ബസ്സില്‍ കയറുമ്പോള്‍ 'വേഗം കേറ്.. വേഗം കേറ്..' എന്ന് പറഞ്ഞുകൊണ്ട് വാതിലില്‍ നിന്നിരുന്ന 'കിളി' ശരീരത്തിലെവിടെയൊക്കെയോ സ്പര്‍ശിച്ചു..!
കണ്ടക്ടർ വന്ന് പൈസ വാങ്ങുമ്പോള്‍ 'സിടി യാണല്ലേ, മുന്നോട്ട് നില്‍ക്ക്' എന്ന് മുരണ്ട്, തള്ളിക്കൊണ്ട് അയാള്‍ ശരീരത്തിലുരസി നീങ്ങിയപ്പോള്‍ അസഹ്യമായ വിയര്‍പുനാറ്റം..!
ബാഗ് തോളില്‍ തൂക്കി, കമ്പിയില്‍ എത്തിവലിഞ്ഞ് തൂങ്ങി നില്‍ക്കുമ്പോള്‍ സീറ്റിലിരിക്കുന്നവന്‍റെ വിരലുകള്‍ പിന്‍ഭാഗത്ത് താളം പിടിക്കുന്നത് അവളറിഞ്ഞെങ്കിലും മാറി നില്‍ക്കാന്‍ ബസില്‍ സൌകര്യമുണ്ടായിരുന്നില്ല..!
സ്കൂളില്‍ ഇന്‍റര്‍വല്‍ സമയത്ത് പുറത്തിറങ്ങിയപ്പോള്‍ വരാന്തയില്‍ വെച്ച്, 'അടിപൊളിയാണല്ലോ' എന്ന്പറഞ്ഞ് സഹപാഠിയായ ഒരുത്തന്‍ വന്നു മേലില്‍ മുട്ടിയപ്പോള്‍ വീഴാതിരിക്കാന്‍ അവള്‍ ചുമരില്‍ ചാരി..!
കമ്പ്യൂട്ടര്‍ പ്രാക്‌റ്റിക്കല്‍ ക്ലാസില്‍ പ്രവര്‍ത്തനം ചെയ്യുമ്പോള്‍ 'എന്താ ശരിയാകുന്നില്ലേ..?' എന്ന് പറഞ്ഞ് ചാരെ വന്നുനിന്ന് മൌസ് പിടിച്ച് പരിശീലിപ്പിക്കവേ, അധ്യാപകന്‍റെ കൈ 'അവിടെയുമിവിടെയും' തലോടുന്നത് അരോചകമായെങ്കിലും അവള്‍ക്കൊന്നും പറയാനായില്ല..!
അയൽപക്കത്തെ ആൻറിയുടെ കോളേജിൽ പഠിക്കുന്ന മകൻ ഏട്ടനെ ചോദിച്ച് വന്നപ്പോൾ വല്ലാത്തൊരു നോട്ടത്തോടെ, മൂളിക്കൊണ്ട് മാറിൽ പിടിച്ചപ്പോൾ അവൾക്ക് നന്നായി വേദനിച്ചു..!
രാത്രി കിടന്നുറങ്ങുമ്പോൾ മേനിയിലെന്തോ ഇഴയുന്നതറിഞ്ഞ് ഞെട്ടിയുണർന്ന് നിലവിളിക്കാൻ വാ തുറന്നതും ബലിഷ്ടമായൊരു കൈ വായ പൊത്തിപ്പിടിക്കുകയും ഇരുട്ടിൽ മുഖം വ്യക്തമല്ലാത്തൊരാൾ എന്തോക്കെയോ ചെയ്തപ്പോൾ അവൾ കിടന്നു പിടഞ്ഞു.. നിശ്ശബ്ദമായി കരഞ്ഞു...!!
അതാണ് പ്രശ്നം.... പ്രതികരിക്കെണ്ടിടത് പ്രതികരിക്കതിരിക്കുന്നതാണ് പ്രശ്നം...
ReplyDeleteആരെ പേടിച്ചാ ഈ രോദനം.
ReplyDeleteവരികള്‍ വിഷാദം പകര്‍ന്നു നല്‍കുമ്പോള്‍ നാം കാണുന്നത് നമ്മള്‍ ജീവിക്കുന്ന വിചിത്ര ലോകം!നന്നായി എഴുതി
ReplyDeleteഇത് വായിച്ച് എന്‍റെ നെഞ്ചകം വിങ്ങിപ്പോയി.
