സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന
അന്‍വറിനെയും അവന്റെ രോഗത്തെയും കുറിച്ചു
മുമ്പത്തെ പോസ്റ്റില്‍ കുറിച്ചിരുന്നു,
നല്ലവരായ പലരുടെയും സഹായങ്ങള്‍
അവന്ന് ലഭിച്ചിരുന്നു..
അവന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും
സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും
നാട്ടുകാരുടെയും മറ്റും പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാവുകയായിരുന്നു,
പതിമൂന്നാം തിയതി സന്ധ്യക്ക്
അവന്റെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍ ..!
രക്തം വാര്‍ന്ന് നീരു വന്ന് വീര്‍ത്ത
അവന്റെ പിഞ്ചുവദനം
കണ്ണു നനയാതെ കാണാനാകുമായിരുന്നില്ല ..
പള്ളിപ്പറമ്പില്‍ അവന്റെ ഖബറിടത്തിലേക്ക്
മണ്ണു വാരിയിട്ടു പിരിഞ്ഞുപോരുമ്പോള്‍
പാവപ്പെട്ടൊരു ഉമ്മയുടെ പ്രതീക്ഷയിലേക്കും സ്വപ്നത്തിലേക്കുമാണല്ലോ
ആ മണ്‍തരികള്‍ വന്നുവീണത്
എന്നോര്‍ത്തപ്പോള്‍ മനസിലെ
മുറിപ്പാടിന് വല്ലാത്തൊരു നീറ്റല്‍ ..
മരണത്തിന്റെ ഏതാനും മണിക്കൂര്‍ മുമ്പ് വിളിച്ചപ്പോള്‍
സ്‌കൂളില്‍ നിന്നാണെന്നറിഞ്ഞ
അവന്‍ ആവശ്യപ്പെട്ടത് പച്ചയും മഞ്ഞയും കളര്‍ചോക്കുകളായിരുന്നു..
ഇന്നിപ്പോള്‍ അവന്‍ നിറങ്ങളില്ലാത്ത ലോകത്തായിരിക്കുമോ..?
മാലാഖമാര്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചത്തില്‍
അര്‍ബുദത്തിന്റെ വേദനകളും
മരുന്നുകളുടെ മനം പിരട്ടുന്ന മണങ്ങളുമില്ലാത്ത
അനശ്വരമായ ലോകത്തിരുന്ന്
അവന്‍ പുഞ്ചിരി തൂകുന്നുണ്ടാവും ..
ഒരു വര്‍ഷക്കാലം അനുഭവിച്ച വേദനകള്‍ മറന്ന്,
കൂട്ടുകാരോടൊപ്പം മളിച്ചുല്ലസിക്കാനാവാതെ ആശുപത്രിക്കിടക്കയില്‍ ഞെരിപിരി കൊണ്ട്
മുഷിഞ്ഞ ദിനരാത്രങ്ങള്‍ മറന്ന് ,
കണ്ണീരു വറ്റിയ ഉമ്മയുടെ വാടിയ മുഖവും
എന്താണിതൊ ക്കെയെന്നറിയാതെ
ഭയവിഹ്വലയായ സഹോദരിയുടെ
കരച്ചിലും കാണാനാവാതെ ...!
അന്‍വര്‍ ,
ബാഗ് തോളില്‍ തുക്കി
കുനിഞ്ഞ ശിരസുമായി
നീ നടന്നകലുന്നത്
മറക്കാനാവുന്നില്ലല്ലോ ...!
അന്‍വര്‍ ,
ReplyDeleteബാഗ് തോളില്‍ തുക്കി
കുനിഞ്ഞ ശിരസുമായി
നീ നടന്നകലുന്നത്
മറക്കാനാവുന്നില്ലല്ലോ മോനെ....
ചിലപ്പോഴെല്ലാം വിധി ക്രൂരമാകുന്നത് പോലെ തോന്നാറുണ്ട്.
ReplyDeleteInna Lillahi Va inna ilaihi Rajioon...
ReplyDeleteപ്രാര്‍ഥനകള്‍ ..
ReplyDeleteഎന്തു പറ്റി ബ്ലോഗ് നിര്‍ത്തിയോ ?
ReplyDelete