ഉദ്യോഗസ്ഥരുടെ ശമ്പളം ബാങ്ക് വഴിയായത് സൌകര്യമായി .. ആവശ്യമുള്ള പൈസ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചാല്‍ മതിയല്ലോ മുഴുവന്‍ ശമ്പളവും കയ്യില്‍ വാങ്ങി സൂക്ഷിക്കേണ്ടതുമില്ല.. ഓരോ മാസത്തേയും ബാലന്‍സ് അക്കൌണ്ടില്‍ ഡെപ്പോസിറ്റായി കിടന്നുകൊള്ളും ഇതില്‍ പരം സൌകര്യമെന്ത്.. ? ആനനലബ്ധിക്കിനിയെന്ത് വേണം ..! എ.ടി.എമ്മിന്` മുന്നില്‍ ചെന്നപ്പോള്‍ നീണ്ട ക്യു കണ്ട് ഞാനന്തം വിട്ടു.. ഒന്നു രണ്ട് മണീക്കൂര്‍ ക്യൂവില്‍ കുന്തം വിഴുങ്ങിയ പോലെ നിന്നപ്പോള്‍ ഈ സവിധാനത്തെ ശപിച്ചു കൊണ്ടിരുന്നു.. മുമ്പ് ഒരു തടസ്സവുമില്ലാതെ കയ്യില്‍ കിട്ടിയിരുന്നതാണ്..
ഏറെ നേരം ക്യുവില്‍ നിന്നിട്ടാണെങ്കിലും ഊഴമെത്തിയപ്പോള്‍ ഞാന്‍ ഗമയില്‍ തന്നെ കാര്‍ഡ് യന്ത്രത്തിന്റെ വായില്‍ തിരുകി..
please remove your card and insert again..!
എന്ന സന്ദേശം കണ്ട് ഞാന്‍ കാര്‍ഡ് എടുത്ത് വീണ്ടും തിരുകിക്കയറ്റി.. ഫലം തഥൈവ.. എടിഎമ്മില്‍ നിന്ന് മുമ്പും കാശ് പിന്വലിച്ചിട്ടുണ്ടല്ലോ.. ഇപ്പഴെന്താ ഇങ്ങനെ.. പല തവണ ശ്രമിച്ചിട്ടും ശരിയാവുന്നില്ല .. പിന്നിലുള്ളവര്‍ പിറുപിറുക്കുന്നു ..
'ഇയാളേത് കോത്താഴത്തുകാരനാ.. മാഷാണെന്നും പറഞ്ഞ് എടിഎം കാര്‍ഡുമായി വന്നിരിക്കുന്നു.. '!!
'അല്ലെങ്കിലും ഈ മാഷമ്മാര്ക്കൊന്നും ഇപ്പൊ ഒരു വിവരവുമില്ലെന്നേ.. വെറുതെയിരുന്ന് ശമ്പളം വാങ്ങല്ലാതെ..'
ഒടുവില്‍ പിറകില്‍ നില്ക്കുന്ന ഒരുത്തന്റെ സഹായത്തിലാണ് പൈസ പിന്‍വലിച്ചത്.. തിരിച്ചു നടക്കുമ്പോള്‍ ക്യുവിലൂണ്ടായിരുന്നവരുടെ മുഖത്തെ പരിഹാസച്ചിരി കാണാതിരിക്കാന്‍ അങ്ങോട്ട് ശ്രദ്ധിക്കാതെ വാച്ചില്‍ നോക്കി.. ഒന്നോ രണ്ടോ മിനിറ്റിന്റെ കാര്യത്തിന് ഒരു മണീക്കൂറിലധികം സമയം .. !
വേഗം ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ഓട്ടോ പിടിച്ചു.. പവര്‍കട്ടും കക്കലും വോള്ട്ടേജ്ക്ഷാമവുമൊക്കെയാണെങ്കിലും ബില്ലടക്കാതെ പറ്റില്ലാല്ലോ.. അടച്ചില്ലെങ്കില്‍ മൊത്തമായങ്ങ് കട്ടു ചെയ്യും ..!
