4 January 2012

തിരിച്ചറിവ്(ഇല്ലായ്മ)

54

'പ്രഥമചഷകത്തിന്‍ ലഹരി അതിമധുരം, അനിര്‍വചനീയം.. അതാസ്വദിച്ചില്ലെങ്കില്‍ ജീവിതത്തിനെന്തര്‍ത്ഥം.. ഒരു പുരുഷായുസ് മുഴുവന്‍ വ്യര്‍ത്ഥം..!' എന്ന പ്രലോഭനങ്ങളാണ്‌ ആദ്യമായി മദ്യം നുണയുന്നതിന്‌ പ്രചോദനമായത്..!    ഇന്നിപ്പോള്‍ അവസാന ചഷകത്തിന്‍റേയും ലഹരി നഷ്ടപ്പെടാതിരിക്കാന്‍ 'പാനപാത്രം' സദാ അധരങ്ങളില്‍ തന്നെയാണ്‌..!
 ആദ്യമോക്കെ ബീവറേജസിനു മുന്നില്‍  തലയിൽ മുണ്ട് ഇട്ടുകൊണ്ടാണ് ക്യൂ നിന്നിരുന്നത്..  പിന്നെ പിന്നെ 'മൂക്കറ്റം മോന്തി' റോഡരികില്‍ വീണു കിടക്കുമ്പോള്‍ ഉടുതുണി ഉരിഞ്ഞു പോയത് പോലും തിരിച്ചറിയാതായി..!!

രാവിലെ കുളിച്ച് ഇസ്തിരിയിട്ട വസ്ത്രമുടുത്ത് സുഗന്ധം പൂശി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ റോഡിലൂടെ വാഹനം പാഞ്ഞു പോയപ്പോഴുണ്ടായ പുകയും പൊടിപടലങ്ങളും കാരണം ടവ്വല്‍ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ചാണ്‌ നടന്നത്..!
വൈകുന്നേരം 'അല്‍പം അകത്താക്കി' ആടിയുലഞ്ഞും തപ്പിത്തടഞ്ഞും ഉരുണ്ടുപിരണ്ടും എങ്ങിനെയൊക്കെയോ വീടണഞ്ഞപ്പോള്‍ ദേഹമാസകലം ​പൊടി പുരണ്ടിരുന്നു..!
 

മകനെ വാരിപ്പുണര്‍ന്ന് ഉമ്മ വെച്ചും ഭാര്യയുടെ കവിളില്‍ ചുംബിച്ചും സന്തോഷാതിരേകത്തോടെയാണ്‌ ജോലിക്ക് പോയത്.. സന്ധ്യക്ക് തിരിച്ചെത്തിയപ്പോള്‍ ഭാര്യ നല്‍കിയ ചായ "എന്താടീ ചായക്ക് പാലില്ലേ"?! എന്ന് പറഞ്ഞ് ഒരേറും "ഠേ" എന്ന് മുഖത്തൊരിടിയും..!  കരഞ്ഞുകൊണ്ട് വന്ന മകനെ കാലു കൊണ്ട് തട്ടിമാറ്റിയും കട്ടിലില്‍ വീണു..!
 

കൂട്ടുകാരന്‍റെ വീട്ടില്‍ 'കമ്പനിക്ക്' ഒത്തുകൂടിയതായിരുന്നു.. 'വിദേശി'ക്കൊപ്പം അവന്‍റെ ഭാര്യ വിളമ്പിയ വിഭവങ്ങളും കൂടിയായപ്പോള്‍ വീര്യം വര്‍ദ്ധിച്ചു.. എത്ര അകത്താക്കിയെന്നറിയില്ല.. സ്ഥലകാലബോധവും..!
ഭാര്യയാണെന്ന് കരുതി കയറിപ്പിടിച്ചത് കൂട്ടുകരന്‍റെ ഭാര്യയെയായിരുന്നുവെന്ന് പിറ്റേന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴാണ്‌ മനസിലായത്..!
 

കൂട്ടുകാര്‍ക്കൊപ്പം ബാറില്‍ നിന്ന് നന്നായി 'മിനുങ്ങി', കാറില്‍ അടിച്ചിപൊളിച്ചു കറങ്ങിയടിക്കവേ  അമിതവേഗതയില്‍ നിയന്ത്രണം വിട്ട് കാര്‍ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞപ്പോള്‍ ജീവിതത്തിന്‍റെയര്‍ത്ഥം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു..!!?

