Showing posts with label മിനികഥ. Show all posts
Showing posts with label മിനികഥ. Show all posts

3 September 2017

അസ്പൃശ്യൻ

6




സിൽ യാത്ര ചെയ്യവെ,തൊട്ടടുത്ത സീറ്റിൽ മുട്ടിയുരുമ്മി ഇരിക്കുന്നത് ഒരു താഴ്ന്ന ജാതിക്കാരനാണെന്നറിഞ്ഞപ്പോൾ വല്ലാത്ത അലോസരം തോന്നി ഞാൻ മാറിയിരുന്നു...!

മറ്റൊരിക്കൽ തിരക്കുള്ള സമയത്ത് സീറ്റ് കിട്ടാതെ കമ്പിയിൽ പിടിച്ച് നിൽക്കുമ്പോൾ അടുത്തായി നിന്നിരുന്ന യുവതിയുടെ ദേഹത്ത് മുട്ടിയുരുമ്മിയപ്പോൾ മാറിനിന്നില്ലെന്ന് മാത്രമല്ല അവളുടെ ജാതിയും മതവും യാതൊരലോസരവും സൃഷ്ടിച്ചില്ല...,!!



വിവാഹാലോചനവേളയിൽ, സുന്ദരി
യും വിദ്യാസമ്പന്നയും ശാലീനയുമായൊരു പെൺകുട്ടിയുടെ കാര്യം എല്ലാം കൊണ്ടും യോജിച്ചതായിരുന്നിട്ടും സ്വജാതിയിൽ പെട്ടവളല്ലാത്തതിനാൽ ഞാൻ വേണ്ടെന്ന് വെച്ചു...!
വീട്ടുജോലിക്ക് വരുന്ന ദലിത സ്ത്രീയുടെ കൗമാരപ്രായക്കാരിയായ മകളെ അവസരം ഒത്തുവന്നപ്പോൾ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ജാതിയൊന്നും തടസ്സമായില്ല ;  അവളുടെ നിസ്സഹായവസ്ഥ പരമാവധി   മുതലെടുക്കുകയും  ചെയ്തു...!!




ഫീസിൽ  താഴ്ന്ന ജാതിക്കാരൻ മേലുദ്യോഗസ്ഥനായി എത്തിയപ്പോൾ അയാളോടുള്ള വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാൻ, കീഴ്ജീവനക്കാരാണെന്നത് ഞങ്ങൾക്ക് വിഘാതമായില്ല.. അയാൾ പെൻഷൻ പറ്റി പിരിഞ്ഞു പോയപ്പോൾ ഞങ്ങൾ ഓഫീസ്   ’ഗോമൂത്രം’ തളിച്ച് ശുദ്ധമാക്കി..!

തെരഞ്ഞെട്ടുപ്പിൽ സംവരണ മണ്ഡലമായതിനാൽ സ്ഥാനാർത്ഥിയായി പാർട്ടി നിർത്തിയത് പഴയ മേലുദ്യോഗസ്ഥനെയായതിൽ നീരസം തോന്നിയെങ്കിലും അയാളോടൊപ്പമിരിക്കാനും വേദി പങ്കിടാനും പര്യടനം നടത്താനും വോട്ടു ചോദിക്കാനും ഞങ്ങൾ കൂടെ നടന്നു ; പാർട്ടിയെ ജയിപ്പിക്കേണ്ടത് അനുസരണയുള്ള അണികളുടെ കടമയല്ലേ..!!?





23 June 2013

സിസേറിയന്‍

4



മാതാവിന്റെ ഉദരത്തില്‍ ചുരുണ്ടുകൂടിക്കിടന്നിരുന്ന കുഞ്ഞ് ആഹ്ലാദത്താല്‍ നിര്‍വൃതി കൊണ്ടു.. ഇനി ഏതാനും നാളുകള്‍ കഴിഞ്ഞാല്‍ ഇരുള്‍ നിറഞ്ഞയീ ഗഹ്വരത്തില്‍ നിന്ന് പുറത്തുകടക്കാം ..
പുറത്ത് എന്തൊക്കെ കാഴ്‌ചകളാണ്‌ കാണാനുണ്ടാവുക..?!
ആരൊക്കെയാണ്‌ തന്റെ വരവും കാത്തിരിക്കുന്നത്.. 
അമ്മ, അച്ഛന്‍ , ചേട്ടന്‍ , ചേച്ചി , മുത്തശ്ശന്‍ , മുത്തശ്ശി... 