പവര്‍ പ്രശ്നം തീര്‍ക്കാന്‍ പ്രസ്താവനകളും സ്വീകരണ യോഗങ്ങളും കഴിഞ്ഞ് മന്ത്രിക്കും നേരമില്ല..
(ഭരണനേട്ടങ്ങളുടെ പട്ടികയില്‍ ഞങ്ങളുടെ നാട്ടിലെ വോള്‍ട്ടേജ് പ്രശ്നം പരിഹരിച്ചതായി വലിയ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരുന്നു.. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അത് അപ്രത്യക്ഷമായി.. മഴ നനഞ്ഞല് ഫ്യൂസ് പോകുന്ന ഞങ്ങളുടെ പവറിന് കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടിമിന്നലിന്റെ ഷോക്കേറ്റ് വോള്‍ട്ടേജ് കൂടി..!!)
ഇലക്ട്രിസിറ്റി ഓഫീസിലെത്തിയപ്പോള്‍ അവിടത്തെ ക്യു കണ്ട് എന്റെ കണ്ണ് തള്ളീ.. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞ പോലെ.. ബില്ലടക്കേണ്ട അവസാന ദിവസമായത് കൊണ്ട് ഇന്ന് തന്നെ അടക്കണം അതിന് ക്യൂവില്‍ നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല പരിചയക്കാരാരെങ്കിലും ക്യുവിലുണ്ടോയെന്ന് ഞാന്‍ വെറുതെയൊന്ന് കണ്ണോടിച്ചു.. എന്റെ കാകദൃഷ്ടിയുടെ അര്‍ത്ഥം മനസിലാക്കിയിട്ടാവണം എല്ലാവരുടെ മുഖത്തും അപരിചിതഭാവം ..!
ഗത്യന്തരമില്ലാതെ ഞാന്‍ ക്യൂവിന്റെ ഭാഗമായി.. ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു.. ചില്ലറ സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകാം .. ചോറ് തിന്നല് വീട്ടില്‍ ചെന്നിട്ടാവാം .. ഹോട്ടലില്‍ നിന്ന് കഴിച്ചാല്‍ ശരിയാവില്ല ..(പൈസ കൊടുക്കണമല്ലോ..!)
നട്ടുച്ച നേരമായതിനാല്‍ ചൂടിന് ഭയങ്കര ചൂട്.. അല്പം നടന്നപ്പോഴേക്കും വിയര്‍ത്തു കുളിച്ചു.. വല്ലാത്ത ദാഹം .. റോഡരികിലുള്ള കടയില്‍ കയറി തണുത്ത ജ്യൂസ് കുടിച്ചപ്പോള്‍ വല്ലാത്ത ആശ്വസം ..!
മാവേലി സ്റ്റോറിലെ തിരക്കു കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചു വന്നാലോ എന്നാലോചിച്ചെങ്കിലും അപ്പോഴേക്കുമിനിയും തിരക്കു കൂടിയാലോ എന്നോര്‍ത്തപ്പോള്‍ വേണ്ടെന്ന് വെച്ചു.. ഒരു മണിക്കൂറിലധികം അവിടെയും കാത്തു നില്‍ക്കേണ്ടി വന്നു..