  

54 comments:

  1. ഒരു രസത്തിനാണ് രുചിക്കുന്നത്. പിന്നീടത്‌ ശീലമായി..അത് കഴിഞ്ഞു ഒഴിവാക്കാന്‍ വയ്യാതായി...എന്ത് ചെയ്യുന്നു എന്നറിയാന്‍ പുലരാന്‍ കാത്ത്തിരിക്കലായി...അതുകഴിഞ്ഞ് ഒന്നും അറിയാതായി.

    ReplyDelete
  2. ആ മിനുങ്ങൽ കാരണം എന്തൊക്കെ ഉണ്ടായാലും, അതു കഴിഞ്ഞുകിട്ടാൻ കാത്തിരിക്കും വീണ്ടും മിനുങ്ങാൻ. മിനുങ്ങൽ കാരണമാണ് ഇതൊക്കെ ഉണ്ടായതെന്നെങ്കിലും തിരിച്ചറിഞ്ഞല്ലോ, ആ തിരിച്ചറിവ് കൊണ്ട് യാതൊരു പ്രയോജനവുമില്ലെങ്കിലും.

    ReplyDelete
  3. മദ്യം എല്ലാ തിന്മയുടെയും മാതാവ്...

    ReplyDelete
  4. ഏതൊക്കെ രീതിയില്‍ എന്തൊക്കെ എഴുതിയാലും ഈ വിപത്ത് സമൂഹത്തിനെ വരിഞ്ഞു മുറുക്കുകയാണല്ലോ മജീദ്‌ ...

    നല്ല കാര്യം ഈ ഓര്‍മ്മപെടുത്തല്‍

    ReplyDelete
  5. മദ്യം എല്ലാ തിന്മയുടെയും മാതാവ്...

    ഈ ഓര്‍മ്മപെടുത്തല്‍ നല്ല കാര്യം

    ReplyDelete
  6. നല്ല വായനയും അതിനേക്കാള്‍ നല്ലൊരു സന്ദേശവും സമ്മാനിക്കുന്നു..ആശംസകള്‍

    ReplyDelete
  7. എന്താടോ നന്നാവാത്തത് .......മലയാളികൾ ?

    ReplyDelete
  8. സുബോധവും തിരിച്ചറിവും ജീവിതം തന്നെയും നഷ്ടപ്പെടുത്തുന്ന ഈ വിഷം വിതക്കുന്ന ദുരന്തങ്ങൾ വിവണാതീതം തന്നെ.. എന്നിട്ടുമാരും തിരിച്ചറിയൗന്നില്ല..!!

    ReplyDelete
  9. കഥയും സന്ദേശവും നന്നായി

    ReplyDelete
  10. ഓര്‍മ്മപ്പെടുത്തല്‍ നന്നായി. വിവരണം മനോഹരം. ആശംസകള്‍

    ReplyDelete
  11. ഈ ആപത്ത് പെരുകുകയാണ്..!
    അറിഞ്ഞിട്ടും അറിയാത്തവരെപ്പോലെ അങ്ങോട്ടുതന്നെ അടുക്കുകയാണിപ്പോഴും..!
    കണ്ടറിയാത്തവര്‍ കൊണ്ടറിയട്ടെ..!

    എഴുത്തു നന്നായിട്ടുണ്ട്ട്ടോ.
    ദാ ഈ കുടിയനെ ഒന്നു പരിചയപ്പെടൂ.

    പുതുവത്സരാശംസകളോടെ...പുലരി

    ReplyDelete
  12. മദ്യം ഇന്ന് മലയാളികൾക്ക് മാറ്റിവയ്ക്കാനകാത്ത പാനീയമാകുന്നൂ...ഹാ കഷ്ടം...

    ReplyDelete
  13. ഉയര്‍ന്ന സമൂഹത്തിന്റെ ആഭിജാത്യവും,
    മദ്ധ്യ സമൂഹത്തിന്റെ മാന്യതക്കുറവും
    താഴ്ന സമൂഹത്തിന്റെ സ്വഭാവവും ആയിരുന്നു മദ്യം.
    അതു പണ്ടു്!ഇന്നിപ്പോള്‍ സര്‍വ്വം സമത്വം!!
    മദ്യത്തിന്റെ കാര്യത്തില്‍ മാത്രം!!!
    ------------------------------
    എഴുത്തും സന്ദേശവും നന്നായിട്ടുണ്ട്: അഭിനന്ദനങ്ങള്‍!