27 February 2012

പിതൃത്വം

23


കോടതിമുറിയിലെ, നിയമങ്ങളുടെ തലനാരിഴ കീറീയുള്ള പരിശോധനയും വാദിയെ പ്രതിയാക്കിയും പ്രതിയെ വാദിയുമാക്കിയുമുള്ള വിസ്‌താരങ്ങളും വാഗ്വാദങ്ങളും കേട്ട്, ചോരക്കുഞ്ഞിനെ മാറോടാണാച്ച് അവള്‍ കൂട്ടീല്‍ തല താഴ്‌ത്തി നിന്നു..
പാറിപ്പറന്ന തലമുടി, വാടിയ വദനം, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, മണലൂറ്റി വറ്റിവരണ്ട പുഴ പോലെ അകാലത്തില്‍ പൊലിഞ്ഞ കൌമാരം..!
 
'മോളേ, ഇതു കോടതിയാണ്`, ഇവിടെ സത്യം മാത്രമേ പറയാവൂ..'
 

വക്കീലിന്‍റെ ചോദ്യം കേട്ട് അവള്‍ മെല്ലെ തല പാതിയുയര്‍ത്തി.. 
'മോളുടെ പേരെന്താ..'? 
"..............." 
വയസ്സെത്ര..? 
"പതിനാല്`..!"

'ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?' 
"ഇല്ല"  അവള്‍ തലയാട്ടി.. 
'ഇത് നീ പ്രസവിച്ച കുട്ടിയല്ലേ..? ' 
"ഉം .."

'ഈ കുട്ടിയുടെ അച്ഛനാരാണെന്നറിയുമോ..?' 
"അ..അച്ഛന്..!!" 
'അച്ഛനാരാണെന്ന് പറയൂ..?'
 
"അച്ഛന്..!!" 
'പേടിക്കാതെ പറഞ്ഞോളൂ.?'

"അച്ചന്‍,,!?
അവള്‍ ഭ്രാന്തിയെപ്പോലെ  'അച്ചന്‍  അച്ചന്‍' എന്ന് പറഞ്ഞുകൊണ്ടിരുന്നു...!!?





2012 മാര്‍ച് 13 ലെ പത്രങ്ങളില്‍ വന്നത്..!!





24 November 2011

രോദനം

57



 
ബസ്സില്‍ കയറുമ്പോള്‍ 'വേഗം കേറ്.. വേഗം കേറ്..' എന്ന് പറഞ്ഞുകൊണ്ട് വാതിലില്‍ നിന്നിരുന്ന 'കിളി' ശരീരത്തിലെവിടെയൊക്കെയോ സ്പര്‍ശിച്ചു..!
കണ്ടക്ടർ വന്ന്  പൈസ വാങ്ങുമ്പോള്‍ 'സിടി യാണല്ലേ, മുന്നോട്ട് നില്‍ക്ക്' എന്ന് മുരണ്ട്, തള്ളിക്കൊണ്ട് അയാള്‍ ശരീരത്തിലുരസി നീങ്ങിയപ്പോള്‍ അസഹ്യമായ വിയര്‍പുനാറ്റം..!

ബാഗ് തോളില്‍ തൂക്കി, കമ്പിയില്‍ എത്തിവലിഞ്ഞ് തൂങ്ങി നില്‍ക്കുമ്പോള്‍ സീറ്റിലിരിക്കുന്നവന്‍റെ വിരലുകള്‍ പിന്‍ഭാഗത്ത് താളം പിടിക്കുന്നത് അവളറിഞ്ഞെങ്കിലും മാറി നില്‍ക്കാന്‍ ബസില്‍ സൌകര്യമുണ്ടായിരുന്നില്ല..! 

