19 March 2012

നേര്‍കാഴ്‌ചകള്‍

31

ഒട്ടിയ വയറും എല്ലുന്തിയ ശരീരവുമായി വടി കുത്തിപ്പിടിച്ച് വേച്ചു വേച്ചു നടന്ന് വയര്‍ തടവിക്കൊണ്ട് വൃദ്ധന്‍ യാചിച്ചു..
'സാറേ.. വിശന്നിട്ടു വയ്യ, വല്ലതും തരണേ..!?'


റെസ്റ്റാറന്റിന്റെ പിറകില്‍ പക്ഷികളും തെരുവുപട്ടികളും  കടിപിടി കൂടുന്നതിനിടയില്‍ എച്ചില്‍ കൂമ്പാരത്തില്‍ ആര്‍ത്തിയോടെ വാരിത്തിന്നുന്ന
വൃദ്ധന്‍ !


നഗരത്തിലെ ഷോപുകളുടെ ഷട്ടറുകള്‍ താഴേണ്ട താമസം ഇരുളിലെവിടെയോ മറഞ്ഞിരുന്നിരുന്ന വൃദ്ധന്‍ കടത്തിണ്ണയില്‍ ചുരുണ്ടുകൂടി.. മൂളിപ്പറക്കുന്ന കൊതുകുകളുടെ താരാട്ടില്‍ സുഖനിദ്ര..!!


              **                   **                      **

നാട്ടിലെ പണക്കാരന്‍റെ വീട്.. സല്‍ക്കാരത്തിന്‌ തീന്‍മേശയില്‍ നിരന്ന സമൃദ്ധമായ വിഭവങ്ങള്‍ ..  മൂക്കു മുട്ടെ തിന്ന് എല്ലാവരും ഏമ്പക്കം വിട്ടു..!   പ്ലെയ്റ്റിലും മറ്റും ബാക്കിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ രണ്ട്മൂന്ന് പേര്‍ക്ക് വിശപ്പടക്കനുണ്ടാവും..!!

ശീതീകരിച്ച റൂമില്‍ ഡബ്‌ള്‍ കോട്ട് മെത്തയില്‍  ചിത്രപ്പണികളും ഞൊറിവുകളുമുള്ള , 
മിനുസമാര്‍ന്ന വിരിപ്പില്‍, കൊതുകുവലക്കുള്ളില്‍ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല..
'വയറിനുള്ളില്‍ എന്തോ ഒരസ്‌കിത..'


നഗരത്തിലെ പ്രസിദ്ധമായ ഫൈവ്സ്റ്റാര്‍ ഹോസ്‌പിറ്റലില്‍ നെഞ്ചും വയറും തടവിക്കൊണ്ട് കിടക്കുമ്പോള്‍ ഡോക്‌ടര്‍ പറഞ്ഞു..
"ഷുഗറും കൊളസ്ട്രോളും വളരെ കൂടുതലാണ്‌.. സാധാരണ കഴിക്കുന്നതൊന്നും തിന്നാന്‍ പറ്റില്ല.. നന്നായി ശ്രദ്ധിക്കണം   ഇല്ലെങ്കില്‍ അപകടമാണ്‌" ..?!!
Reactions:

31 comments:

 1. ആ വരികള്‍ കൂടി ആയപ്പോള്‍ ചിത്രം വല്ലാതെ പ്രയാസപ്പെടുത്തി. ആവശ്യമില്ലാതെ ആഹാരം നശിപ്പിക്കുന്നതും, കാര്യമറിയാതെ വെറുപ്പോടെ ആട്ടിപ്പായിക്കുന്നതും എല്ലാം ഓര്‍ക്കുമ്പോള്‍ വേദന....

  ReplyDelete
 2. വിശപ്പ്‌!!!!!! !?! ,,മിതമായ വാക്കുകളിലൂടെ വരച്ചിട്ട കഥ ..ആശംസകള്‍

  ReplyDelete
 3. റാംജി,
  സിയാഫ്,

  വന്നതിനും പറഞ്ഞതിനും അകം നിറഞ്ഞ നന്ദി..

  ReplyDelete
 4. വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടം എന്ന് പവിത്രന്‍ തീക്കുനി പറഞ്ഞത് ഓര്‍മ്മ വരുന്നു..

  ReplyDelete
 5. ഇല്ലായ്മയുടെയും സമൃദ്ധിയുടെയും ലോകം.

  ReplyDelete
 6. മെഹദ്‌ മഖ്‌ബൂല്‍
  റോസാപൂക്കള്‍
  അഭിപ്രായങ്ങള്‍ക്ക് അതിയായ നന്ദി..