    ReplyDelete
  14. ഗുണപാഠകഥയ്ക്ക് അഭിനന്ദനങ്ങള്‍.
    ഒറ്റക്കിരുന്നു മദ്യപിക്ക്ക്കുന്ന ഒരാളെന്ന നിലയില്‍
    മദ്യത്തോട് എനിക്ക് വിരോധമില്ല. ഇഷ്ടമുണ്ടു താനും.
    ഇന്നുമാത്രമല്ല പണ്ടുമുതലേ മദ്യവും മദ്യപാനികളൂം ഉണ്ടായിരുന്നു.
    അതൊക്കെ അങ്ങനാകട്ടെ.
    നമ്മുടേ അറിവില്‍ ഭൂയില്‍ ലഭിക്കുന്ന ഏക അമൃതം മദ്യമാണ്‌.
    (ഈ ആശയത്തിനു കടപ്പാട് എം.എന്‍.വിജയനോട്. മാഷ് വേറൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതിനെ ഞാന്‍ വളച്ചൊടിച്ച് ഇവിടിടുന്നു)
    കള്ളോളം നല്ലൊരു വസ്തു
    ഭൂലോകത്തില്ലെടി പെണ്ണേ
    എള്ളോളം ഉള്ളില്‍ ചെന്നാല്‍
    ഭൂലോകം തരികിടതിത്തെയ്...
    എന്നെഴുതിയ മഹാനെ അനുസ്മരിക്കുന്നതോടൊപ്പം മദ്യത്തിന്റെ പ്രചരണത്തിനോ മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്നതിനോ അല്ല ഈ കമന്റ് എന്നും ഇതിനാല്‍ പ്രസ്താവിക്കുന്നു.
    കുടിക്കുന്നവര്‍ സ്വന്തം നിലക്ക് കുടിക്കുകയും തുടര്‍ന്നു വരുന്നത് അനുഭവിക്കുകയും ചെയ്യേണ്ടതാകുന്നു.
    ലോകത്തിലെ തിന്മകളുടെ കാരണം മദ്യം അല്ലെന്ന് ഉറച്ച ബോധ്യമുള്ള,
    അസാന്മാര്‍ഗ്ഗിയായ ഒരു മദ്യപന്‍, ഞാന്‍, മേല്‍ ചൊന്നതിനെ സാക്ഷ്യപ്പെടുത്തുന്നു.

    ReplyDelete
  15. മദ്യം നമ്മളെ കഴിക്കാതിക്കുന്നിടത്തോളം കാലം അത് നമുക്ക് കഴിക്കാം

    ReplyDelete
  16. എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും എല്ലാം അറിയാം.എന്നിട്ടും...

    ReplyDelete
  17. മദ്യം വിഷമാണെന്നും മനുഷ്യന്റെ വലിയ ഒരു ഭാഗം തെറ്റുകള്‍ക്കും കാരണം മദ്യം ആണെന്നും അറിയാത്തവരായി ആരാണ് ഇന്നുള്ളത്‌ ഒരു കാലത്ത്‌ മുതിര്‍ന്നവര്‍ മാത്രം രുചിച്ചിരുന്ന മദ്യം ഇന്ന് കൌമാരകാര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായിരിക്കുന്നു .മദ്യം "ഹറാം" ആക്കിയ ദൈവത്തിനു സ്തുതി.ദൈവ ഭയമുള്ളവര്‍ അത് കൊണ്ട് മാത്രം അതിനെ വെറുക്കുന്നു

    ReplyDelete
  18. കൌമാരപ്രായക്കാര്‍ വരെ മദ്യപാനികളായിട്ടുണെന്ന് പറയുന്നു.
    ഓരോ അപകടങ്ങളില്‍പെടുമ്പോഴേ മദ്യവിപത്തിനെക്കുറിച്ച് മനസ്സിലാവൂ.