സ്കൂളില്‍ ഇന്‍റര്‍വല്‍ സമയത്ത് പുറത്തിറങ്ങിയപ്പോള്‍ വരാന്തയില്‍ വെച്ച്, 'അടിപൊളിയാണല്ലോ' എന്ന്പറഞ്ഞ് സഹപാഠിയായ ഒരുത്തന്‍ വന്നു മേലില്‍ മുട്ടിയപ്പോള്‍ വീഴാതിരിക്കാന്‍ അവള്‍ ചുമരില്‍ ചാരി..!
കമ്പ്യൂട്ടര്‍ പ്രാക്‌റ്റിക്കല്‍ ക്ലാസില്‍ പ്രവര്‍ത്തനം ചെയ്യുമ്പോള്‍ 'എന്താ ശരിയാകുന്നില്ലേ..?' എന്ന് പറഞ്ഞ് ചാരെ വന്നുനിന്ന് മൌസ് പിടിച്ച് പരിശീലിപ്പിക്കവേ, അധ്യാപകന്‍റെ കൈ 'അവിടെയുമിവിടെയും' തലോടുന്നത് അരോചകമായെങ്കിലും അവള്‍ക്കൊന്നും പറയാനായില്ല..!

അയൽപക്കത്തെ ആൻറിയുടെ കോളേജിൽ പഠിക്കുന്ന മകൻ ഏട്ടനെ ചോദിച്ച് വന്നപ്പോൾ വല്ലാത്തൊരു നോട്ടത്തോടെ, മൂളിക്കൊണ്ട് മാറിൽ പിടിച്ചപ്പോൾ അവൾക്ക് നന്നായി വേദനിച്ചു..!
രാത്രി കിടന്നുറങ്ങുമ്പോൾ മേനിയിലെന്തോ ഇഴയുന്നതറിഞ്ഞ് ഞെട്ടിയുണർന്ന് നിലവിളിക്കാൻ വാ തുറന്നതും ബലിഷ്ടമായൊരു കൈ വായ പൊത്തിപ്പിടിക്കുകയും ഇരുട്ടിൽ മുഖം വ്യക്തമല്ലാത്തൊരാൾ എന്തോക്കെയോ ചെയ്തപ്പോൾ അവൾ കിടന്നു പിടഞ്ഞു.. നിശ്ശബ്ദമായി കരഞ്ഞു...!!

22 October 2011

'മകള്‍ '

15



മകളെ പെണ്ണു കാണാന്‍ വരുന്നവരെ സ്വീകരിച്ചും കാര്യങ്ങള്‍ വിശദീകരിച്ചും 'ഡിമാന്‍റുകള്‍' കേട്ടും തളര്‍ന്ന് ഉമ്മറപ്പടിയിലിരുന്ന് ശ്വാസം വലിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു :
"വയ്യ, എടീ കൊറച്ച് വെള്ളം തായോ.....!"

വരുന്നവര്‍ക്ക് ചായയും പലഹാരങ്ങളുണ്ടാക്കിയും അടുപ്പിലൂതിയും പുക തിന്നും കണ്ണീര്‌ കുടിച്ചും പരിക്ഷീണിതയായി അടുക്കളത്തിണ്ണയിലിരുന്ന് ചുമച്ചുകൊണ്ട് അമ്മ പറഞ്ഞു :
"വയ്യ, എന്‍റെ മോള്‍ടെ കണ്ണീര്‍ കാണാന്‍ ..!"

കാണാന്‍ വരുന്നവര്‍ക്കു മുമ്പില്‍ അണിഞ്ഞൊരുങ്ങിയും ഭവ്യതയോടെ ചായ നല്‍കിയും ഉള്ളിലെ വേദന കടിച്ചമര്‍ത്തി മുഖത്ത് പുഞ്ചിരിവിടര്‍ത്തിയും പിന്നെ 'ഇഷ്ടമായില്ല' എന്ന മറുപടി കേട്ടു തകര്‍ന്നും തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്‍ട് മകളും പറഞ്ഞു : "വയ്യ, മടുത്തു.. കാഴ്ചവസ്തുവായിങ്ങനെ..   ..!"

