കോടതിമുറിയിലെ, നിയമങ്ങളുടെ തലനാരിഴ കീറീയുള്ള പരിശോധനയും വാദിയെ പ്രതിയാക്കിയും പ്രതിയെ വാദിയുമാക്കിയുമുള്ള വിസ്‌താരങ്ങളും വാഗ്വാദങ്ങളും കേട്ട്, ചോരക്കുഞ്ഞിനെ മാറോടാണാച്ച് അവള്‍ കൂട്ടീല്‍ തല താഴ്‌ത്തി നിന്നു..
പാറിപ്പറന്ന തലമുടി, വാടിയ വദനം, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, മണലൂറ്റി വറ്റിവരണ്ട പുഴ പോലെ അകാലത്തില്‍ പൊലിഞ്ഞ കൌമാരം..!
'മോളേ, ഇതു കോടതിയാണ്`, ഇവിടെ സത്യം മാത്രമേ പറയാവൂ..'
വക്കീലിന്‍റെ ചോദ്യം കേട്ട് അവള്‍ മെല്ലെ തല പാതിയുയര്‍ത്തി..
'മോളുടെ പേരെന്താ..'?
"..............."
വയസ്സെത്ര..?
"പതിനാല്`..!"
'ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?'
"ഇല്ല" അവള്‍ തലയാട്ടി..
'ഇത് നീ പ്രസവിച്ച കുട്ടിയല്ലേ..? '
"ഉം .."
'ഈ കുട്ടിയുടെ അച്ഛനാരാണെന്നറിയുമോ..?'
"അ..അച്ഛന്..!!"
'അച്ഛനാരാണെന്ന് പറയൂ..?'
"അച്ഛന്..!!"
'പേടിക്കാതെ പറഞ്ഞോളൂ.?'
"അച്ചന്‍,,!?
അവള്‍ ഭ്രാന്തിയെപ്പോലെ 'അച്ചന്‍ അച്ചന്‍' എന്ന് പറഞ്ഞുകൊണ്ടിരുന്നു...!!?
2012 മാര്‍ച് 13 ലെ പത്രങ്ങളില്‍ വന്നത്..!!
ഹോ അച്ഛന്മാരാണല്ലോ എവിടെയും,... ഇരിങ്ങാട്ടിരിയുടെ പോസ്റ്റിലും അച്ഛൻ തന്നെ.... സ്വന്തം മക്കളെ ഭോഗിക്കുന്ന അച്ഛന്മാരെ കെട്ടിയിട്ടടിക്കണം. ചെറിയ വരികളിൽ വലിയ വാക്കുകൾ. ആശംസകൾ
ReplyDeleteഇതുപോലെയുള്ള എത്ര വാര്‍ത്തകള്‍ ദിവസവും നാം മാധ്യമങ്ങളില്‍ കേട്ട് കൊണ്ടിരിക്കുന്നു..ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞ ഈ കഥ ഇഷ്ടായി
ReplyDeleteഹൊ....- നന്നായി മാഷെ.
ReplyDeleteഒഹ്..
ReplyDeleteഈ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
ReplyDeleteകുറഞ്ഞ വാക്കുകളില്‍ നല്ലൊരു ചെറുകഥ...
ReplyDeleteകാലം ...വല്ലാത്തൊരു കാലം...
ഈ പോക്ക് എങ്ങോട്ടാണ..?
തീക്ഷണ ചിന്തക്ക് വക നല്‍കുന്ന കാലിക പ്രസക്തമായ ഒരു കഥ അഭിനദനങ്ങള്‍
ReplyDelete"അച്ഛൻ.." എന്നു മൂന്നുവട്ടം അടുപ്പിച്ച് എഴുതിയപ്പോഴേക്കും
ReplyDeleteഒരു കഥയുടെ ഗതി മാറി..!
ഈ കഴിവിനെ ആദരിക്കുന്നു മാഷേ..!!
കുറച്ചു വാക്കുകൾ കൊണ്ട് , നടുക്കം സ്യഷ്ട്ടിച്ച കഥ.
ആശംസകളോടെ...പുലരി
അഭിപ്രായങ്ങള്‍ക്കെല്ലാം നിസ്സീമമായ നന്ദി..
Deleteമജീദ് മാഷേ,,
ReplyDeleteകുറച്ചു കനത്തില്‍ പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട് ,,ഇതേ വിഷയം ഒരു നാലഞ്ചു തവണ നിങ്ങള്‍ തന്നെ കൈകാര്യം ചെയ്തതാണ് ,ഇനി ബോറാകും ,,അതുമല്ല ,ഒന്നോ രണ്ടോ കാപലികന്മാര്‍ക്ക് വേണ്ടി ഞങ്ങള്‍ പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്മാരെ ഇങ്ങനെ തല കുനിപ്പിക്കരുത് .അപ്പോള്‍ കേട്ടല്ലോ ,ഇതല്ലാത്ത ഒരു പുതിയ വിഷയവുമായി വരിക,,കാത്തിരിക്കുന്നു ,
സിയഫ്,
Deleteഅഭിപ്രായത്തിന് നന്ദി..