ReplyDeleteയാദാര്‍ഥ്യങ്ങള്‍ ....ഓരോ പെങ്കുട്ടിയും ഈ ഒരു അവസ്ഥയിലൂടെ നടക്കുന്നുണ്ട് ...നടന്നു കൊണ്ടിരിക്കുന്നു ....
ReplyDeletekhaadu..
ReplyDeleteJefu Jailaf,
ആറങ്ങോട്ടുകര മുഹമ്മദ്,
~ex-pravasini*,
sunil vettom..
വന്നതിനും പറഞ്ഞതിനും എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി.
ARDRAMAYI............... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........
ReplyDeleteകലികാലത്തെ കാമിനിമാര്ര്ക് നേരെ നടന്നു വരുന്ന കാലിക വര്‍ത്തമാനങ്ങള്‍ ...!!!
ReplyDeleteപിന്നെ വികലമായ കുറെ മനസ്സുകളുടെ അസുഖങ്ങളും..
രൂപത്തിലും വേഷങ്ങളിലും നമ്മുടെ സഹോദരിമാര്‍ മാന്യത കൈവിടാതെ നോക്കിയാല്‍ അവര്‍ക്ക് നന്ന്..!!!
സ്ത്രീകള്‍ ശക്തിയും, അവകാശവും, അധികാരവും, പരിഗണനയും നേടിയെടുത്ത ഈ സമൂഹത്തില്‍ എല്ലായിടത്തും അവള്‍ പീഢിപ്പിക്കപ്പെടുന്നു എന്ന് പറയുന്നത് അവളുടെ ആത്മവിശ്വാസം കെടുത്തലല്ലേ?
ReplyDeleteകാദുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പ്രതികരിക്കേണ്ടസമയം പ്രതികരിച്ചാല്‍ ഒരു കുഴപ്പവുമില്ല.
പ്ലീസ് തിരിച്ചടിക്കൂ
ReplyDeleteപക്ഷെ ആരേ?
This comment has been removed by the author.
ReplyDeleteനിശബ്ദമായ പ്രതികരണം , അനുകൂല മനോഭാവത്തിനു തുല്യമാണ്....
ReplyDeleteഅത് കൊണ്ട് , പ്രതികരിക്കേണ്ടിടത്തു , ശക്തമായിത്തന്നെ പ്രതികരിക്കുക..
jayarajmurukkumpuzha,
ReplyDeleteനിയാസ് മുഹമ്മദ് മോങ്ങം,
ഷബീര്‍ - തിരിച്ചിലാന്‍,
ഷാജു അത്താണിക്കല്‍,
Naveen..
വന്നതിലും പറഞ്ഞതിലും വളരെ സന്തോഷം, എല്ലാവര്‍ക്കും നിറഞ്ഞ നന്ദി.
നന്നായി എഴുതി
ReplyDeleteനന്നായി എഴുതി
ReplyDeleteകൈയ്യില്‍ സേഫ്റ്റി പിന്നും പിടിച്ചുകൊണ്ട് തിരക്കുള്ള ബസ്സില്‍, കോളേജില്‍ പോയിരുന്ന കാലം ഓര്‍ത്തു... ഇന്ന് അതിലും നല്ല ആയുധങ്ങള്‍ കൊണ്ട് നടക്കേണ്ട കാലമാണ്!!
ReplyDeleteസഹയാത്രികന്‍.. രോദനം ഒരു നല്ല പോസ്റ്റ്. അവള്‍ ഒരു വെറുംശരീരമായി മാറുന്നതിന്റെ നൊമ്പരം പകരുന്നു.
ReplyDeleteവല്ലാത്ത വിഷമം തന്ന വിഷയം...എത്ര എഴുതിയാലും ഇത് തുടര്‍ക്കഥ..പ്രത്യേകിച്ചും കേരളത്തില്‍..ഇപ്പോള്‍ രാജ്യത്തിന്റെ മറ്റു പല ഭാഗത്തേക്കും ഈ രോഗം പടര്‍ന്നു കൊണ്ടിരിക്കുന്നു...സാംസ്കാരിക പുരോഗമനം....
ReplyDeleteആണുങ്ങളെ മൊത്തത്തിൽ താറടിക്കുകയാണല്ലോ?..ഒരു പെണ്ണിന് എല്ലായിടത്ത് നിന്നും ഒരേ അനുഭവം.?അത് കുറച്ച് കൂടിപ്പോയില്ലേ?