കൂലിപ്പണിയെടുത്ത് ക്ഷീണിച്ചും വിയര്‍പൊഴുക്കി പരവശനായും എല്ലാം കണ്ടും കേട്ടും അസഹ്യനായും മനോവ്യഥയോടെ മകനും പറഞ്ഞു :
 "വയ്യ,  ഇതൊന്നും കാണാനും കേള്‍ക്കാനും..!" 

ഒരുനാള്‍ മകള്‍ ആരുടെയോ കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് ഓടിക്കൂടിയ അയല്‍വാസികള്‍ തലയില്‍ കൈ വെച്ചും മൂക്കത്ത് വിരല്‍ വെച്ചും പറഞ്ഞു :
"വയ്യ, ആ തന്തനേം തള്ളനേം കാണാന്‍, ന്നാലും ആ കുട്ടി..!" 

ശരീരം തളര്‍ന്നും മനസ് തകര്‍ന്നും ജീവച്ഛവങ്ങളായ ആ വൃദ്ധമാതാപിതാക്കള്‍ ആത്മഗതം ചെയ്തിരിക്കും :
"മോള്`നന്നായി വന്നാല്‍ മതിയായിരുന്നു ..!!"





അപ്പൂപ്പന്‍ താടി  യില്‍ വന്ന അഭിപ്രായങ്ങള്‍



tini gilbert Comment by tini gilbert 13 minutes ago

കൊള്ളാം ഈ കഥ വളരെ ഇഷ്ടപ്പെട്ടു
Mylaanchi Comment by Mylaanchi 11 hours ago 
കഷ്ട്ടം.  ആ  പെണ്ണിന് പറയാന്‍   പാടില്ലാരുന്നോ   ഒരുത്തനെ   ഇഷ്ട്ടാനന്നു... .  ചുമ്മാ   അങ്ങോട്ട്‌   ഇറങ്ങി   പോയേക്കുവ ..  അടി  കൊള്ളാത്തതിന്റെ     കുറവാ.  അത്  കിട്ടി   തുടങ്ങുമ്പോള്‍   തിരിച്ചു   വന്നോളും  .  പാവം  വീട്ടുകാര്‍ ..  നല്ല  മിനിക്കഥ  ആണ്  ട്ടോ .
Ashwathy Menon Comment by Ashwathy Menon 16 hours ago

really good writing.
Pachakulam Vasu Comment by Pachakulam Vasu 17 hours ago

Majeed...............................valare nannayi tto............ithanu innu nadannuvarunnathu...............Good
Sajitha Thomas Comment by Sajitha Thomas 21 hours ago

good
മയില്‍‌പീലി Comment by മയില്‍‌പീലി 22 hours ago

kollam
ശറഫുദ്ധീന്‍(സല്‍മാന്‍) Comment by ശറഫുദ്ധീന്‍(സല്‍മാന്‍) yesterday

nannayittundu
orchid™ Comment by orchid™ yesterday

nannayi avatharippichu, nalla oru subject
സഹയാത്രികന്‍ Comment by സഹയാത്രികന്‍ yesterday

  കൊള്ളാം ഈ കഥ  വളരെ ഇഷ്ടപ്പെട്ടു ...........ആശംസകള്‍ .........

ജോഷി അഷ്ടമിച്ചിറ Comment by ജോഷി അഷ്ടമിച്ചിറ on October 27, 2011 at 4:24pm

സമൂഹം എന്ന വേലികെട്ടു അതിന്‍റെ നിയമ സംഹിതകളിലല്ലേ  കാതലായ മാറ്റം വരേണ്ടത് ? അല്ലാതെ ഇതിനൊരു പോംവഴിയില്ല .
BASHEER KARUVAKOD Comment by BASHEER KARUVAKOD on October 27, 2011 at 3:13pm

 CHERUDANENKILUM,,  KOLLAM MAJEEDKKA,,,,  CONGRATLATION........

