എവിടെയൊക്കെയോ വെച്ചു മറന്ന്
ഓര്‍മച്ചിത്രങ്ങളിലേക്ക്,
കരഞ്ഞുകലങ്ങിയ കണ്ണുകളും
കറുത്തു തുടങ്ങിയ കണ്‍തടങ്ങളും
നരച്ചുതുടങ്ങിയ മുടിയിഴകളും
വരകള്‍ വീണ നെറ്റിതടവും
തുടിപ്പുകള്‍ മാഞ്ഞുപോയ കവിളുകളും
വിതുമ്പുന്ന അധരങ്ങളുമായവള്‍ വന്നു...
എന്‍റെ മാറില്‍ വീണ് തേങ്ങിക്കരയുമ്പോള്‍
ശിരസിലൊന്ന് തലോടി
സാന്ത്വനമേകുവാനോ
ആശ്ലേഷിച്ചാശ്വാസമോതുവാനോ
ആവാതെ ഞാന്‍ കണ്ണടച്ചു ...
ഇന്നിപ്പോള്‍,
എന്‍റെ ഓര്‍മച്ചിത്രങ്ങള്‍ക്കു മീതെ
മണ്ണ് വാരിയെറിഞ്ഞവള്‍
മണ്ണ് വാരിയെറിഞ്ഞവള്‍
പടി കടന്നു പോകുമ്പോള്‍
ഒന്നുമുരിയാടാനാകാതെ,
കൈ വീശി വിട പറയാന്‍ പോലുമാവാതെ
ചിറകൊടിഞ്ഞ വിഹംഗം പോല്‍
എന്‍റെയുള്ളു പിടഞ്ഞു...
എവിടെയുമിടം കിട്ടാതെയീ
ഓര്‍മച്ചിത്രങ്ങള്‍
കലഹിച്ചും തമ്മില്‍ തല്ലിയും
കലഹിച്ചും തമ്മില്‍ തല്ലിയും
കീറിപ്പറിഞ്ഞും ചിതലരിച്ചും
ദ്രവിച്ചും നാശമാകവേ,
സ്ഥലകാലബോധമില്ലാതെ
ഋതുഭേദങ്ങളറിയാതെ
ഭൂതകാലമോര്‍മയില്ലാതെ
ഏതോ ഭൂമികയില്‍
ഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
പെന്‍ഡുലം പോല്‍
ഞാനാടിക്കൊണ്ടിരുന്നു...!
സ്ഥലകാലബോധമില്ലാതെ
ഋതുഭേദങ്ങളറിയാതെ
ഭൂതകാലമോര്‍മയില്ലാതെ
ഏതോ ഭൂമികയില്‍
ഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
പെന്‍ഡുലം പോല്‍
ഞാനാടിക്കൊണ്ടിരുന്നു...!
ആടിക്കൊണ്ടിരിക്കുന്ന ഒരു പെന്‍ഡുലം തന്നെ ജീവിതം.
ReplyDeleteബിന്ദുവില്‍ നിന്നും ബിന്ദുവിലേയ്ക്കൊരു പെന്‍ഡുലമാടുന്നു...പിന്നെ ഓര്‍മ്മച്ചിത്രം മാത്രം
ReplyDeleteഅങ്ങനെ ആടട്ടെ..അത് തന്നെയല്ലേ ജീവിതമെന്ന ഓമനപ്പേരില്‍ നമ്മള്‍ വിളിക്കുന്നത്...
ReplyDeleteവളരെ നന്നായി എഴുതിയിരിക്കുന്നു മജീദ് ഭായ്...
ReplyDelete\ഒാര്‍മ്മയിലെ ചിത്രങ്ങള്‍ എന്നും അങ്ങനെയാണ് - നഷ്ട ബോധങ്ങളെ നാം ഒാര്‍ക്കുകയുള്ളൂ....
അവ നമ്മെ വേട്ടയാടും. ജീവിതം ഒരു പെന്‍ഡുലത്തേക്കാള്‍ കഷ്ടം...
