മാതാവിന്റെ ഉദരത്തില്‍ ചുരുണ്ടുകൂടിക്കിടന്നിരുന്ന കുഞ്ഞ് ആഹ്ലാദത്താല്‍ നിര്‍വൃതി കൊണ്ടു.. ഇനി ഏതാനും നാളുകള്‍ കഴിഞ്ഞാല്‍ ഇരുള്‍ നിറഞ്ഞയീ ഗഹ്വരത്തില്‍ നിന്ന് പുറത്തുകടക്കാം ..
പുറത്ത് എന്തൊക്കെ കാഴ്‌ചകളാണ്‌ കാണാനുണ്ടാവുക..?!
ആരൊക്കെയാണ്‌ തന്റെ വരവും കാത്തിരിക്കുന്നത്.. 
അമ്മ, അച്ഛന്‍ , ചേട്ടന്‍ , ചേച്ചി , മുത്തശ്ശന്‍ , മുത്തശ്ശി... 
അമ്മ പറയാറുണ്ട് ..  തലയില്‍ വെച്ചാല്‍ പേനരിക്കും , 
താഴെ വെച്ചാല്‍ ഉറുമ്പരിക്കും എന്ന മട്ടില്‍ അത്രയും സൂക്ഷിച്ചും ഓമനിച്ചുമാണ്‌ അവര്‍ എന്നെ നോക്കുകയെന്ന്..  
മനോഹമായ കാഴ്‌ചകള്‍ .. നീലാകാശം .. നക്ഷത്രങ്ങള്‍ .. പക്ഷികള്‍ .. മങ്ങള്‍ .. ചെടികള്‍ .. പൂക്കള്‍ .. അങ്ങനെ പലതും .. 
'അച്ഛന്‍ കളിപ്പാട്ടങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടത്രെ .. '
'ഹായ് നല്ല രസമായിരിക്കും .. '
'ഒന്നു വേഗം ഈ ഇരുട്ടില്‍ നിന്ന് പുറത്ത് കടക്കാനായെങ്കില്‍ .. !'

എന്തോ ഒരു ശബ്ദം .. 
അമ്മ ടിവി കാണുകയാണ്,
വര്‍ത്തകള്‍ ..
'പിഞ്ചുകുഞ്ഞ് ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ..'
'അമ്മ കുഞ്ഞിനെ വിറ്റു.. '
'പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊന്നു..'

.............................................
............................................

ഇതെല്ലാം കേട്ടപ്പോള്‍ കുഞ്ഞിന്‌ പേടിയായി..
സുന്ദരമായ കാഴ്‌ചകള്‍ കാ
ണാം .. ഒരുപാടാളുകളുണ്ട് എന്നൊക്കെയാണ്‌ അമ്മ പറഞ്ഞത്..
അവന്‍ പേടിച്ചുവിറച്ച് ഒന്നുകൂടി ചുരുണ്ടു..

പുറത്ത് വരേണ്ട ദിവസം ഗര്‍ഭാശയത്തില്‍ അള്ളിപ്പിടിച്ചു.. ഒടുവില്‍ വയറ്‌ കീറി പുറത്തെടുത്തപ്പോള്‍  കുട്ടി ഒന്നു പിടഞ്ഞു, പിന്നെ നിശ്ചലമായി..!
 


4 comments:

 1. സിഗരറ്റുകുറ്റികള്‍ പോലെ മനുഷ്യന്‍ ചതച്ചരക്കുന്ന പിഞ്ചുബാല്യങ്ങള്‍ക്ക്..
  അവര്‍ക്കായി ഒരിറ്റ് മിഴിനീര്‍കണം പോലും വീഴ്‌ത്താനാവാതെ ഊഷരമായ എന്റെ കണ്ണുകള്‍ ..
  മരവിച്ചുപോയ മനസ്സിനും ..

  ReplyDelete
 2. നമുക്ക് ശൈശവവും ബാല്യവും കൌമാരവും ഇല്ലതായിരിക്കുന്നു..

  ReplyDelete
 3. പുറത്തെ പൊള്ളുന്ന കാഴ്ചകളിൽ അകം ഉരുകുന്ന ലോകം
  അല്പം കൂടി നന്നാക്കാൻ സ്കോപ്പുള്ള ത്രെഡ്
  ഭാവുകങ്ങൾ

  ReplyDelete
 4. നമ്മള്‍ മനുഷ്യരല്ലാതായി മാറിക്കൊണ്ടിരിക്കുന്നു..?!

  ReplyDelete

Popular Posts

Followers

There was an error in this gadget
Powered by Blogger.