1 October 2011

പീഢനം

8

കാമുകന്‍റെ കൂടെ ഒളിച്ചോടിയ അവളുടെ മാംസളമായതെല്ലാം തട്ടിയെടുത്ത് അവന്‍ ഉന്നതര്‍ക്ക് കാഴ്ച വെച്ചു, എല്ലും തോലും തെരുവിലുപേക്ഷിച്ച് പുതിയ മേചില്‍പുറങ്ങള്‍ തേടിപ്പോയി..!

പ്രതികളെകുറിച്ച് ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാരുടെ കാക്കിയും ലാത്തിയും കണ്ട് അവള്‍ ഭയന്നുവിറച്ചു..
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുറവിളി കൂട്ടി വന്ന രാഷ്ട്രീയക്കാരുടെ കൊടികള്‍ കണ്ട് അവള്‍ക്ക് മനം പുരട്ടലുണ്ടായി..
ചാനലുകാരന്‍റെ കാമറക്കണ്ണുകള്‍ കണ്ട് അവള്‍ ഇരുളിലൊളിച്ചു..

'എന്‍താനുന്‍റായതെന്ന്'  'മലയാലത്തില്‍ ' ചോദിച്ച ചാനല്‍തരുണിയോടവള്‍ പറഞ്ഞു..

"എന്‍റെ മാംസം കടിച്ചുകീറിയവരുടെ അടിവസ്ത്രങ്ങളും ആ കൊടികളും തമ്മില്‍ വല്ലാത്തൊരു വര്‍ണപ്പൊരുത്തം..!!
 അവരുടെ ആര്‍ത്തി പൂണ്‍ട കഴുകന്‍ കണ്ണുകളും നിങ്ങളുടെ കാമറക്കണ്ണുകളും ഒരുപോലെ ..!!!"
അപ്പൂപ്പന്‍ താടി  യില്‍ വന്ന അഭിപ്രായങ്ങള്‍

സഹയാത്രികന്‍ Comment by സഹയാത്രികന്‍ 11 hours ago

kollaam nalla blog
farzanasaleem Comment by farzanasaleem 14 hours ago

nannayittundu
V.R.RAJESH  (വി .ആര്‍ .രാജേഷ്‌ ) Comment by V.R.RAJESH (വി .ആര്‍ .രാജേഷ്‌ ) 23 hours ago

നല്ല ചിന്തകള്‍....ആശംസകള്‍.........
Ashwathy Menon Comment by Ashwathy Menon yesterday

good.
വിനയന്‍ മാഷ്‌ Comment by വിനയന്‍ മാഷ്‌ on Monday

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം ..!!! ഇതൊക്കെ മാറി , ഇപ്പൊ ചോരയും വേണ്ട മാഷെ , വേറെ പലതും ആണ്
Abdul Majeed Alloor Comment by Abdul Majeed Alloor on Monday

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി, ഉഭയ സമ്മതപ്രകാരമാണെങ്കില്‍ തന്നെ കാര്യം കഴിഞ്ഞ് മറ്റുളളവര്‍ക്ക് കാഴ്ച് വെച്ച് സംബാദിക്കുന്നവരെകുറിച്ച്..? രാഷ്ട്രീയക്കാരുടെ തനിനിറം ..?! ചനലുകാരുടെ കരച്ചിലുകള്‍ ..? ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം ..!!!
mylaanchi Comment by mylaanchi on Sunday

nalla  prathishedham.
നിങ്ങളുടെസ്വന്തം.J.P.K Comment by നിങ്ങളുടെസ്വന്തം.J.P.K on Sunday

innathe സ്ത്രീകളുടെ അവസ്ഥ,,,,,nannayi തന്നെ അതിനെതിരെ പ്രതിഷേധിച്ചു,,,
Monisha raj Comment by Monisha raj on Sunday

