കൂട്ടുകാര്‍ക്കെല്ലാം മൂന്നും നാലും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുള്ളതുപോലെ അവനും വാങ്ങി ഒരു സിം കൂടി..
തികച്ചും സൌജന്യമായി..!
പുതിയ നംബറില്‍ നിന്ന് 'അനോണിമസ്' കോളുകള്‍ വിളിച്ച് അവന്‍ നിര്‍വൃതി കൊണ്ടു ..! 
പലപ്പോഴും തെറിയഭിഷേകത്താല്‍
ഇളിഭ്യനായെങ്കിലും അത് പുറത്ത് കാണിച്ചില്ല..!
ഇടക്കൊക്കെ പൈങ്കിളിനാദം കേട്ട് കോരിത്തരിച്ചു..!
അങ്ങനെ അവന്‍ 'ലൈനില്‍ ലൈവായി' തുടര്‍ന്നു...

നിനച്ചിരിക്കാതെ ഒരു ദിവസം പൊലീസ് വന്ന് പിടിച്ചുകൊണ്ട് പോകുംബോള്‍ അവന്‍ വിളിച്ച നംബറുകളിലേക്കുള്ള കാളുകളെല്ലാം ഡിസ്കണക്റ്റ് ചെയ്യപ്പെട്ടിരുന്നു..!!

7 comments:

 1. ആദ്യം മിസ്സ്ഡ് കാള്‍
  പിന്നെ, കിസ്സ്‌ കാള്‍
  ............. ലാസ്റ്റ് കാള്‍.

  ReplyDelete
 2. ലാസ്റ്റ് കാള്‍.. ? അന്തിമ വിളി..!!
  അന്‍സാര്‍, ജെഫു, നാമൂസ് വന്നതില്‍ വളരെ സന്തോഷം ..!

  ReplyDelete
 3. ചെറിയ വരികളില്‍ വരച്ചിട്ടത് ഇന്നിന്‍റെ
  യാഥാര്‍ത്യങ്ങള്‍. ഫോണും നെറ്റും കൊണ്ടു വന്ന
  വിപ്ലവത്തിന്റെ അനാരോഗ്യ വശങ്ങള്‍.

  ReplyDelete
 4. സലാം, സന്ദര്‍ശിച്ചതില്‍ അതിയായ സന്തോഷം..
  താങ്ക്സ്..!

  ReplyDelete
 5. എന്നാലും പാഠം പഠിക്കുമോ മലയാളികള്‍?

  ReplyDelete

Popular Posts

Followers

There was an error in this gadget
Powered by Blogger.