    ReplyDelete
  19. നന്മയുടെ വഴികള് അല്പം ഇടുങ്ങിയതു ആണ്‌...
    അതിലെ പോകാന്‍ പലര്‍ക്കും താല്പര്യം ഇല്ല...
    satire എഴുത്ത് നന്നായിട്ടുണ്ട്...‍

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. മദ്യം ഒരു പാമ്പാണ് ..അങ്ങോട്ട്‌ ചെന്നാല്‍ മാത്രമേ അത് കടിക്കൂ ..നന്നായി ട്ടോ പോസ്റ്റ്‌

    ReplyDelete
  22. വായിച്ചു.. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.. മദ്യം വിഷമാണ്..

    ReplyDelete
  23. ഒരു സിനിമയില്‍ പുതുതായി ആ നാട്ടില്‍ വരാന്‍പോകുന്ന വിദേശമദ്യഷാപ്പ്‌ പൂട്ടിക്കാന്‍ മദ്യവിരുദ്ധസമിതിയെ കൊണ്ട് വന്നപ്പോള്‍ അവരെ ക്ഷണിച്ചയാളുടെ കള്ളുഷാപ്പ് തന്നെ ആദ്യം പൂട്ടിക്കാന്‍ അവിടെ കുത്തിയിരുന്നു സമരം ചെയ്ത ഒരു നര്‍മ്മരംഗം സാന്ദര്‍ഭികമായിഓര്‍മ്മ വന്നു ...

    ReplyDelete
  24. മദ്യം വിഷമാണ്,കഴിച്ചാല്‍ വിഷമവുമാണ്.പക്ഷെ കുടിയന്മാരില്ലെങ്കില്‍ സര്‍ക്കാരിനു പണവും കിട്ടില്ല!.

    ReplyDelete
  25. ......സമയം ഏറെ ആയില്ലേ ......

    ReplyDelete
  26. വെള്ളമടിച്ചാല്‍ ഇങ്ങനെയിരിക്കും. ഇതല്ലേ സന്ദേശം? എനിക്ക് മനസ്സിലായിട്ടോ.. ആശംസകള്‍.

    ReplyDelete
  27. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല...

    ReplyDelete
  28. മദ്യം മിടുക്കനാണ്. സർക്കാരിനു ഏറ്റവും വേണ്ടപ്പെട്ട ആളാണ്. മദ്യപിയ്ക്കുന്നവർക്ക് മദ്യത്തേക്കാൾ നല്ല ഒരു വസ്തുവില്ല ഈ ഭൂലോകത്ത്.......

    മദ്യപന്റെ അടിയും ചവിട്ടും ഏൽക്കുന്നവർക്കും അയാൾ കാരണം പട്ടിണി കിടക്കുന്നവർക്കും അയാൾ കാരണം വഴിയാധാരമായവർക്കും അങ്ങനെ ചില നിസ്സാര ജന്മങ്ങൾക്കും മാത്രമേ മദ്യം കൊണ്ട് പ്രശ്നമുള്ളൂ. നിസ്സാര ജന്മങ്ങളും വഴിയാധാരക്കാരും ആരുടേയും സ്വപ്നങ്ങളെ പോലും ശല്യപ്പെടുത്താറില്ല.

    ReplyDelete
  29. മദ്യപാന്മാര്‍ എന്നു പറയുമ്പോള്‍ ആദ്യമേ കാണുന്ന ചിത്രം ലക്കും ലഗാനുമില്ലാതെ ആടിയാടി പോകുന്ന ആള്‍രൂപമാണ്. പക്ഷെ സോഷ്യല്‍ drinking എന്നാ പേരില്‍ രണ്ടെണ്ണം അടിച്ചു ചുണ്ടും തുടച്ചു പോകുന്നവര്‍ സമൂഹത്തിലെ മാന്യന്മാര്‍ ആണ്. ഉപയോഗിക്കുന്ന സാധനത്തിന്റെ വില കുറയുന്നത് അനുസരിച്ചു ക്ലാസ്സുകളായി തിരിക്കപ്പെടുന്നു. എന്നാലും ഒറ്റ കാഴ്ച്ചയില്‍ എല്ലാവരും കുടിയന്മാര്‍ തന്നെ. നല്ല കഥ നല്ല സന്ദേശവും..

    ReplyDelete
  30. ഈ ലോകത്തുള്ളതിൽ ഏറ്റവും നല്ല സാധനം മദ്യമാണെന്നു കരുതുന്നവർ കൂടുതൽ കേരളത്തിലാണെന്നത് ലജ്ഞാവഹമാണ്.