ReplyDeleteഅനുരാഗ്,
ReplyDeleteLipi Ranju,
kanakkoor,
SHANAVAS,
റിഷ് സിമെന്തി,
എല്ലാവര്‍ക്കും അതിയായ നന്ദി..-
ആണുങ്ങളെ താറടിക്കുകയല്ല
ഇതുപോലുള്ള അനുഭവങ്ങളില്ലാത്ത ഏതെങ്കിലുമൊരു പെണ്‍കുട്ടിയുണ്ടോ..?!
പ്രതികരണശേഷി നഷ്ടമാവുമ്പോള്‍ മറ്റു പലതും അവര്‍ക്ക് നഷ്ടമായെന്ന് വരും.. പ്രതികരിക്കുക... അതെ പറയാനുള്ളൂ...
ReplyDeleteതുടര്‍ക്കഥ
ReplyDeleteവല്ലാത്ത അവസ്ഥയാണ്.
ReplyDeleteപക്ഷേ ഇനിയും കരഞ്ഞുകൊണ്ടിരുന്നാല്‍ അതിനേ നേരം കാണൂ.
സ്വന്തം വിട്ടിലും ...പേടി പെണ്‍കുട്ടികളുടെ കൂടെയുണ്ട് ....ഒരു അവസ്ഥയും ഓരോരുതരുടെതാണ് എന്ന് കരുതുമ്പോള്‍ കഥയ്ക്ക് ..ആശംസ നല്‍കാതിരിക്കാന്‍ വയ്യ ..
ReplyDeleteസ്ത്രീ സങ്കല്‍പ്പങ്ങളെ മുഴുവന്‍ മാറ്റി മറിക്കുന്നു ഇത് പോലെ ഉള്ള കാര്യങ്ങള്‍ ....അയല്‍പക്കത്തിലെ പയ്യന്‍ ഒന്ന് നോക്കിയാല്‍ നാണം കൊണ്ട് കാല്‍ വിരല്‍ കൊണ്ട് ചിത്രം വരച്ചിരുന്ന ഒരു പാവാടകാരിയുടെ പഴയ കാലം ഇല്ലാതായിരിക്കുന്നു ...
ReplyDeleteഇന്ന് അവന്‍ ഒന്ന് നോകിയാല്‍ അതില്‍ സ്ത്രീ പീഡനം ആരോപിക്കപ്പെടുന്നു ..അല്ലെങ്കില്‍ അങ്ങനെ ആക്കി തീര്‍ക്കുന്നു സമൂഹം ..
അതേ...പ്രതികരിക്കാത്തത് തന്നെ കുഴപ്പം.
ReplyDeleteഎല്ലാവരും പറയുന്നു ‘പ്രതികരിക്കണമെന്ന്’..!
ReplyDeleteഅതും അവളുടെ തലയിൽ..?!
ഈ ആണുങ്ങൾക്കെന്താ.. കൊമ്പുണ്ടോ..?
Sandeep.A.K,
ReplyDeleteഎം.അഷ്റഫ്.
Fousia R,
Pradeep paima,
MyDreams,
the man to walk with,
Areekkodan | അരീക്കോടന്‍,
വീ കെ.,
അഭിപ്രയങ്ങളറിയിച്ചതിന് എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി..
ശരിയാണ്..
പൌരുഷം എല്ലായിടത്തും വിജ്രംഭിച്ചു നില്‍ക്കയല്ലേ..?!
ആവശ്യമുള്ളിടത്തു ഇല്ല താനും..!!
പ്രതികരിക്കാത്തത് കൊണ്ടാണ് എന്നൊക്കെ നമുക്ക് പറയാം,സ്കൂളിലും വീട്ടിലും വരെ അനുഭവിക്കുമ്പോള്‍ കുട്ടികള്‍ എന്ത് ചെയ്യും ???
ReplyDeleteമൂന്നു പെണ്‍കുട്ടികളുടെ പിതാവായ എനിക്ക്ഇത് വല്ലാതെ നൊമ്പരമാകുന്നു.....
ദയനീയമായ രോദനം. നന്നായെഴുതിയിരിക്കുന്നു. ആശംസകൾ.
ReplyDeleteപ്രതികരണ ശേഷി നഷ്ട്ടപ്പെട്ട സ്ത്രീ സമൂഹത്തെയാണോ വിഷയമാക്കുന്നത്?
ReplyDelete:(
ReplyDeleteകഷ്ടം...
ReplyDeleteഇപ്പോഴത്തെ കാലത്തും ഇങ്ങനെ പെണ്‍കുട്ടികളോ....?
എന്റെ കൊച്ചേ..ബസ്സില്‍ ശല്യം ചെയ്യുന്നവനെ ആ കാല് ഒന്നനക്കി ചെരിപ്പിട്ടു ചവിട്ടിക്കൂടെ..?