പീഡനത്തെ കുറിച്ച് രണ്ട്മൂന്ന് കഥകള്‍ പോസ്റ്റ് ചെതിട്ടുണ്ട്.. ഓരോന്നും വ്യത്യസ്ത ആംഗിളുകളില്‍ കൂടിയാണ്` പറയാന്‍ ശ്രമിച്ചത്.. പോരായ്മകളുണ്ടാവാം .. അത് ചൂണ്ടിക്കാണിക്കുന്നത് തിരുത്താന്‍ സഹായകരമാണ്.. അത്തരം കമന്‍റുകളാണ്` ബ്ലോഗിന്‍റെ ശക്തി.. പ്രചോദനവും..
നന്ദി, വീണ്ടും വരിക..!
ലോത്തിനേയും പെണ്‍ മക്കളേയും
ReplyDeleteഅനന്തരം പ്രളയകാലവും
നോഹയുടെ പെട്ടകവും എല്ലാം ഓര്‍ത്ത് പോവുന്നു...
ചത്തൊടുങ്ങട്ടെയെല്ലാം....
ഹൈ വോള്‍ട്ടേജ് ധാര്‍മികരോഷം വരുന്നു..
കഥ നന്നായി മാഷേ...
ഒരാള്‍ തന്‍റെ പുത്രിയുടേയും പൌത്രിയുടെയും അച്ഛനാവുക..!
ReplyDeleteഒരമ്മയും മകളും ഒരാളെത്തന്നെ അച്ഛനെന്ന് വിളിക്കുക..!
ഒരു കുഞ്ഞ് ഒരേ സമയം ഒരാളെ അച്ഛനെന്നും അച്ഛച്ഛനെന്നും വ്ളിക്കേണ്ടി വരിക..!
വിരോധാഭാസങ്ങള്‍ .. ഗതികേടുകള്‍..!
കുറച്ചു വരികളില്‍ വളച്ചു കെട്ടില്ലാതെ ശ്രദ്ധേയമായ ഒരു കാര്യം....
ReplyDeleteപലയിടത്തും ഇതേ വിഷയം ഏറെ വായിക്കപെട്ടതുകൊണ്ട് അനുഭവപ്പെടുന്ന ആവര്‍ത്തന വിരസത ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നന്നായി മാഷേ ...
This comment has been removed by the author.
ReplyDeleteമാഷേ ഇത് വഴി ആദ്യായിട്ടാണ് ..കഥ ഇഷ്ട്ടപ്പെട്ടു ..പക്ഷെ ഇതൊരു കഥയായി മാത്രം കാണാനാണ് എനിക്കിഷ്ട്ടം ....... ഇനിയും വരാം ഇടയ്ക്കൊക്കെ .....:))
ReplyDeleteഈ വിഷയം വളരെ കൂടുതലായി പറയുന്നൂ എന്ന് പറഞ്ഞുള്ള കമന്റ് കണ്ടു. വലരെ കാലികപ്രസക്തിയുള്ള വിഷയമാണ്, അതെത്ര പറഞ്ഞാലും ബോറായി അനുഭവപ്പെടില്ല. താങ്കൾ തീക്ഷ്ണതയുള്ള ഒരു വിഷയത്തെ പറ്റി ഗൗരവത്തോടെ തന്നെ പറഞ്ഞു. നന്നായിരിക്കുന്നു. ഇത്രയും ചെറിയ ഒരു പൊസ്റ്റിൽ കയ്യടക്കത്തോടെ 'വലിയ' ഒരു വിഷയം ഉൾക്കൊള്ളിച്ചതിന് അഭിനന്ദനങ്ങൾ. ഞാൻ ആദ്യമായാ ഇവിടേ ന്ന് തോന്നുന്നു. ആശംസകൾ.
ReplyDeleteചെറിയ പോസ്റ്റ് വലിയ കാര്യം ..
ReplyDeleteകുറഞ്ഞ വരികളില്‍ വലിയൊരു കാര്യം ഹൃദ്യമായി പറഞ്ഞു..
ReplyDeleteഒരു മഞ്ഞുതുള്ളിയില്‍ നീലവാനം
ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം
എന്ന് പാടിയ പോലെ..
ഉള്ളില്‍ നൊമ്പരം ബാക്കിവെച്ച കഥ!
ReplyDeleteSandeep.A.K
ReplyDeleteവിളക്കുമാടം
വേണുഗോപാല്‍
Shaleer Ali
മണ്ടൂസന്‍
kochumol(കുങ്കുമം)
ശശിധരന്‍
MINI.M.B
വന്നതിനും പറഞ്ഞതിനും അകം നിറഞ്ഞ നന്ദി..
ഇതൊരു കഥയായി മാത്രം കാണാനാണ് എനിക്കിഷ്ട്ടം
പത്ര വാര്‍ത്തകള്‍ അതിന് സമ്മതിക്കുന്നില്ലല്ലോ..!
നല്ല അച്ഛന്മാര്‍ക്ക് വേണ്ടി.....നമസ്കാരം
ReplyDeleteവായിച്ചിട്ടു ഒരു നൊമ്പരം മകളായി പിറന്നതു കൊണ്ടാവാം.....
ReplyDelete