    ReplyDelete
  31. മദ്യപാനം നിര്‍ത്തട്ടെ എന്നിട്ട് അഭിപ്രായം പറയാം

    ReplyDelete
  32. നല്ലൊരു സന്ദേശം, നന്ദി
    ആശംസകള്‍

    ReplyDelete
  33. മദ്യത്തിനെതിരെയുള്ള എല്ലാ പ്രചരണങ്ങളെയും മാനസീകമായി അനുകൂലിക്കുമ്പോള്‍ തന്നെ
    അല്‍പ്പസ്വല്‍പ്പം കഴിക്കുന്ന ആള്കൂടിയാണ് ഞാന്‍ ..
    സ്നേഹം കൊടുക്കുന്ന അളവില്‍ തിരിച്ചു തരുന്ന
    മദ്യത്തെ എനിക്ക് വെറുക്കാന്‍ കഴിയില്ല ..
    എന്നോടു ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരെഒരാളും" മദ്യമ്മയാണ് " !!!

    ReplyDelete
  34. ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സാധനം മദ്യമാണ് ...എന്ത് അച്ചടക്കത്തോടെ നിശബ്ദമായി നില്‍ക്കുന്ന Q കണ്ടാല്‍ സഹിക്കൂല്ല ..എഴുത്തും സന്ദേശവും നന്നായിട്ടുണ്ട്...

    ReplyDelete
  35. ഒരു നല്ലെഴുത്ത്...
    ആശംസകള്‍..

    ReplyDelete
  36. orikkal chekuthan paranjathu pole madhyam vishamallathayirikkunnu.manushyan athine athijeevichu thudangi ennu....
    malayali paampukal koodi varunnu...paranjittu kaaryamilla
    aasamsakal

    ReplyDelete
  37. ഇന്നത്തെ യുവാക്കള്‍ക്ക് ഒരന്തസ്സാണ് മദ്യപാനം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  38. ഇന്ന് എന്തിനും മുന്നിലും പിന്നിലും മദ്യം ആവശ്യമാണല്ലോ , സന്തോഷത്തിലും , ദുഖത്തിലും മദ്യം മനുഷ്യന്‍റെ കൂട്ടുകാരന്‍..
    മദ്യവും മനുഷ്യനും തമ്മില്‍ അകലുന്ന കാലം സ്വപ്നം കാണാം നമുക്ക്

    ReplyDelete
  39. അഭിപ്രായങ്ങളറിയിച്ച പ്രിയ സുഹ്രൃത്തുക്കള്‍ക്കെല്ലാം നിസ്സീമമായ നന്ദി..

    മദ്യപാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അതൊരു സാമൂഹ്യ വിപത്താണെന്ന് അംഗീകരിക്കും..!
    ചില സാഹിത്യകാരന്‍മാരും കവികളുമതിനെ പവിത്രീകരിച്ചുണ്ടെങ്കിലും ഒരുപാട് പേര്‍ അതിന്‍റെ ദുരിതം അനുഭവിക്കുന്നുണ്ട്..!!

    ReplyDelete
  40. മദ്യ വിരുദ്ധ സെമിനാറുകള്‍ ലഹരിമുക്ത ഗ്രാമങ്ങള്‍ ഇതൊന്നും ഞാന്‍ എന്റെ ബാല്യത്തില്‍ കേട്ടില്ല ഇപ്പോള്‍ കേട്ട് തുടങ്ങി പക്ഷെ എന്നിട്ടും ഭൂമിയില്‍ കൂടി വരുന്നത് ലഹരിക്കടിമ പെട്ടവര്‍
    ലഹരി ഇന്ന് പ്രതാപത്തിന്‍ അടയാളം ആയി മാറിയ കാഴ്ച ആണ് നമുക്ക് ചുറ്റും ചത്താലും ജനിച്ചാലും കെട്ടിയാലും കൊട്ടിയാലും അടിക്കണം എന്നാ ചിന്ത മാത്രം ആണ് മനുഷ്യന്

    ReplyDelete
  41. വ്യാപകമാകുന്ന മദ്യാസക്തിയുടെ നേർക്കാഴ്ച. ചെറിയൊരു തിരുത്തുണ്ട്. സുഗന്ദം അല്ല, സുഗന്ധം.

    ReplyDelete
  42. മിനുങ്ങലുകളുടെ ദോഷത്തെ കുറിച്ച് മിന്നുന്ന സന്ദേശം നൽകുന്ന തിരിച്ചറിവുകൾ..