സ്ത്രീ എന്നത് വെറും ശരീരം മാത്രമോ?
ReplyDeleteDr.Muhammed Koya @ ഹരിതകം
ReplyDeleteപാവത്താൻ
subanvengara-സുബാന്‍വേങ്ങര,
Biju Davis,
റോസാപൂക്കള്‍,
MINI.M.B,
വന്നതിനും പറഞ്ഞതിനും എല്ലാവര്‍ക്കും അതിയായ നന്ദി..
പെണ്‍കുട്ടികള്‍ സ്വയം പ്രതിരോധിക്കണം.. ആണുങ്ങള്‍ക്ക് എന്തതിക്രമവുമാവാമെന്നാണോ..?!!
പ്രതികരിച്ചാല്‍ എല്ലാം നഷ്ട്ടം ആകും എന്നാ മറ്റൊരു ഭയം അവളെ അതിനു അനുവടിക്കുന്നില്ലായിരിക്കാം..പക്ഷെ ഇതിനെക്കാളും എന്ത് നഷ്ട്ടപ്പെടാന്‍ എന്നോര്‍ത്ത് വേണ്ടത് വേണ്ട സമയത്ത് ചെയ്യാന്‍ പഠിപ്പിക്കുക എന്ത്യേ അതെന്നെ..
ReplyDeletecrisp and good
ReplyDeleteവര്‍ത്തമാന കാല സംഭവങ്ങളുടെ യഥാര്‍ത്ഥ ആവിഷ്കാരം..!
ReplyDeleteഒരു പെട കൊടുക്കാന്‍ കയ്യ് ആരും മുറിച്ച് കളഞ്ഞിട്ടൊന്നുമില്ലല്ലോ?
ReplyDeleteതിന്നാൻ മാത്രമല്ല, പറയാനും വിളിച്ച് കൂവാനും കൂടിയാണ് പടച്ചോൻ വായ തുറന്നുതന്നത്. അടിക്കാൻ കൂടിയാണ് അങ്ങേര് രണ്ട് കൈ തന്നത്. ചെയ്യേണ്ടത് ചെയ്യേണ്ട നേരത്ത് ചെയ്തില്ലെങ്കിൽ ഇങ്ങനെ പലതും അനുഭവിക്കേണ്ടി വരും.
ReplyDeleteസ്വന്തം അച്ചനും അമ്മയും തന്നെയാണ് പുതിയ കാലാത്ത്
ReplyDeleteപെണ്‍മക്കളെ വിറ്റ് കാശാക്കുന്നത്
ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്നത് ഒരു ആഴത്തിലുള്ള പഠനം അനിവാര്യമാക്കുന്നുണ്ട്. ആരാണ് അതിന് മുന്നോട്ട് വരുക.
ReplyDeleteപെണ്‍കുട്ടികളുടെ ബോധനിലവാരം ഉയര്‍ത്താന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതിഭീകരമാണ്. ഇവിടെ ചികിത്സ ആവശ്യമായത് പുരുഷന്‍മാര്‍ക്കാണെന്ന് മാത്രം.
നീ സമ്മതിച്ചു കൊടുക്കാതെ നിന്നെ ആര്‍ക്കും പറ്റിക്കാന്‍ ആവില്ല കുട്ടീ ..:)
ReplyDeleteകരഞ്ഞുകൊണ്ടിരുന്നാല്‍ അതിനെ നേരം കാണൂ.
ReplyDeleteപ്രതികരിക്കുന്നത് തെറ്റ് എന്ന് പറഞ്ഞു പഠിപിച്ചു
ReplyDeleteപെണ്‍ മക്കളെ വളര്‍ത്തി കൊണ്ടു വരുന്ന ഒരു സമൂഹത്തിനു അവരെപ്പറ്റി പരിതപിക്കാന്‍ പോലും യോഗ്യത ഇല്ല..
ഈ കരുത്ത് നേടാന്‍ പോലും കാലം കുറെ
വേണ്ടി വരും.അതാണ് മനു സ്മൃതി മുതല്‍
നാം കൊട്ടി ഘോഷിക്കുന്ന 'ശാലീനത' എന്ന കപടത...
ആശയം സത്യം എങ്കിലും ഇന്നത്തെ എഴുത്തുകാര്‍
ഇതല്ല പ്രമേയം ആക്കേണ്ടത്...ആല്‍മ വിശ്വാസം
സ്പുരിക്കുന്ന വരികള്‍ അവര്‍ക്ക് കരുത്തായി വരട്ടെ...
