷ്ട്രീയക്കാരുടെ തനിനിറം ..?! ചനലുകാരുടെ കരച്ചിലുകള്‍ ..? ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം ..!!!
mylaanchi Comment by mylaanchi on Sunday

nalla  prathishedham.
നിങ്ങളുടെസ്വന്തം.J.P.K Comment by നിങ്ങളുടെസ്വന്തം.J.P.K on Sunday

innathe സ്ത്രീകളുടെ അവസ്ഥ,,,,,nannayi തന്നെ അതിനെതിരെ പ്രതിഷേധിച്ചു,,,
Monisha raj Comment by Monisha raj on Sunday

ശക്തമായ ഭാഷയില്‍ ഒരു പ്രതികരണം .
Jayaseelan Comment by Jayaseelan on Sunday
Alex Thengathalayan പറഞ്ഞ കാര്യത്തോട് തീരെ യോജിക്കാന്‍ വയ്യ. വേശ്യാവൃത്തി നിയമപരമാക്കിയാല്‍ പീഡനം അവസാനിക്കുമെന്കില്‍ വിവാഹിതരൊന്നും ഇങ്ങിനെയുള്ള കേസുകളില്‍ പ്രതി ആവില്ലായിരുന്നല്ലോ. മക്കളും മക്കളുടെ മക്കളും ഉള്ളവര്‍ പോലും പീഡനക്കേസില്‍ പ്രതികളാവുന്നുണ്ടല്ലോ.
Jayaseelan Comment by Jayaseelan on Sunday

കുറച്ച് വരികളില്‍ ഒരു പാട് സത്യങ്ങള്‍ പറഞ്ഞു. അഭിനന്ദനങ്ങള്‍.
വിനയന്‍ മാഷ്‌ Comment by വിനയന്‍ മാഷ്‌ on Sunday

really good, sharikkum kaalika prasakthamaya vishayam.
Alex Thengathalayan Comment by Alex Thengathalayan on October 2, 2011 at 1:32pm

പലതും കള്ളത്തരം ആണ്. 'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു!' എന്താണ് അര്‍ഥം? എപ്പോള്‍ ലൈഗിക ബന്ധം നടത്തിയാല്‍ പിന്നെ കല്യാണം കഴിക്കാം എന്ന് ചെക്കന്‍ പറഞ്ഞപ്പോള്‍ പെണ്ണ് സമ്മതിച്ചു . എന്‍റെ അറിവില്‍ ഉഭയ സമ്മത പ്രകാരം നടത്തുന്ന പ്രായ പൂര്‍ത്തിയായവരുടെ ബന്ധം നിയമപരമായി തെറ്റല്ല ഇനി തെറ്റ് ആണെങ്കില്‍ രണ്ടു പേരും ചെയ്തത് തെറ്റ് ആണ്.  സ്വന്തം ഇഷ്ട പ്രകാരം സുഖിച്ചിട്ടു പിനീട് പീഡനം എന്ന് പറയുന്നു ! ഇത് കാപട്യം ആണ്. പറവൂര്‍ കേസ് പോലെ ബലാല്‍ക്കാരം ആയി ചെയുന്നത് പോലെ അല്ല ഇത്. എന്‍റെ നിരീക്ഷണത്തില്‍ ഏറ്റവും വികാര തീക്ഷ്ണമായ ഒരു ജനത മലയാളികള്‍ ആണ്. (ആണും പെണ്ണും ) ഇത് ഒരു മോശം കാര്യം അല്ല. പക്ഷെ നമ്മള്‍ കാപട്യം കൂടുതല്‍ ഉള്ളവര്‍ ആയതിനാല്‍ ഇത് മറച്ചു വയ്ക്കുന്നു. തനി സ്വഭാവം കാണണം എങ്കില്‍ ഒന്ന് മല്ഗലപുരതോ, ബംഗ്ലൂരിലോ ഡല്‍ഹിയിലോ ഒന്ന് പോയാല്‍ മതി ! ഒരേ ഒരു പരിഹാരം വേശ്യാവൃത്തി നിയമപരം ആക്കുക. അവര്‍ക്ക്, ഹെല്‍ത്ത്‌ കാര്‍ഡും ലൈസന്‍സും നല്‍കുക. താല്പര്യം ഉള്ളവര്‍ അവിടെ പോകട്ടെ . വെറുതേ വിവാഹ വാഗ്ദാനവും ഭീഷണിയും നല്‍കി പരിപാടി നടത്തണ്ട. താല്പര്യം ഉള്ള രണ്ടു പേര്‍  ലൈഗിക ബന്ധം നടത്തിയാല്‍ മറ്റുള്ളവര്‍ക്ക് എന്താ കുഴപ്പം?

8 comments:

  1. കാലികമായ വിഷയം ,കഥ നന്നായി ,ആശംസകള്‍

    ReplyDelete
  2. Siyaf, vannathil valare santosham.. thanks..!

    ReplyDelete
  3. നന്നായി എഴുതിയിരിക്കുന്നു. വിഷയത്തിന്റെ തീവ്രത വ്യക്തമാണ് വരികളില്‍..

    ReplyDelete
  4. മിനിക്കഥ,ആനുകാലിക വിഷയത്തെക്കുറിച്ചായാതിനാലാവാം നല്ല ഒരു പ്രതികരണവും കൂടിയായി
    ------------------------------------------
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  5. കൊടിയോടു മാത്രമല്ല. കോടതിയില്‍ ചോദ്യം ചെയ്യാന്‍ പോകുന്ന വക്കീലിന്റെയും ജട്ജിന്റെയും ഗൌണിനോട് കൂടി വര്‍ണ പൊരുത്തം കാണും. നല്ല ഊക്കുള്ള മിനിക്കഥ

    ReplyDelete
  6. ജെഫു, ഫൈസല്‍, അന്‍സാര്‍, പ്രതികരിച്ചതിന്` നന്ദി..!

    ReplyDelete
  7. അസ്സലായി മാഷേ... കുറഞ്ഞ വരികളില്‍ ശക്തമായ ഒരു പ്രതികരണം...

    ReplyDelete
  8. നല്ല രചന.... ചുരുങ്ങിയ വാക്കുകളില്‍ ഇന്നിന്റെ മുഖം വരച്ചിട്ടു..

    ആശംസകള്‍..

    ReplyDelete