    ReplyDelete
  43. എല്ലാം എല്ലാവര്ക്കും അറിയാം പക്ഷെ...

    ReplyDelete
  44. നീ മിണ്ടരുത്. ഞങ്ങളൊക്കെ കുടിക്കുന്നതു കൊണ്ടാണെടാ നീയൊക്കെ ശമ്പളം വങ്ങുന്നത്....#%$*&%@)(*@“;#‘$^%+.........എന്ന ചെകിട്ടത്തടി കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്തിനു മദ്യത്തെ എതിർക്കണം? ചെകിട്ടത്തടിയല്ലേ വയറ്റത്തടിയേക്കാൾ മെച്ചം?

    ReplyDelete
  45. മാഷേ ആ പോസ്റ്റ് ഏരിയയുടെ കളർ ഒന്ന് വെള്ളയാക്കാമോ?

    ReplyDelete
  46. എച്മുക്കുട്ടി പറഞ്ഞതു തന്നെയാണു എനിക്കും പറയാനുള്ളത്..

    ReplyDelete
  47. പ്രഥമചഷകത്തിന്‍ ലഹരി അതിമധുരം, അനിര്‍വചനീയം.. അതാസ്വദിച്ചില്ലെങ്കില്‍ ജീവിതത്തിനെന്തര്‍ത്ഥം.. ഒരു പുരുഷായുസ് മുഴുവന്‍ വ്യര്‍ത്ഥം..!' എന്ന പ്രലോഭനങ്ങളാണ്‌ ആദ്യമായി മദ്യം നുണയുന്നതിന്‌ പ്രചോദനമായത്..! ഇന്നിപ്പോള്‍ അവസാന ചഷകത്തിന്‍റേയും ലഹരി നഷ്ടപ്പെടാതിരിക്കാന്‍ 'പാനപാത്രം' സദാ അധരങ്ങളില്‍ തന്നെയാണ്‌..!

    യാഥാര്‍ത്ഥ്യം...


    പോസ്റ്റുകള്‍ ഡാഷ് ബോര്‍ഡില്‍ വരുന്നില്ല... പോസ്ടിടുമ്പോള്‍ മെയില്‍ അയക്കുമല്ലോ..

    ReplyDelete
  48. മനുഷ്യനെ വളരെ നല്ല ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ‘ക്യൂ’ നിൽക്കാൻ പഠിപ്പിച്ച ‘മദ്യ’ത്തിനെ ഒരു ബഹുമാനവൂമില്ലെ ആർക്കും...!?

    എന്തൊക്കെ പറഞ്ഞാലും ജനത്തിനു നല്ല ബഹുമാണെന്ന് ഓരോ‍ പ്രാവശ്യത്തെ കണക്കും വിളിച്ചു പറയുന്നു....!!

    ReplyDelete
  49. ലഹരി എല്ലാ തിന്മയുടെയും മാതാവ്...

    ReplyDelete
  50. anupama says:
    6 March 2012 16:57 Reply

    പ്രിയപ്പെട്ട മജീദ്‌,
    കുടുംബം തകര്‍ക്കുന്ന മദ്യം...! മദ്യം നശിപ്പിക്കുന്ന സമാധാനവും സന്തോഷവും..! ഈ ബോധവത്കരണത്തിനു നന്ദി!
    ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  51. anupama says:
    6 March 2012 16:57

    പ്രിയപ്പെട്ട മജീദ്‌,
    കുടുംബം തകര്‍ക്കുന്ന മദ്യം...! മദ്യം നശിപ്പിക്കുന്ന സമാധാനവും സന്തോഷവും..! ഈ ബോധവത്കരണത്തിനു നന്ദി!
    ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  52. മണ്ടൂസന്‍ says:
    2 March 2012 21:30
    സന്ദർഭോചിതം, മനോഹരം ഈ കഥ. എനിക്ക് ഇങ്ങനെ കുറഞ്ഞ വാക്കുകളിലൂടെ വലിയ വലിയ കാര്യങ്ങൾ പറഞ്ഞ് തരുന്നവരെ ഭയങ്കര ഇഷ്ടമാ. നന്നായിട്ടുണ്ട് ട്ടോ എഴുത്ത്. ആശംസകൾ.

    ReplyDelete