22 October 2011

'മകള്‍ '

15



മകളെ പെണ്ണു കാണാന്‍ വരുന്നവരെ സ്വീകരിച്ചും കാര്യങ്ങള്‍ വിശദീകരിച്ചും 'ഡിമാന്‍റുകള്‍' കേട്ടും തളര്‍ന്ന് ഉമ്മറപ്പടിയിലിരുന്ന് ശ്വാസം വലിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു :
"വയ്യ, എടീ കൊറച്ച് വെള്ളം തായോ.....!"

വരുന്നവര്‍ക്ക് ചായയും പലഹാരങ്ങളുണ്ടാക്കിയും അടുപ്പിലൂതിയും പുക തിന്നും കണ്ണീര്‌ കുടിച്ചും പരിക്ഷീണിതയായി അടുക്കളത്തിണ്ണയിലിരുന്ന് ചുമച്ചുകൊണ്ട് അമ്മ പറഞ്ഞു :
"വയ്യ, എന്‍റെ മോള്‍ടെ കണ്ണീര്‍ കാണാന്‍ ..!"

കാണാന്‍ വരുന്നവര്‍ക്കു മുമ്പില്‍ അണിഞ്ഞൊരുങ്ങിയും ഭവ്യതയോടെ ചായ നല്‍കിയും ഉള്ളിലെ വേദന കടിച്ചമര്‍ത്തി മുഖത്ത് പുഞ്ചിരിവിടര്‍ത്തിയും പിന്നെ 'ഇഷ്ടമായില്ല' എന്ന മറുപടി കേട്ടു തകര്‍ന്നും തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്‍ട് മകളും പറഞ്ഞു : "വയ്യ, മടുത്തു.. കാഴ്ചവസ്തുവായിങ്ങനെ..   ..!"

കൂലിപ്പണിയെടുത്ത് ക്ഷീണിച്ചും വിയര്‍പൊഴുക്കി പരവശനായും എല്ലാം കണ്ടും കേട്ടും അസഹ്യനായും മനോവ്യഥയോടെ മകനും പറഞ്ഞു :
 "വയ്യ,  ഇതൊന്നും കാണാനും കേള്‍ക്കാനും..!" 

ഒരുനാള്‍ മകള്‍ ആരുടെയോ കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് ഓടിക്കൂടിയ അയല്‍വാസികള്‍ തലയില്‍ കൈ വെച്ചും മൂക്കത്ത് വിരല്‍ വെച്ചും പറഞ്ഞു :
"വയ്യ, ആ തന്തനേം തള്ളനേം കാണാന്‍, ന്നാലും ആ കുട്ടി..!" 

ശരീരം തളര്‍ന്നും മനസ് തകര്‍ന്നും ജീവച്ഛവങ്ങളായ ആ വൃദ്ധമാതാപിതാക്കള്‍ ആത്മഗതം ചെയ്തിരിക്കും :
"മോള്`നന്നായി വന്നാല്‍ മതിയായിരുന്നു ..!!"





അപ്പൂപ്പന്‍ താടി  യില്‍ വന്ന അഭിപ്രായങ്ങള്‍



tini gilbert Comment by tini gilbert 13 minutes ago

കൊള്ളാം ഈ കഥ വളരെ ഇഷ്ടപ്പെട്ടു
Mylaanchi Comment by Mylaanchi 11 hours ago 
കഷ്ട്ടം.  ആ  പെണ്ണിന് പറയാന്‍   പാടില്ലാരുന്നോ   ഒരുത്തനെ   ഇഷ്ട്ടാനന്നു... .  ചുമ്മാ   അങ്ങോട്ട്‌   ഇറങ്ങി   പോയേക്കുവ ..  അടി  കൊള്ളാത്തതിന്റെ     കുറവാ.  അത്  കിട്ടി   തുടങ്ങുമ്പോള്‍   തിരിച്ചു   വന്നോളും  .  പാവം  വീട്ടുകാര്‍ ..  നല്ല  മിനിക്കഥ  ആണ്  ട്ടോ .
Ashwathy Menon Comment by Ashwathy Menon 16 hours ago

really good writing.
Pachakulam Vasu Comment by Pachakulam Vasu 17 hours ago

Majeed...............................valare nannayi tto............ithanu innu nadannuvarunnathu...............Good
Sajitha Thomas Comment by Sajitha Thomas 21 hours ago

good
മയില്‍‌പീലി Comment by മയില്‍‌പീലി 22 hours ago

kollam
ശറഫുദ്ധീന്‍(സല്‍മാന്‍) Comment by ശറഫുദ്ധീന്‍(സല്‍മാന്‍) yesterday

nannayittundu
orchid™ Comment by orchid™ yesterday

nannayi avatharippichu, nalla oru subject
സഹയാത്രികന്‍ Comment by സഹയാത്രികന്‍ yesterday

  കൊള്ളാം ഈ കഥ  വളരെ ഇഷ്ടപ്പെട്ടു ...........ആശംസകള്‍ .........