  ReplyDelete
 7. "ഷുഗറും കൊളസ്ട്രോളും വളരെ കൂടുതലാണ്‌.. സാധാരണ കഴിക്കുന്നതൊന്നും തിന്നാന്‍ പറ്റില്ല.. നന്നായി ശ്രദ്ധിക്കണം ഇല്ലെങ്കില്‍ അപകടമാണ്‌" ..?!! വിശപ്പിന്റെ വിളി ഇവരുണ്ടോ അറിയുന്നു .....

  ReplyDelete
 8. അതാത്(മഹല്ലിലെ)പ്രദേശത്തെ പണക്കാര്‍ വിചാരിച്ചാല്‍ അന്നാട്ടിലെ പട്ടിണിക്കാര്‍ വിശന്നു പൊരിയേണ്ടി വരില്ല.
  ഈയൊരുകാര്യംമാത്രം ചിന്തിച്ചാല്‍ നമുക്കിടയിലെ പട്ടിണി മാറും. പക്ഷെ ചിന്തിക്കില്ല.
  അത്രയ്ക്ക് ദൈവനിഷേധികളാണ് 80% സമ്പന്നരും!

  മജ്ദൂ, കണ്ണുതുറപ്പിക്കുന്നു അങ്ങയുടെ വരികള്‍

  ReplyDelete
  Replies
  1. അതെ പണക്കാര്‍ക്ക് ഒന്നും നഷ്ടപ്പെടാതെ തന്നെ ഇത് ചെയ്യാനാവും
   പക്ഷെ എന്ത് ചെയ്യാം..?

   ക്കണ്ണൂരാന്‍ , വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം
   നിറഞ്ഞ നന്ദി..

   Delete
 9. നേര്‍ കാഴ്ചകള്‍ നന്നായി...

  നന്നായി വിശന്നിട്ടു നാളെത്രെയായി... ? .... ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ നമുക്ക്....

  ReplyDelete
  Replies
  1. നല്ല ഒതുക്കമുള്ള കൊച്ചു വരികളില്‍
   പറഞ്ഞു...

   മുകളില്‍ ഖാദുവിന്റെ ചോദ്യം മനസ്സില്‍
   തറക്കുന്നില്ലേ ?

   അഭിനന്ദനങ്ങള്‍ മജീദ്‌...

   Delete
  2. ഇതുപോലുള്ള കാഴ്ചകൾ എല്ലാവരും കാണുന്നു, അറിയുന്നു; എന്നാൽ ഒന്നും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുന്നു.

   Delete
 10. വിശപ്പിന്റെ കഥാസമാഹര്ത്ത്തിലേക്ക് ഒരു കൊച്ചു കഥ കൂടി. തീവ്രമായി വരച്ചിട്ടു.

  ReplyDelete
 11. ഈയിടെ പത്രത്തില്‍ വായിച്ചൂന്ന് അമ്മ പറഞ്ഞിരുന്നു
  ഒരു അറബി കഴിഞ്ഞ ഓണത്തിന് അയാളുടെ
  സ്ഥാപനത്തിലേ മലയാളിയായ് സ്റ്റാഫിന്റെ
  വീട്ടില്‍ കഴിക്കുവാന്‍ ചെന്നു , കുടുംബമായീ
  താമസിക്കുന്ന അവര്‍ ഇലയില്‍ നിരത്തി വച്ചിരിക്കുന്ന
  ഭക്ഷണം കണ്ടു അറബി അന്തം വിട്ടൂന്ന് .. നിങ്ങള്‍ പട്ടിണിയായ്
  പോകുമല്ലൊ ഇങ്ങനെ ചിലവാക്കിയാല്‍ എന്ന് ..
  കഴിഞ്ഞ വര്‍ഷം അബുദാബിയിലേ ഷേക്ക് പാലസില്‍
  ജോലി സംബന്ധമായീ പോകാനിടയായ് , ഭരണാധികാരികളില്‍
  പ്രമുഖനായ ഷേക്ക് അന്നു വൈകുന്നേരം കഴിക്കുവാനായീ
  വന്നു .. മീറ്ററുകളുലോളം നിരത്തി വച്ചിരിക്കുന്ന ഭക്ഷണം
  രണ്ടോ മൂന്നോ അവിടെനും ഇവിടെന്നും എടുത്ത് , ഷകളം
  വെള്ളം കുടിച്ച് , ഒരു ജ്യൂസും എടുത്ത് അദ്ധേഹം പോയീ
  രാത്രി മൂന്ന് മണി വരെ അതവിടെ ഇരുന്നു , രാവിലെ വെയ്സ്റ്റിലേക്ക് ..
  നോക്കൂ .. രണ്ടും കണക്ക് തന്നെ .. പാഴാക്കുവാന്‍ എളുപ്പമാണ്
  പിന്നില്‍ എത്ര അദ്ധ്വാനവും കഷ്ടപാടും ഉണ്ടെന്ന് ആരറിയുന്നു ..
  ഒരു നേരം ഭക്ഷണം കിട്ടാതെ അലയുന്ന എത്രയോ ജന്മങ്ങള്‍
  ഭക്ഷണം കിട്ടാതെ മരിക്കുമ്പൊള്‍ ഒരു വശത്ത് അമിത
  ഭക്ഷണത്തിന്റെ കൊഴുപ്പു കൊണ്ട് മരിക്കുന്നവര്‍ ..
  ചിന്തകള്‍ കൊണ്ടു വരുന്ന നേരുണ്ട് വരികളില്‍ ..
  നാമെല്ലാം ചിന്തിച്ചിരുന്നെങ്കില്‍ , നാളെ കളയുന്ന ഒരൊ
  അരിമണികള്‍ക്കും വില പറയേണ്ടീ വരും , കാലം സാക്ഷീ ..

