3 July 2013

അന്‍വര്‍ ..?!

14


ചികിത്സാസഹായത്തിനുള്ള അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് അന്‍വറിന്റെ പേരെഴുതിയപ്പോള്‍ മസില്‍ വല്ലാത്തൊരു നീറ്റല്‍ ..  കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്‌കൂള്‍ അധ്യയനം തുടങ്ങുമ്പോള്‍ ഒന്നാം ക്ലാസില്‍ അവനുമുണ്ടായിരുന്നു..
ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയുടെ കൂടെ കുറച്ചകലെയുള്ള സ്‌കൂളില്‍ അയക്കണമെന്ന് വിചാരിച്ചിരുന്ന മാതാവിനെ കണ്ട് സംസാരിച്ച് ഞങ്ങളുടെ സ്‌കൂളിലേക്ക് ചേര്‍പ്പിക്കുകയായിരുന്നു.
മറ്റു കുട്ടികളെപോലെ വികൃതിത്തരങ്ങളൊന്നും അധികമില്ലാത്ത‍  ശാന്തപ്രകൃതനും പഠിക്കാന്‍ മിടുക്കനുമായിരുന്നു

അന്‍വര്‍ .. മിക്കപ്പോഴും വിഷാദച്ഛായ നിഴലിക്കുന്ന മുഖം , ശിരസ് ഒരുവശത്തേക്ക് അല്‍പം ചെരിച്ചുള്ള നടത്തം , അധികം സംസാരിക്കാത്ത പ്രകൃതം .. 


സാമ്പത്തികമായി വളരെ മോശപ്പെട്ട കുടുംബമാണ്` അവന്റേത്.. പിതാവിന്‌ കാര്യമായ ജോലിയൊന്നുമില്ല, ഏതോ മതസ്‌ഥാപനത്തിനുള്ള സംഭാവനകള്‍ പിരിച്ചെടുക്കലാണ്‌ പണി, മാതാപിതാക്കളുടെ കുടുംബങ്ങളും സാമ്പത്തികമായി ദുര്‍ബലരാണ്, ആരുടെയൊക്കെയോ സഹായം കൊണ്ട് ചെറിയൊരു വീടുണ്ടായി‍ ..!

ഇടക്കിടെ പനി ബാധിച്ച് സ്‌കൂളില്‍ വരാറില്ല,   ആശുപത്രിയില്‍ പോകും മരുന്ന് കഴിക്കും ഭേദമാകും .. സാധാരണ എല്ലാ കുട്ടികള്‍ക്കും ജലദോഷവും പനിയും ഉണ്ടാകാറുണ്ടല്ലോ, , ങ്ങനെയേ എല്ലാവരും കരുതിയുള്ളൂ, നാലഞ്ചു മാസങ്ങള്‍ കഴിഞ്ഞു കാണും അവന്റെ കഴുത്തിന്‌ വലതുവശത്ത് ഒരു വീക്കം , ഡോക്‌ടറെ കാണിച്ചപ്പോള്‍  അത് പ്രശ്‌നമാക്കാനില്ലെന്ന് പറഞ്ഞെങ്കിലും, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതല്‍പം  വലുതായി ഒരു മുഴപോലെയായി, സ്വതവേ അല്‍പം ചെരിഞ്ഞ അവന്റെ ശിരസ് ഒന്നുകൂടി ചെരിഞ്ഞു, അത് കാണുമ്പോള്‍ വല്ലാത്ത വേദന തോന്നി.. ആദ്യമേയുള്ള ചെരിവിനുള്ള നിമിത്തം ഒരുപക്ഷേ ഈ രോഗമാകാം ..! പിന്നീട് പനി കൂടുതലാവുകയും കുട്ടി അവശനാവുകയും ചെയ്‌തു..

വിദഗ്‌ദപരിശോധനയും ടെസ്‌റ്റുകളും നടത്തിയ ശേഷം അര്‍ബുദമാണെന്ന് സ്‌ഥിരീകരിച്ചപ്പോള്‍ എല്ലാവരും സ്‌തബ്‌ധരായി, അവന്റെ ദരിദ്രകുടുംബത്തിന്റെ സ്ഥിതി അതിദയനീയമായിരുന്നു, കൂനിന്‍മേല്‍ കുരു എന്ന അവസ്‌ഥ.. അര്‍ബുദമെന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിലമരാനോ ഈ പിഞ്ചുബാല്യമെന്നോര്‍ത്ത് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു..  

ഏതായാലും ചികിത്സക്കായി അവനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.. മൂന്ന് വര്‍ഷത്തെ ചികിത്സ വേണ്ടിവരുമെന്നാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്..  പലരും സഹായഹസ്‌തങ്ങള്‍ നീട്ടൂന്നതിനാലും മറ്റും എട്ട്‌ മാസത്തോളമായി ചികിത്സയിലാണ്.. 