ആശംസകള്‍...
സമകാലികം ആശംസകള്‍
ReplyDeleteനന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍
ReplyDeleteനമ്മുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കെങ്കിലും പ്രതികരിക്കാനുള്ള തന്റെടവും ദൈര്യവും നമ്മള്‍ പകര്‍ന്നേകുക, അത്രക്കെങ്കിലും നമ്മള്‍ ഓരോരുത്തരും ചെയ്തെ മതിയാവൂ ഈ സമൂഹ തിന്മക്കെതിരെ.
ReplyDeleteഈ നല്ല പോസ്റ്റിനു എന്റെ ആശംസകള്‍.
ആചാര്യന്‍
ReplyDeleteഎന്‍.ബി.സുരേഷ്
ശശിധരന്
പ്രയാണ്‍
mini//മിനി
കെ.എം. റഷീദ്
Vinodkumar Thallasseri
രമേശ് അരൂര്‍
പട്ടേപ്പാടം റാംജി
ente lokam
ഒരു കുഞ്ഞുമയില്‍പീലി
എം.അഷ്റഫ്.
Ashraf Ambalathu
വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്തതിൽ അതിയായ സന്തോഷം.. എല്ലാവർക്കും അകം നിറഞ്ഞ നന്ദി..
പല പെണ്‍കുട്ടികളും ഇപ്പോള്‍ ഈ അവസ്ഥയിലൂടെ നടക്കുന്നുന്ടാകാം ല്ലേ ..നന്നായി എഴുതീട്ടോ !!
ReplyDeleteചൂഷണം എല്ലാ മേഖലയിലും ഉണ്ട്. അതിനെ ഒറ്റയ്ക്കും കൂട്ടമായും എങ്ങിനെ നേരിടണം എന്നതാണു ചര്ച്ച വേണ്ടത്.
ReplyDeleteപാവം പെണ്ണ്...എന്നൊന്നും ഞാൻ പറയില്ല.ചുട്ട അടി കൊടുക്കണം.
ReplyDeleteപ്രതികരണശേഷി നഷ്ടമാവുമ്പോള്‍ മറ്റു പലതും അവര്‍ക്ക് നഷ്ടമായെന്ന് വരും.. പ്രതികരിക്കുക...
ReplyDeleteപക്ഷെ അങ്ങനെ സംഭവിച്ചു കൂടാ മജീദ് മാഷേ ,പുരുഷന്മാര്‍ തന്നെ പ്രതികരിക്കണം ,ഇതിനെതിരെ ,അടിച്ചമര്‍ത്തല്‍ എന്നും പുരുഷ പീഡനം എന്നൊക്കെ വിളിച്ചു കൂവാനെ സ്ത്രീകള്‍ക്ക് കഴിയൂ ,ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല ,അതിമനോഹരമായ ആഖ്യാനം ,,
ReplyDeleteപക്ഷെ അങ്ങനെ സംഭവിച്ചു കൂടാ മജീദ് മാഷേ ,പുരുഷന്മാര്‍ തന്നെ പ്രതികരിക്കണം ,ഇതിനെതിരെ ,അടിച്ചമര്‍ത്തല്‍ എന്നും പുരുഷ പീഡനം എന്നൊക്കെ വിളിച്ചു കൂവാനെ സ്ത്രീകള്‍ക്ക് കഴിയൂ ,ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല ,അതിമനോഹരമായ ആഖ്യാനം ,,
ReplyDeleteഇന്ന് സിയാഫ് ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ ആണ് ഈ പോസ്റ്റ് കാണുന്നത് ....
ReplyDeleteപ്രതികരണ ശേഷി ഇല്ലായ്മ തന്നെയാണ് പെണ്ണിന്റെ പരാജയം.
നല്ല കുറച്ചു വരികളിലൂടെ കാലികമായ ഒരു വിഷയം ... ആശംസകള്‍ ശ്രീ മജീദ്
വളരെ കാലിക പ്രസക്തി ഉള്ള വിഷയം .
ReplyDeleteപിന്നെ പ്രതികരണ ശേഷി എന്നത് പെട്ടെന്നൊരു ദിവസം വളര്‍ത്തിയെടുക്കാവുന്ന ഒരു സംഗതി ആണെന്ന് കരുതുന്നില്ല .... അതിനുള്ള ബാല പാഠങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം..
സ്ത്രീ വെറുമൊരു ശരീരം മാത്രം അല്ല എന്ന് സമൂഹം മനസിലാക്കുന്ന കാലം ഉണ്ടാകുമോ നമുക്ക്...?