നേരം വൈകുന്നേരമായിത്തുടങ്ങി.. ഏതായാലും ടൌണില്‍ വന്നതല്ലേ..കുറച്ചു പച്ചക്കറി കൂടി വാങ്ങാമെന്ന വിചാരത്തോടെ മാര്‍ക്കറ്റിലേക്ക് നടന്നു.. അപ്പോഴാണ് സര്‍ക്കാര്‍ വിലാസം ബീവറേജസിനു മുന്നിലെ നീണ്ട ക്യൂ കാണാനിടയായത്, ഇക്കണ്ട പൂരമൊന്നും പൂരമല്ല കെട്ടോ. ഇതാണ് പൂരം ..! കുടിയന്മാര്ക്കൊക്കെ ഇത്ര അച്ചടക്കവും മര്യാദയുമോ..?! മൊബൈലെടുത്ത് ഒന്ന് ക്ലിക്കിയാലോ.. ഫോണെടുത്തപ്പോഴാണ് മിസ്ഡ് കോള്‍ കണ്ടത് .. ! വീട്ടില്‍ നിന്നാണ്.. വിളിച്ചു നോക്കാം .. രാവിലെ പോന്നതല്ലേ.. മറ്റെന്തെങ്കിലും വാങ്ങാനുണ്ടോ എന്ന് ചോദിക്കുകയുമാവാം .. രണ്ട്മൂന്ന് തവണ വിളിച്ചു നോക്കിയെങ്കിലും എടുക്കുന്നില്ല.. ഒരു കയ്യില്‍ സഞ്ചിയും തൂക്കിപ്പിടിച്ച് മറ്റെ കയ്യില്‍ മൊബൈലും ചെവിയില്‍ വെച്ച് റോഡരികിലൂടെ വിശന്നു പൊരിഞ്ഞുള്ള നടത്തത്തിനിടയില്‍ മൊബൈല്‍ സേവനദാതാവിന്റെ പരിഹാസപൂര്‍ണമായ കിളിമൊഴി..
"താങ്കള്‍ വിളിക്കുന്ന .......നമ്പര്‍ ഇപ്പോള്‍ ബിസിയാണ്.. അല്ലെങ്കില്‍ പ്രതിക്കുന്നില്ല.. ദയവായി അല്പസമയം കഴിഞ്ഞ് വിളിക്കുകയോ ലൈനില്‍ (ക്യുവില്‍ ) തുടരുകയോ ചെയ്യുക"..!!
ഈ പോസ്റ്റില്‍ ഇപ്പോള്‍ കമന്റ് ചെയ്യുന്നില്ല ,താങ്കള്‍ ക്യൂവിലാണ് ..നന്നായിട്ടുണ്ട് .സ്ഥിരം വിഷയങ്ങള്‍ വിട്ടപ്പോള്‍ എന്തൊരാശ്വാസം .എ.ടി.എം പക്ഷെ വലിയ സൗകര്യം ആണെന്നത് താങ്കള്‍ക്ക് വഴിയെ മനസ്സിലാകും .ബാങ്കിലൂടെ ശമ്പളം ലഭിക്കുന്നതും കൂടുതല്‍ സൗകര്യം തന്നെ
ReplyDeleteഎല്ലാം ശരിയാകും. ദയവായി ക്യൂ പാലിക്കുക.
ReplyDeleteഎന്തോരം ക്യു വാണപ്പാ...
ReplyDeleteസംഭവം രസായിട്ടുണ്ട്..
ശരിയാണ്, എ.ടി.എം കൊണ്ട് സൌകര്യങ്ങളുമുണ്ട്.. ക്യൂ നില്പ് അസഹനീയം തന്നെ.. എല്ലാറ്റിനുമുണ്ടല്ലോ ഗുണവും ദോഷവും ..
ReplyDeleteസിയാഫ്
ajith
khaadu..
ഈ വരവിനും അഭിപ്രായങ്ങള്‍ക്കും നിറഞ്ഞ നന്ദിയുണ്ട്..