  ReplyDelete
 12. ഈ കണ്ണുതുറപ്പിക്കുന്ന കാഴ്ചകള്‍ നാം ദിവസവും കാണുന്നതല്ലേ, ആരുടെയും കണ്ണ് തുറക്കുന്നില്ല എന്നേയുള്ളൂ.

  ReplyDelete
 13. Aash * ആഷ്
  ente lokam
  mini//മിനി
  Jefu Jailaf
  റിനി ശബരി
  Vp Ahmed

  അഭിപ്രായങ്ങള്‍ക്ക് അകം നിറഞ്ഞ നന്ദി..

  ReplyDelete
 14. റിനി,
  വന്നതില്‍ വളരെ സന്തോഷം
  സുദീര്‍ഘമായ ഈ വരികള്‍ക്ക് നിസ്സീമമായ നന്ദിയുണ്ട് കേട്ടോ.. ഒരു പോസ്റ്റിടുന്നത് പോലെയുള്ള കമന്റ്.. പോസ്റ്റിനെ പോലും അപ്രസകതമ രീതിയില്‍ ഇങ്ങനെ കമന്റാന്‍ ആര്‍ക്കാണാവുക.. ഒന്നോ രണ്ടോ വാക്കുകളില്‍ കമന്റിട് പോരുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഒരു പ്രഹരമാണിത്..

  ReplyDelete
 15. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മനുഷ്യന്‍ എന്ത് പാടുപെടുന്നു ...!
  രണ്ടുതരം ജീവിതം നയിക്കുന്ന ആളുകള്‍ ഉള്ള ലോകം ചെറിയ കഥ കഥയില്‍ കൂടെ വിവരിച്ചു ...!
  നന്നായി ട്ടോ ...!!

  ReplyDelete
 16. പാവപ്പെട്ടവരുടെ വിശപ്പിന്റെ നിലവിളികള്‍ക്ക് ചെവി കൊടുക്കാത്ത പണക്കാര്‍ എത്ര നിന്ദ്യര്‍ ..
  അവരാണ്‌ സമൂഹത്തിലെ നികൃഷ്ടജീവികള്‍ ..!!

  ReplyDelete
 17. ഈ ചിത്രം മുംബൈ എന്ന മഹാ നഗരത്തിലെ സ്ഥിരം കാഴ്ച ആണ്.
  നാട് നന്നായി... സാമ്പത്തിക വളര്‍ച്ച ഇരട്ടി എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ എ സി കാറില്‍ നിന്നിറങ്ങി നഗരത്തിലെ തെരുവുകളില്‍ ഒരു മണിക്കൂര്‍ അലയട്ടെ. അപ്പോള്‍ കാണാം ഇമ്മാതിരിയുള്ള വളര്‍ച്ചയുടെ കണക്കുകള്‍ ...

  നന്നായി പറഞ്ഞു മാഷേ ... ആശംസകള്‍

  ReplyDelete
  Replies
  1. വേണു,
   ശരിയാണ്, പരുക്കന്‍ ജീവിതത്തിന്റെ നേരായ കാഴ്ചകള്‍ കാണാന്‍ ആര്‍ക്കും താല്‍പര്യമില്ല..
   അനന്ദമേകുന്ന പൊള്ളയായ കാഴ്ചകള്‍ കാണുന്നതിലാണ്‌ എല്ലാവര്‍ക്കും താല്‍പര്യം ..!

   ഈ അഭിപ്രായത്തിന്‌ നിറഞ്ഞ നന്ദി..

