കോളേജിലേക്ക് പോയ മകന്‍ ഹോസ്റ്റലില്‍ വെച്ച് ക്രൂരമായ റാഗിംഗിന്‌ വിധേയമായി ചേതനയറ്റ ശരീരമായാണ്‌ തിരിച്ചെത്തിയത്..!
 
കൊട്ടും കുരവയുമായി കതിര്‍മണ്ഡപത്തില്‍ 
നിന്ന് ഭര്‍തൃഗൃഹത്തിലേക്ക്  ആനയിച്ചു കൊണ്ടുപോയ മകളെ ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിലാണ് കൊണ്ടുവന്നത്..

ട്രെയ്‌ന്‍ കയറാന്‍  സ്‌റ്റേഷനിലേക്ക് പോയ സഹോദരിയെ, ശിരസ്സറ്റ്  റെയില്‍ വേട്രാക്കില്‍ കിടക്കുന്ന നിലയിലാണ്  കണ്ടെത്തിയത്..!
   
നഗരത്തിലേക്ക് ഇന്‍റര്‍വ്യൂവിന്‌ പോയ സഹോദരന്‍ തീവ്രവാദക്കേസില്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടതായി ചാനല്‍ റിപ്പോര്‍ട്ട്..!


ബന്ധുവീട്ടിലേക്ക് പോയ അമ്മ കുറ്റിക്കാട്ടില്‍ വിവസ്‌ത്രയായി ചലനമറ്റു കിടക്കുന്നു..!


രാവിലെ ഓഫീസിലേക്ക് പോയ അച്ഛന്‍ മണല്‍ ലോറി 
തട്ടി മരിച്ചെന്ന് ഫോണ്‍ ..!

 ഹോസ്‌പിറ്റലില്‍ പോയ ഗര്‍ഭിണിയായ ഭാര്യയെ, 
വയറു പിളര്‍ന്ന് രക്തം വാര്‍ന്ന ശേഷമാണ്‌ ലേബര്‍ റൂമില്‍ നിന്ന് 
പുറത്തേക്ക് കൊണ്ടുവന്നത്..!

വൈകുന്നേറം പാര്‍ട്ടി യോഗത്തിന്‌ പോയ ഭര്‍ത്താവ് , 
തലങ്ങും വിലങ്ങും വെട്ടേറ്റ്  കഷ്ണങ്ങളായാണ്‌ തെരുവില്‍ കിടന്നിരുന്നത്..!!

8 comments:

 1. ഇത് കേരളമോ ..?
  പുറപ്പെട്ട കോലത്തിലല്ലല്ലോ വീട്ടില്‍ തിരിച്ചെത്തുന്നത്..

  ReplyDelete
 2. അതെ ,,ദൈവത്തിന്‍റെ സ്വന്തം നാടിപ്പോള്‍ ദൈവത്തിന്റെ വെറുക്കപ്പെട്ട നാടായി മാറിയിരിക്കുന്നു ,,,,

  ReplyDelete
 3. ഏതാനും വരികളില്‍ നേര്‍കാഴ്ചകളുടെ ചിത്രങ്ങള്‍ ..!

  ReplyDelete
 4. മനുഷ്യത്വം ഒഴിച്ച് ബാക്കി എല്ലാ വികാരങ്ങളും ശക്തമാണിവിടെ...

  ReplyDelete
 5. വിളക്കുമാടം
  ഫൈസല്‍ ബാബു
  ശശിധരന്‍
  MINI.M.B

  നിറഞ്ഞ നന്ദിയുണ്ട്.. വായനക്കും അഭിപ്രായത്തിനും ..

  ReplyDelete
 6. ദൈവത്തിന്റെ സ്വന്തം നാട്ടിലെ നേര്‍ക്കാഴ്ച....

  ReplyDelete
 7. വല്ലാത്ത കാഴ്ചകള്‍ ..!!

  ReplyDelete
 8. അതേ...കേരളത്തിന്റെ നേര്‍ക്കാഴ്ചകള്‍

  ReplyDelete

Popular Posts

Followers

There was an error in this gadget
Powered by Blogger.