പട്ടേപ്പാടം റാംജി
ReplyDeleteajith
khaadu..
Mohiyudheen MP
വന്നതിനും പറഞ്ഞതിനും വളരെ നന്ദി..
അതെ, ഓർമ്മകൾ അങ്ങനെ തന്നെയാണ്...
ReplyDeleteകൊള്ളാം
ReplyDeleteനന്നായി എഴുതി ഈ ഓര്മ ചിത്രങ്ങള്‍...
ReplyDeleteആശംസകള്‍...
ഇത് തന്നെയാണ് ജീവിതം - പക്ഷേ ഈ ജീവിതത്തിന്റെ വില അറിയാന്‍ പലപ്പോഴും മനുഷ്യര്‍ മറന്നു പോകുന്നു എന്നതാണ് സത്യം ....
ReplyDeleteനന്നായിരിക്കുന്നു ആശംസകള്‍
ജീവിതം ഒരു പ്രഹേളിക............... വരികൾക്ക് ആശംസകൾ
ReplyDeleteഎവിടെയുമിടം കിട്ടാതെയീ
ReplyDeleteഓര്‍മച്ചിത്രങ്ങള്‍
കലഹിച്ചും തമ്മില്‍ തല്ലിയും
കീറിപ്പറിഞ്ഞും ചിതലരിച്ചും
ദ്രവിച്ചും നാശമാകവേ,
സ്ഥലകാലബോധമില്ലാതെ
ഋതുഭേദങ്ങളറിയാതെ
ഭൂതകാലമോര്‍മയില്ലാതെ
ഏതോ ഭൂമികയില്‍
ഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
പെന്‍ഡുലം പോല്‍
ഞാനാടിക്കൊണ്ടിരുന്നു...!
ജീവിതത്തെ കുറിച്ച് മനസ്സിൽ തട്ടുന്ന വിധത്തിൽ എഴുതി. എനിക്കീ മുകളിലെ വരികൾ വായിച്ചപ്പോൾ നാറാണത്ത് ഭ്രാന്തനിലെ വരികൾ ഓർമ്മ വന്നു. നന്നായിരിക്കുന്നു. ആശംസകൾ.
നന്നായിരിക്കുന്നു...... ആശംസകൾ......:)
ReplyDeleteഓര്‍മ്മകള്‍ ഇപ്പോഴും പൂര്‍ണമായി നശിക്കാതെ ദ്രവിച്ച്, ചിതലരിച്ച്, ചിത്രങ്ങളായി മനസ്സില്‍....
ReplyDeleteജീവിതം യാന്ത്രം പ്പോലെ തന്നെ ആണ്
ReplyDeleteസുഖ ദുഖങ്ങളുടെ പെന്‍ഡുലം ഈ ജീവിതം ,,
ReplyDeleteഎനർജ്ജി തീരുന്നത് വരെ ഓടാം, ഓടികൊണ്ടിരിക്കണം
ReplyDeleteഈ ഓർമകൾ ഒരോന്നും ഓരോ നിറങ്ങളാണ്.......
ReplyDeleteനല്ല വരികൾ
ഭാവി വര്ത്തമാനങ്ങള്‍ക്കിടയിലെ ആ പെന്റുല ചലനം തന്നെയാണ് ഇന്ന് ജീവിതം..
ReplyDeleteആ ജീവിത ചലനം സുഖകരമെങ്കില്‍ ഭൂതകാലത്തെ മറക്കുന്നത് നല്ലതാണ്..
ജീവിത പടികളില്‍ കാലിടറി വീണ ഒരു ജന്മത്തിന്‍ നോവ് വരച്ചു കാട്ടിയതില്‍ വിജയിച്ചു
ReplyDeleteNice. I like your blog and articles.
ReplyDeleteഓര്‍മ്മകളെന്നും അങ്ങിനെയാണ്, അവയിലൂടെ ജീവിതവും.. പെന്‍ഡുലം താളാത്മകമായി തന്നെ ചലിക്കട്ടെ.