എല്ലായിടത്തും തിരക്ക് തന്നെ തിരക്ക്, നമ്മുടെ ഊഴം വരുമ്പോഴേ സംഗതികള്‍ സാധിച്ചെടുക്കാന്‍ കഴിയൂ... ക്യൂ കൊണ്ടുള്ള ഉപയോഗം കൂട്ടപ്പൊരിച്ചിലൊഴിവാക്കി അച്ചടക്കത്തോടെ നില്ക്കുക എന്നതാണല്ലോ? വ്യത്യസ്ഥമായ പ്രമേയം കൊണ്ടുള്ള ഈ രചനക്ക് അഭിനന്ദനങ്ങള്‍... പുതിയ ഒരു പോസ്റ്റിട്ടിട്ടുണ്ട്, വായിച്ച് നോക്കുമല്ലോ :))
ReplyDeleteഅതെ, ക്യ്യു അച്ചടക്കത്തിന്റെ ലക്ഷണമാണ്.. തിക്കും തിരക്കും ഒഴിവാക്കാം
Deleteനന്ദി മൊഹീ ഈ വരവിനും കമന്റിനും ..
കാത്തിരിപ്പുകള്‍ പ്രതീക്ഷയും പ്രത്യാശയും നല്കുന്നതാണെങ്കില് അതിന് മധുരമുണ്ടാകും .. വിഫലാമകുന്ന അനന്തമായ കാത്തുനില്പുകളില് ആര്‍ക്കാണ് താല്പര്യമുണ്ടാവുക..!?
ReplyDeleteകാത്തിരിപ്പുകള്‍ സഫലമാകുമെന്ന് പ്രത്യാശിക്കുക..
എല്ലാ ആശഒ്സകളും ..
എടിഎമ്മിനും ഇലക്ട്രിസിറ്റിക്കും ബീവറേജസിനുമൊക്കെ വരികള്‍ക്കിടയിലൊളിപ്പിച്ച പ്രഹരം നന്നായിട്ടുണ്ട്..
ReplyDeleteക്യ്യൂവില്‍ നില്‍ക്കൂമ്പോള്‍ പല തരം ആളുകളേയും പരിചയപ്പെടാം എന്നൊരു ഗുണമുണ്ട്.. ചതിയിലകപ്പെടുന്നത് ശ്രധിക്കുക..
ReplyDeleteവിളക്കുമാടം
ReplyDeleteശശിധരന്
Anonymous
ഈ വരവിനും അഭിപ്രായങ്ങള്‍ക്കും നിറഞ്ഞ നന്ദി..
തിക്കും തിരക്കിനെക്കാളും എന്ത് കൊണ്ടും ഭേദം ക്യൂ ആണ് ...
ReplyDeleteഎന്നാല്‍ സാംസ്കാരിക സമ്പന്നന്മാര് നിറഞ്ഞ കേരളത്തിലെ ചില ക്യൂ ഇല് നില്കുന്നതിലും ഭേദം പോയി ചാവുന്നതാണ് എന്ന് തോന്നി പോകും ... :(
ക്യൂ എന്നാ പേരും ഉണ്ടാകും കയ്യൂകുള്ളവന് കാര്യക്കാരനുമാകും ..!
[ വൈരുദ്യം എന്തെന്നാല്‍ ബിവേരജിനു പോലുല്ലള്ളിടത്ത് ക്യൂ വളരെ അച്ചടക്കമുള്ളതും ,ആരാധനാലയങ്ങള്‍ ,സര്‍ക്കാര്‍ ഓഫീസ് തുടങ്ങിയ സ്ഥലത്തെ ക്യൂ വളരെ "തട്ടിപറി" നിറഞ്ഞതും ആയിരിക്കും എന്നതാണ് ....!]
ക്യു പുരാണം നന്നായി..
ReplyDeleteHADIQALI
ReplyDeleteഎം.അഷ്റഫ്
നിസ്സീമമായ നന്ദി.. ഈ വിവരവിനും അഭിപ്രാഅത്തിനും ..
എല്ലാം ഒരു ക്യൂവില്‍ അല്ലെ ഇക്ക .... ലക്ഷ്യങ്ങളും പ്രതീക്ഷകളും....... എന്തിന് ... ജീവിതം വരെ ക്യൂ നില്‍ക്കുകയാണ് അവസരവും കാത്ത്...... ക്യൂ വില്‍ നിന്നോരാശംസ പകരുന്നു.............
ReplyDelete