ബുദ്ധിശാലിയായ മനുഷ്യനീ
സ്ഥിരവാസം ഭൂഷണമല്ല..
പരദേശങ്ങളിലാണ്‌
ജീവിത സാക്ഷാത്കാരം
രക്തം വിയര്‍പുതുള്ളികളായി
വീഴുന്നതിലാണ്‌ മോഹസാഫല്യം ..
വില്ലില്‍ നിന്ന്‌ തെറിക്കുമ്പോഴാണ്‌
അസ്ത്രം ലക്‌ഷ്യം പ്രാപിക്കുക..
ഒഴുകും പുഴ പോലെ,
പ്രവാഹം നിലക്കുമ്പോള്‍ ജലം
പ്രായേണ മലിനമാവുന്നു..
പറവകളെ കണ്ടില്ലേ..?
എത്ര വിദുരങ്ങളിലേക്കാണവയുടെ
ദേശാടനം..!
എത്ര വൃദ്ധിക്‌ഷയങ്ങള്‍ താണ്ടിയാണ്‌
ചന്ദ്രന്‍ പൂര്‍ണമാവുന്നത്..
അതിനാല്‍ പ്രയാണത്തിനൊരുങ്ങുക..
പാഥേയം കരുതിവെക്കുക..
സുകൃതമത്രെ നല്ല പാഥേയം...!

13 comments:

 1. ഒരു സോദ്ദേശ കവിത ,ആരോര്‍ക്കുന്നു യാത്രയാകും വരെ പാഥേയം,പാനീയം എന്നൊക്കെ ,നല്ല കവിത ,വരികളില്‍ ഒരല്‍പം കൂടെ മസാല ചേര്‍ക്കാം കേട്ടോ ,കവിതയുടെ രുചി കേമാകും ...

  ReplyDelete
 2. ചിന്തനീയമായ നല്ല വരികള്‍ ...
  കവിത കൊള്ളാം
  ആശംസകള്‍ ..

  ReplyDelete
 3. മജീദ്ക്ക.. നല്ല വരികള്‍, നല്ല ചിന്തയും ഒപ്പം ഒരു മുന്നറിയിപ്പും. ആശംസകള്‍..

  ReplyDelete
 4. നല്ല കവിത ..പുതുമയുള്ള ചിന്തകള്‍..ആശംസകള്‍..

  ReplyDelete
 5. വില്ലില്‍ നിന്ന്‌ തെറിക്കുമ്പോഴാണ്‌
  അസ്ത്രം ലക്‌ഷ്യം പ്രാപിക്കുക..

  ReplyDelete
 6. സിയാഫ് അബ്ദുള്‍ഖാദര്‍
  വേണുഗോപാല്‍
  Jefu Jailaf
  SHANAVAS
  പട്ടേപ്പാടം റാംജി

  അഭിപ്രായങ്ങള്‍ക്ക് അകം നിറഞ്ഞ നന്ദി..

  ReplyDelete
 7. യാത്ര തന്നെയാണ്,ജീവിതം..
  അര്‍ത്ഥസംപുഷ്ടമായ വരികള്‍

  ReplyDelete
 8. സുകൃതമത്രെ നല്ല പാഥേയം..
  അതെ, അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ സുകൃതമായിരിക്കണം നമ്മുടെ കൈമുതല്‍..
  ആശംസകള്‍..

  ReplyDelete
 9. 'നിങ്ങള്‍ യാത്രക്കു വേണ്ട വിഭവങ്ങല്‍ ഒരുക്കിവെക്കുക, ഏറ്റവും നല്ല യാത്രാ വിഭവം ഭയഭക്തി (തഖ്‌വ)യാണ്‌' (വതസവ്വദൂ ഇന്ന ഖൈറ സാദി അത്തഖ്‌വാ) (വിശുദ്ധഖുര്‍ആന്‍ - അല്‍ബഖറ : 197)

  ReplyDelete
 10. നല്ല ആശയം. ആശംസകള്‍ !

  ReplyDelete
 11. ആറങ്ങോട്ടുകര മുഹമ്മദ്‌
  ശശിധരന്‍
  വിളക്കുമാടം
  MINI.M.B
  വായനക്കും പ്രോത്സാഹനങ്ങള്‍ക്കും അകം നിറഞ്ഞ നന്ദി..
  എലാവര്‍ക്കും നന്‍മ നിറഞ്ഞ നവവത്സരം നേരുന്നു..

  ReplyDelete
 12. അതെ സുകൃതം തന്നെ നല്ല പാഥേയം. വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 13. സസ്വത ജീവിത കുരിചോര്മിപ്പിക്കുന്ന വരി മോന്ചായിരിക്കുന്നു

  ReplyDelete

Popular Posts

Followers

There was an error in this gadget
Powered by Blogger.