ജോഷി അഷ്ടമിച്ചിറ Comment by ജോഷി അഷ്ടമിച്ചിറ on October 27, 2011 at 4:24pm

സമൂഹം എന്ന വേലികെട്ടു അതിന്‍റെ നിയമ സംഹിതകളിലല്ലേ  കാതലായ മാറ്റം വരേണ്ടത് ? അല്ലാതെ ഇതിനൊരു പോംവഴിയില്ല .
BASHEER KARUVAKOD Comment by BASHEER KARUVAKOD on October 27, 2011 at 3:13pm

 CHERUDANENKILUM,,  KOLLAM MAJEEDKKA,,,,  CONGRATLATION........

15 comments:

  1. പെണ്‍മക്കളുള്ള ദരിദ്രരായ മാതാപിതാക്കളുടെ ദൈന്യതയും നിസ്സഹായതയും വരികള്‍ക്കിടയില്‍ കാണാം ..!

    ReplyDelete
  2. ഞങ്ങളെ കരയിപ്പിച്ചേ അടങ്ങൂ അല്ലെ ,ചെറുത്‌ സുന്ദരം തന്നെ ,മജീദ്‌ മാഷ്‌ കൂവിത്തെളിയുന്നു ,അഭിനന്ദനങ്ങള്‍ ...

    ReplyDelete
  3. നല്ലത്,
    സുഹൃത്ത്‌ നന്നായി എഴുതി

    ReplyDelete
  4. നന്നായിരിക്കുന്നു ജീവിതം പകര്‍ത്തിയ വരികള്‍..

    ReplyDelete
  5. കുറഞ്ഞവരികളിൽ ഒരു നൊമ്പരം; മനോഹരം...

    ReplyDelete
  6. ചെറുതാണെങ്കിലും മനോഹരം,മനസ്സിലൊരു വേദനയുണ്ടാക്കാൻ കഴിഞ്ഞു.

    ReplyDelete
  7. ശശിമാഷ്, സിയാഫ്, മണ്ടൂസന്‍, Jefu, Valley of Love,
    വന്നതിനും പറഞ്ഞതിനും എല്ലവര്‍ക്കും വളരെ നന്ദി..
    സിയാഫ്, ഓത്തിരി ചിരിക്കുംബോള്‍ ഇത്തിരി കരയേണ്ടേ..?!

    ReplyDelete
  8. കുറഞ്ഞ വരികളിലൂടെ ഒരു വലിയ കാര്യം പറഞ്ഞു... അഭിനന്ദനങ്ങള്‍

    ReplyDelete
  9. ഷബീര്‍ - തിരിച്ചിലാന്‍,
    നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ..

    ReplyDelete
  10. പ്രായമായ പെണ്‍മക്കള്‍ ഉള്ള മാതാപിതാക്കളുടെ ഒക്കെ അവസ്ഥ ഇങ്ങനൊക്കെ തന്നായിരിക്കും അല്ലെ .....വലിയകാര്യങ്ങള്‍ ചെറിയ കഥയായി പറഞ്ഞുതന്നു ..

    ReplyDelete
  11. kochumol(കുങ്കുമം);
    ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി..

    ReplyDelete
  12. പ്രായമായ പെണ്മക്കള്‍ മാതാപിതാക്കളുടെ നെഞ്ചിലെ തീയാണ്..

    നന്നായി പറഞ്ഞു...

    ഭാവുകങ്ങള്‍..

    ReplyDelete
  13. കുറച്ചു വാക്കുകളില്‍ കുറെ ചിന്തിക്കാനുള്ള വക.വളരെ ഹൃദയഹാരിയായ അവതരണം

    ReplyDelete
  14. അഹ്‌മദ്, ഖാദു, മുഹമ്മദ്,
    അഭിപ്രായങ്ങള്‍ക്ക് നിറഞ്ഞ നന്ദി..

    ReplyDelete