11 November 2011

ഗള്‍ഫ് സ്‌മരണകള്‍ - 7നുജന്‍റെ വിസക്കാര്യവുമായി ബന്ധപ്പെട്ടാണ്` ബാവാക്കയെ കാണുന്നതും പരിചയപ്പെടുന്നതും.. വെളുത്തുമെലിഞ്ഞ ശരീരപ്രകൃതിയും മുക്കാല്‍ ഭാഗവും നരച്ച, വെട്ടിയൊതുക്കിയ താടിയും സദാ പുഞ്ചിരി തൂകുന്ന മുഖവും സംസാരവും, കാഴ്‌ചയില്‍ തന്നെ സാധുവും നിഷ്‌കളങ്കനും.. അന്‍പതിലധികം പ്രായമായ അദ്ദേഹം കാല്‍ നൂറ്റാണ്ടിനടുത്തായി ഗള്‍ഫിലെത്തിയിട്ട്.. അല്‍ ഐനില്‍ 'മസ്‌യദ്' റോഡിലുള്ള 'ശരികാതി'ലെ ഒരു കംബനിയിലാണ്` ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ പരിചയത്തിലുള്ള ഒരാള്‍ മുഖേനയാണ്` വിസ സംഘടിപ്പിക്കുന്നത്, ആ പരിചയം വളരുകയും ഇടക്കൊക്കെ അദ്ദേഹം റൂമില്‍ വരുകയും ഞങ്ങളുടെ പ്രവാസി കൂട്ടായ്‌മകളില്‍ പങ്കു ചേരുകയും ചെയ്‌തു.