ഇന്നിപ്പോള്‍ പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ തുറന്നു, അവന്റെ കൂടെ ഒന്നാം ക്ലാസിലുണ്ടായിരുന്ന എന്റെ മകനടക്കമുള്ള കുട്ടികള്‍ രണ്ടാ ക്ലാസിലിരുന്ന് പഠിക്കുകയും ഓടിച്ചാടിക്കളിക്കുകയും ചെയ്യുമ്പോള്‍ അവന്റെ ശൂന്യമായ ഇരിപ്പിടം ഞങ്ങളെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു...   എത്രയും വേഗം സുഖം പ്രാപിച്ച്  അന്‍വറിന്`‍ സ്‌കൂളില്‍ വരാന്‍ സാധിക്കേണമേയെന്നാണ്` ഞങ്ങള്‍  കുറ്റൂര്‍ ഡി.എസ്.എല്‍ .പി. സ്‌കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും പ്രത്യാശയും പ്രാര്‍ത്ഥനയും...Reactions:

14 comments:

 1. പ്രതീക്ഷാനിര്‍ഭരവും പ്രാര്‍ത്ഥനാനിരതവുമായ മനസുകളുമായി ഞങ്ങള്‍ ..!
  കരുണാമയനായ നാഥന്‍ സഹായിക്കട്ടെ..

  ReplyDelete
 2. കാരുണ്യവാനായ അല്ലാഹുവിനോട് കേഴുക..
  രോഗം നല്‍കുന്നതും ശമനം നല്‍കുന്നതും അവനല്ലോ..
  അന്‍വറിന്‌ എത്രയും വേഗം സുഖം പ്രാപിച്ച് പഠനം തുടരാന്‍ സാധിക്കുമാറകട്ടെ..

  ReplyDelete
 3. വായിച്ചു.
  അന്‍വര്‍ ഒരു വേദനയായി കൂടെപ്പോന്നു.


  മജീദ്‌ക്കാ,
  ആ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ (വിലാസമാടക്കം) ഇവിടെ കമന്റായി ഇടൂ.
  നമുക്ക് സഹായിക്കാം.
  മൊബൈല്‍ നമ്പര്‍ തരൂ.
  kannooraan2010@gmail.com


  ReplyDelete
  Replies
  1. K@nn(())raan*

   സന്‍മനസ്സിന്‌ നിസ്സീമമായ നന്ദി,
   സഹയിക്കാന്‍ കഴിഞ്ഞാല്‍ വളരെ ഉപകാരപ്രദമായിരിക്കും
   വിലാസം :-
   അന്‍വര്‍ സാദിഖ്, D/o. ജമീല, മാടായിതൊടി, പോത്തനൂര്‍ , തുവ്വക്കാട് Po. 676551, മലപ്പുറം. Phone: +918086349363, 954459071
   സ്‌കൂള്‍ വിലാസം:
   അന്‍വര്‍ സാദിഖ്, C/o അബ്‌ദുല്‍ മജീദ്.എ. D.S.L.P.സ്‌കൂള്‍ കുറ്റൂര്‍ , തെക്കന്‍കുറ്റൂര്‍ Po. 676551, മലപ്പുറം. Phone: 9946768820

   മറ്റെന്തെങ്കിലും വിവരം വേണമെങ്കില്‍ അറിയിക്കുമല്ലോ..

   Delete
  2. വിലാസം ഇവിടെ കൊടുത്തത് നന്നായി,
   സാധിക്കുന്നവര്‍ക്ക് സഹായിക്കാമല്ലോ,
   ഞാനും സഹായിക്കാം .. ഇന്‍ഷാ അലാഹ്..

   Delete
  3. നന്ദി മജീദ്‌ സാഹിബ്.
   റമദാനിന്‍റെ പുണ്യം നമ്മെ അനുഗ്രഹിക്കട്ടെ.

   Delete
 4. അന്‍വറിന്റെ കാര്യമോര്‍ക്കുമ്പോള്‍ വല്ലാത്ത വേദന..
  ഓടിച്ചാടിക്കളിക്കേണ്ട പ്രായത്തില്‍ ചികിത്സയും മരുന്നുമായി മെഡിക്കല്‍ കോളേജിലെ സമ്മിശ്രഗന്ധങ്ങള്‍ വമിക്കുന ചുറ്റുപാടില്‍ കഴിയാനാണ്` വിധി.. അന്‍വറിനെക്കുറിച്ചുള്ള ഈ കുറിപ്പ് ഹൃസ്വമായി തോന്നി, അല്‍പം കൂടി വിഅശദമാക്കാമായിരുന്നു എന്ന് അഭിപ്രായമുണ്ട്.. നല്ല മനസുള്ളവര്‍ക്ക് സഹായഹസ്‌തങ്ങള്‍ നീട്ടാന്‍ ഈ കുറിപ്പ് പ്രചോദനമാകട്ടെ.. എനിക്കും ..!

  ReplyDelete
 5. എല്ലാവരുടേയും പ്രാർത്ഥനകൾക്കും പ്രതീക്ഷകൾക്കും സർവ്വേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.!
  ആശംസകൾ.

  ReplyDelete
  Replies
  1. ഞങ്ങളുടെ വേദനയില്‍ പങ്ക് ചേരുന്നതിന്‌ അകം നിറഞ്ഞ നന്ദിയുണ്ട്..

   Delete
 6. വല്ലാതെ വേദനപ്പെടുത്തുന്നു.

  ReplyDelete
  Replies
  1. ജെഫു,
   വായിച്ചതിനും പങ്കു ചേര്‍ന്നതിനും നിസ്സീമമായ നന്ദി..

   Delete
 7. പ്രാർത്ഥനയോടെ

  ReplyDelete
 8. എന്റെയും പ്രാര്‍ത്ഥന ഒപ്പം...........!!

  ReplyDelete