ReplyDeleteEchmukutty
ReplyDeleteശ്രീ
ente lokam
Artof Wave
ചന്തു നായര്‍
മണ്ടൂസന്‍
Raihana
MINI.M.B
കൊമ്പന്‍
സിയാഫ് അബ്ദുള്‍ഖാദര്‍
മൈപ്
ഷാജു അത്താണിക്കല്‍
വേണുഗോപാല്‍
ജീ . ആര്‍ . കവിയൂര്‍
Aluminium Fabricators
ഇലഞ്ഞിപൂക്കള്‍
എല്ലാ സഹയാത്രികര്‍ക്കും ..
സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായങ്ങള്‍ക്കും നിസ്സീമമായ നന്ദി..
ഓര്‍മകള്‍ നഷ്ടമായ മനസിന്റെ നൊമ്പരങ്ങള്‍ പകര്‍ത്തിയ വരികള്‍ ..
ReplyDeleteഭൂതകാലത്തെകുറിച്ച ഓര്‍മകളത്രെ മുന്നോട്ടുള്ള പ്രയാണത്തിന് നിദാനം ..
ReplyDeleteപൊടി പിടിച്ചതും മങ്ങിപ്പോയതും ദ്രവിച്ചതുമായ പഴയ ഓര്‍മച്ചിത്രങ്ങള്ക്ക് പകരം പുതിയ കാലത്തിന്റെ ബഹുവര്‍ണ ചിത്രങ്ങള്‍ സ്ഥാനം പിടിക്കുമ്പോല്‍ പഴയതും കഴിഞ്ഞുപോയതുമെല്ലം നാം സൌകര്യപൂര്‍വം മറക്കുന്നു..
ReplyDeleteഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
ReplyDeleteപെന്‍ഡുലം പോല്‍
ഞാനാടിക്കൊണ്ടിരുന്നു...!
ആടിക്കൊണ്ടിരിക്കയാണ് ഞാന്‍... തെല്ലിട നില്‍ക്കനന്മേന്നുണ്ട്, പക്ഷെ.... നിസ്സഹായത!!
ഓര്‍മ്മകള്‍ക്കെന്തു മധുരം..
ReplyDeleteവിളക്കുമാടം
ReplyDeleteAnonymous
ശശിധരന്‍
avanthika
ഇലഞ്ഞിപൂക്കള്‍
വന്നതിനും പറഞ്ഞതിനും നിറഞ്ഞ നന്ദി..
പെന്‍ഡുലം അനിശ്ചിതത്വത്തിന്‍റെ മാത്രം പ്രതീകമല്ല. പ്രതീക്ഷയുടെത് കൂടിയാണ്. ഈ നിമിഷം ക്ലേശമാണെങ്കില്‍ അടുത്ത നിമിഷം ഐശ്വര്യം കൊണ്ടുവരാം. ജീവിതം പ്രയാസത്തിന്‍റെയും പ്രസരിപ്പിന്‍റെയും മിശ്രിതമാണല്ലോ. ഇരുത്തം വന്ന ഒരു കവിയോട് ഇത് തരക്കേടില്ലട്ടോ എന്ന് പറഞ്ഞ് ഞാനെതിന് ചെറുതാകണം. ആശംസകളായിരം നേരട്ടെ
ReplyDeleteആരിഫ് ബായ്,
ReplyDeleteവളരെ ശരിയാണ്.. സുഖദു:ഖസമ്മിശ്രമാണ് ജീവിതം
സുഖ ദു:ഖങ്ങള്‍ക്കിടയിലൊരു പെന്‍ഡുലം പോലാടിക്കൊണ്ടിരിക്കുന്നു..
നിറഞ്ഞ നന്ദി..
ഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
ReplyDeleteപെന്‍ഡുലം പോല്‍
ഞാനാടിക്കൊണ്ടിരുന്നു...!