ബാവാക്കയുടെ മകന്‍ അല്‍ ഐനില്‍ തന്നെയുള്ള കൊ ഓപറേറ്റിവ് സൊസൈറ്റിയുടെ സൂപര്‍ മാര്‍ക്കറ്റിലാണ്' ജോലി ചെയ്യുന്നത്, അബുദാബി റോഡില്‍ കംപനി അക്കമഡേഷന്‍ റൂമിലാണ്` തമസം. ഒരു പ്രഭാതത്തില്‍ മകന്‍റെ മരണവാര്‍ത്തയറിഞ്ഞ് ബാവാക്കയോടൊപ്പം ഞങ്ങളും ഞെട്ടിത്തരിച്ചു..! താമസസ്ഥലത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ രാവിലെ കൂടെ താമസിക്കുന്നവര്‍ കാണ്ടെത്തുകയായിരുന്നു
എന്നറിഞ്ഞപ്പോള്‍ ഞെട്ടലിന്‌ ശക്തി കൂടി..! എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ ബാവാക്കയും ബന്ധുക്കളും ഞങ്ങളുമെല്ലാം പരക്കം പാഞ്ഞു..
മകന്‍റെ മരണം കൊലപാതകമായിരിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്നും പാവം ആ പിതാവ് തറപ്പിച്ചു പറഞ്ഞു.. ഞങ്ങളും അങ്ങനെതന്നെ വിശ്വസിക്കുകയും ആത്മഹത്യയായിരിക്കരുതേയെന്ന് മനസാ പ്രര്‍ത്ഥിക്കുകയും ചെയ്തു.. കുടുംബപരമായോ മറ്റോ ഒരുതരത്തിലൂള്ള പ്രശ്നവുമില്ലെന്നും ഭാര്യവും കുഞ്ഞുമുള്ള മകന്‍ തലേന്നു വരെ നാട്ടിലേക്ക് വിളിക്കുകയും ഭാര്യയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നുമൊക്കെ ഗദ്ഗദത്തോടെയും കണ്ഠമിടറിയുമാണ്` ബവാക്ക പറഞ്ഞിരുന്നത്..
ജോലിസ്ഥലത്ത് ഈജിപ്ഷ്യനായ സൂപര്‍വൈസറുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് മാനേജറോട് സംസാരിക്കുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.. അതിന്‌ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ബാവാക്കയോടൊപ്പം ഞങ്ങളും ആത്മഗതം ചെയ്‌തു..! 
ജഢം പോസ്‌റ്റ്മോര്‍ട്ടത്തിനും മറ്റും ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി, ബന്ധുക്കളും നാട്ടുകാരും പരിചക്കാരും മറ്റുമായി അനേകമാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു..! സ്വതവെ സാധു പ്രകൃതക്കാരനായ ബാവാക്കയെ കണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറയുകയും മനസില്‍ വല്ലാത്തൊരു നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തു.. അദ്ദേഹം അസാമാന്യമായ ആത്മനിയന്ത്രണവും പക്വതയുമാണ്‌ പ്രകടിപ്പിച്ചിരുന്നത്.. എങ്കിലും ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാത്തതും തക്കര്‍ന്നു പോയതുമായൊരു ഹൃദയം ഞങ്ങള്‍ക്ക് വ്യക്തമായും കാണാമായിരുന്നു..!
കൂടെ താമസിച്ചിരുന്നവരെയൊക്കെ പോലീസ് പിടിച്ചു കൊണ്ടുപോയിരുന്നു, റൂമിലൊരാള്‍ അസ്വാഭാവികമായി മരനപ്പെട്ടാല്‍ മറ്റുള്ളവരെ പിടിക്കുക സാധാരണമാണ്..! എഴുതി വെച്ചിരുന്ന കുറിപ്പില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും സ്വയം മരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നത് കൊണ്ട് പോലീസും അധികൃതരും മരണം ആത്മഹത്യയായി സ്ഥിരീകരിച്ചു.. ബാവാക്കയെപോലെ ഞങ്ങളും ആ യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി..!
"എന്ത് പൊട്ടത്തരമാണ്` ചെയ്‌തത്..?!"
കൂടിയവരെല്ലാവര്‍ക്കും ഒരേ സ്വരമായിരുന്നു..
"എന്തിനാ ആ കുട്ടി ഇത് ചെയ്‌തതെന്ന" ബാവാക്കയുടെ നിഷ്‌കളങ്കമായ ചോദ്യത്തിന്‌ മറുപടിയോ അശ്വാസവചനമോ ഞങ്ങള്‍ക്കാര്‍ക്കും പറയാനായില്ല..!
 'എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്‌തിട്ടെന്ത് ഫലം, അത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല ; കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌ ചെയ്യുക' എന്നൊക്കെ  എല്ലാവരും പരസ്പരം പറഞ്ഞു, 
'ഇവിടുത്തെ ജീവിതവും മരണശേഷമുള്ളവും ജീവിതവും നഷ്ടപ്പെടുകയല്ലേ അത് നിമിത്തമുണ്ടാകുന്നത്..'? 'മനുഷ്യന്‍റെ ബലഹീനതയും അവിവേകവും..!!'  
മകന്‍റെ ഭാര്യാപിതാവിനെ ബാവാക്ക തന്നെയാണ്‌ ഞങ്ങള്‍ക്ക് കാണിച്ചുതന്നത്.. 'തന്‍റെ മോളും കുഞ്ഞും അനാഥമായില്ലേ..?!'  എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..!                                                മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും, പിറ്റേന്നത്തെ ഫ്ലൈറ്റില്‍ ബാവാക്കയും ഒരുബന്ധുവും കൂടി നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു... മകനെ ഗള്‍ഫില്‍ കൊണ്ടുവന്ന് ജോലിയൊക്കെയായി കടബാധ്യതകളൊക്കെ തീര്‍ത്ത് ദീര്‍ഘനാളത്തെ പ്രവാസജീവിതം മതിയാക്കാനിരുന്ന ആ പിതാവ് മകന്‍റെ മയ്യിത്തുമായാണ്‌ നാട്ടിലേക്ക് യാത്രയാകേണ്ടി വന്നത്..!!
Share:

17 comments:

 1. ബാവാക്ക പ്രവാസജീവിതം മതിയാക്കി ഒരു വര്‍ഷത്തോളമായി നാട്ടിലാണ്..

  ReplyDelete
 2. വേദനിപ്പിക്കുന്ന പ്രവാസത്തിന്റെ അദ്ധ്യായങ്ങൾ..

  ReplyDelete
 3. വേദനിപ്പിച്ചു.... ഇത് നേരിട്ടനിഭവിച്ച നിങ്ങളുടെയൊക്കെ വേദന ഇതിലും കടുതതായിരിക്കുമെന്നരിയാം..


  'എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്‌തിട്ടെന്ത് ഫലം, അത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല ; കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌ ചെയ്യുക'

  ഒരു നിമിഷം തന്നെ കാതിരിക്കുന്നവരെ കുറിച്ച് ചിന്തിച്ചു കൂടായിരുന്നോ....????

  ReplyDelete
 4. ഒരു മുസ്‌ലിമിന്റെ ആത്മഹത്യ ഈമാന്‍ ഇല്ലാത്ത മരണമാണ്.
  ശഹാദത്കലിമ ചൊല്ലാനുള്ള ഭാഗ്യം പോലുമില്ലാത്ത നിര്‍ഭാഗ്യ ജന്മം!

  സങ്കടം തോന്നുന്നില്ല.
  വിശ്വാസം. അതല്ലേ എല്ലാം!

  ReplyDelete
 5. അതെ ഈമാന്‍ തന്നെയാണ്‌ പ്രധാനം
  കരുണ്യവാനായ അല്ലാഹു നല്‍കിയ ജീവന്‍ നശിപ്പിക്കുന്നത് മഹാ അപരാധം തന്നെ..
  ആത്മഹത്യ ചെയാന്‍ തുനിയുന്നവര്‍ ചിന്തിച്ചിരുന്നെങ്കില്‍..!

  ReplyDelete
 6. പ്രവാസ വേദനയുടെ മറ്റൊരു മുഖം അല്ലാതെ എന്ത് പറയാന്‍ വിധി

  ReplyDelete
 7. പ്രവാസത്തിന്റെ വേദനകള്‍ ...
  താങ്ങാവുന്നതിലും അപ്പുറം

  ReplyDelete
 8. ജെഫു, ഖാദു, കണ്ണൂരാന്‍,
  വിളക്കുമാടം, കൊമ്പന്‍, വേണുഗോപാല്‍

  വന്നതിനും പറഞ്ഞതിനും എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി..

  ReplyDelete
 9. പക്വമല്ലാത്ത മനസ്സിന്റെ ചാഞ്ചാട്ടം.. അതാണ് ആത്മഹത്യ.. അത് തകര്‍ക്കുന്നതോ ഒരുപാട് ജീവിതങ്ങളേയും, പ്രതീക്ഷകളേയും, സ്വപ്നങ്ങളേയും.

  ReplyDelete
 10. ഇഷ്ട്ട കലക്കീട്ടാ .......... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം

  ReplyDelete
 11. ആത്മഹത്യ ചെയ്യുന്നവര്‍ കൊല്ലുന്നത്‌ തങ്ങളെത്തന്നെയല്ല അവരെ സ്നേഹിക്കുന്നവരെക്കൂടിയാണ് .//

  ReplyDelete
 12. ശരിയാണ്` ആത്മഹത്യയെ ആരും അനുകൂലിക്കുന്നില്ല എന്നാലും ആത്മഹത്യകള്‍ വര്‍ധിച്ചു വരികയാണ്‌..!

  ഷബീര്‍ - തിരിച്ചിലാന്‍,
  വഴിയോരകാഴ്ചകള്‍...
  സിയാഫ് അബ്ദുള്‍ഖാദര്‍,
  അഭിപ്രായമറിയിച്ചതിന്‌ എല്ലാവര്‍ക്കും അതിയായ നന്ദി..

  ReplyDelete
 13. മരണം .........ഒരുമടക്കയാത്ര....... എന്റെ ആ യാത്രയില്‍ എനിക്ക് സന്തോഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..........

  ReplyDelete
 14. 'തന്‍റെ മോളും കുഞ്ഞും അനാഥമായില്ലേ..?!' എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..! നന്നായി എഴുതി

  ReplyDelete
 15. 'തന്‍റെ മോളും കുഞ്ഞും അനാഥമായില്ലേ..?!' എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..! നന്നായി എഴുതി

  ReplyDelete
 16. സന്തോഷിക്കാന്‍ കഴിയട്ടെ, സര്‍വശക്തന്‍ അതിന്‌ എല്ലാവരേയും അനുഗ്രഹിക്കട്ടെ..

  സബിത അനീസ്‌,
  ആറങ്ങോട്ടുകര മുഹമ്മദ്‌
  അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം ..
  നിറഞ്ഞ നന്ദി..

  ReplyDelete

സഹയാത്രികർ

Google+ Followers

Blog Archive

.

Blog Archive

Recent Posts

Pages