   Delete
 18. കുറച്ചേ ഉള്ളുവെങ്കിലും കുറെ കിട്ടി

  ReplyDelete
 19. എന്താണ് വിശപ്പ്, ഒരു നേരം ആഹാരമില്ലാതെ ഇരിക്കുമ്പോള്‍ അനുഭവപെടുന്നതോ , വ്രതം അനുഷ്ടിക്കുന്നവര്‍ പകല്‍ മുഴുവനും ആഹരിക്കതിരിക്കുന്നതോ വിശപ്പ്‌, അവര്‍ക്ക് വ്രതം കഴിഞ്ഞാല്‍ ഉടന്‍ കഴിക്കാനായി ഇഷ്ടപെട്ട വിഭവങ്ങള്‍, സ്വന്തം വീട്ടില്‍ ഇല്ലെങ്ങില്‍ കൂട്ടുകാരുടെ വീട്ടില്‍. .. ശരിക്കും ഇതാണോ വിശപ്പ്‌.. ഇത് അനുഭവിച്ച അനേകം പേര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്..

  വിശപ്പ്‌ എന്നാല്‍ ഭക്ഷണം കഴിക്കാതതല്ല, മറിച്ച്‌ ഇനിയുള്ള ദിവസങ്ങളില്‍ ഭക്ഷണം ലഭിക്കുകയെ ഇല്ല അല്ലെങ്കില്‍ അതിനുള്ള വഴി ഇല്ലാ എന്നുള്ള അവസ്ഥയാണ് ശരിക്കും വിശപ്പ്‌. അത് അനുഭവിചിട്ടുള്ളവര്‍ നമ്മളില്‍ എത്രപേര്‍. ..

  ReplyDelete
  Replies
  1. അജ്ഞാതനായ സഹയാത്രികന്,
   ഈ ആഗമനത്തിലും വിലയേറിയ അഭിപ്രായം കുറിച്ചിട്ടതിലും അതിയായ സന്തോഷവും നന്ദിയുമുണ്ട്..

   പറഞ്ഞപോലെ വിശപ്പ് ഒരനുഭവമാണ്, താഴെ ഭൂമിയും മുകളിലാകാശവും മാത്രമുള്ളവര്‍ക്ക് ദുരിതപൂര്‍ണമായ അനുഭവം ..!!

   Delete
 20. kochumol(കുങ്കുമം),
  വിളക്കുമാടം,
  വേണുഗോപാല്‍,
  Arif Zain,
  Anonymous,
  വായനക്കും കമന്റിനും എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ട്..

  ReplyDelete
 21. കാഴ്ച നമുക്ക്. അനുഭവിക്കുന്നവര്‍ക്കോ?

  ReplyDelete
 22. വിശപ്പിന്റെ നിലവിളികള്‍ ഒരു ഭാഗത്ത്..
  വയറു നിറഞ്ഞതിന്റെ വേദനകള്‍ മറുഭാഗത്ത്..!!

  ReplyDelete
 23. MINI.M.B
  ശശിധരന്‍
  വളരെ നന്ദി, ഈ വരവിനും അഭിപ്രായത്തിനും..

  ReplyDelete
 24. ഒട്ടിയ വയറുകള്‍ക്ക്‌ തെരുവിന്റെ ഇരുളില്‍
  തളര്‍ന്നുള്ള ഉറക്കം ......
  നിറഞ്ഞു മദിച്ച വലിയ വയറുകള്‍ക്ക്‌ ആതുരാലയത്തിലെ വെട്ടിച്ചുരുക്കിയ വിശപ്പിന്റെ പഥ്യം....
  മണ്ണിലെ യാധാര്ത്യത്തിനു എന്തൊരു വിരോധാഭാസം അല്ലെ....!!
  ആ പട്ടിണി പാവത്തിന്റെ അന്നനാളം പോലെ ചുരുങ്ങിയ കഥയ്ക്ക്‌ വലിയ അര്‍ഥങ്ങള്‍ ...ആശംസകള്‍ ....:))

  ReplyDelete
  Replies
  1. നിറഞ്ഞു മദിക്കുന്ന വയറുകള്‍ ബാക്കിയാക്കുന്നത് ഒട്ടിയ വയറുകള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഇരുകൂട്ടര്‍ക്കും സമാധാനമാകുമായിരുന്നു..
   ഷലീര്‍ വളരെ പ്രസക്തമായ ഈ അഭിപ്രായത്തിന്‌ നിറഞ്ഞ നന്ദി..

   Delete
 25. അതത് നാട്ടിലെ പണക്കാർ ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ആ നാട്ടിലെ പട്ടിണി ഇല്ലാതാക്കാൻ കഴിയുമായിരുന്നു. ആ രീതി എല്ലായിറ്റങ്ങളിലും തുടർന്നാൽ നമ്മുടെ രാജ്യത്തെ പട്ടിണി ഇല്ലാതാവുമായിരുന്നു. പക്ഷെ ആര് തുടങ്ങാൻ ? ആര് അങ്ങനൊരു നിർദ്ദ്വ്ശം വയ്ക്കാൻ ? നല്ല എഴുത്ത്,കണ്ണൂരാന്റെ കമന്റും. ആശംസകൾ.

  ReplyDelete