ശക്തമായ ഭാഷയില്‍ ഒരു പ്രതികരണം .
Jayaseelan Comment by Jayaseelan on Sunday
Alex Thengathalayan പറഞ്ഞ കാര്യത്തോട് തീരെ യോജിക്കാന്‍ വയ്യ. വേശ്യാവൃത്തി നിയമപരമാക്കിയാല്‍ പീഡനം അവസാനിക്കുമെന്കില്‍ വിവാഹിതരൊന്നും ഇങ്ങിനെയുള്ള കേസുകളില്‍ പ്രതി ആവില്ലായിരുന്നല്ലോ. മക്കളും മക്കളുടെ മക്കളും ഉള്ളവര്‍ പോലും പീഡനക്കേസില്‍ പ്രതികളാവുന്നുണ്ടല്ലോ.
Jayaseelan Comment by Jayaseelan on Sunday

കുറച്ച് വരികളില്‍ ഒരു പാട് സത്യങ്ങള്‍ പറഞ്ഞു. അഭിനന്ദനങ്ങള്‍.
വിനയന്‍ മാഷ്‌ Comment by വിനയന്‍ മാഷ്‌ on Sunday

really good, sharikkum kaalika prasakthamaya vishayam.
Alex Thengathalayan Comment by Alex Thengathalayan on October 2, 2011 at 1:32pm

പലതും കള്ളത്തരം ആണ്. 'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു!' എന്താണ് അര്‍ഥം? എപ്പോള്‍ ലൈഗിക ബന്ധം നടത്തിയാല്‍ പിന്നെ കല്യാണം കഴിക്കാം എന്ന് ചെക്കന്‍ പറഞ്ഞപ്പോള്‍ പെണ്ണ് സമ്മതിച്ചു . എന്‍റെ അറിവില്‍ ഉഭയ സമ്മത പ്രകാരം നടത്തുന്ന പ്രായ പൂര്‍ത്തിയായവരുടെ ബന്ധം നിയമപരമായി തെറ്റല്ല ഇനി തെറ്റ് ആണെങ്കില്‍ രണ്ടു പേരും ചെയ്തത് തെറ്റ് ആണ്.  സ്വന്തം ഇഷ്ട പ്രകാരം സുഖിച്ചിട്ടു പിനീട് പീഡനം എന്ന് പറയുന്നു ! ഇത് കാപട്യം ആണ്. പറവൂര്‍ കേസ് പോലെ ബലാല്‍ക്കാരം ആയി ചെയുന്നത് പോലെ അല്ല ഇത്. എന്‍റെ നിരീക്ഷണത്തില്‍ ഏറ്റവും വികാര തീക്ഷ്ണമായ ഒരു ജനത മലയാളികള്‍ ആണ്. (ആണും പെണ്ണും ) ഇത് ഒരു മോശം കാര്യം അല്ല. പക്ഷെ നമ്മള്‍ കാപട്യം കൂടുതല്‍ ഉള്ളവര്‍ ആയതിനാല്‍ ഇത് മറച്ചു വയ്ക്കുന്നു. തനി സ്വഭാവം കാണണം എങ്കില്‍ ഒന്ന് മല്ഗലപുരതോ, ബംഗ്ലൂരിലോ ഡല്‍ഹിയിലോ ഒന്ന് പോയാല്‍ മതി ! ഒരേ ഒരു പരിഹാരം വേശ്യാവൃത്തി നിയമപരം ആക്കുക. അവര്‍ക്ക്, ഹെല്‍ത്ത്‌ കാര്‍ഡും ലൈസന്‍സും നല്‍കുക. താല്പര്യം ഉള്ളവര്‍ അവിടെ പോകട്ടെ . വെറുതേ വിവാഹ വാഗ്ദാനവും ഭീഷണിയും നല്‍കി പരിപാടി നടത്തണ്ട. താല്പര്യം ഉള്ള രണ്ടു പേര്‍  ലൈഗിക ബന്ധം നടത്തിയാല്‍ മറ്റുള്ളവര്‍ക്ക് എന്താ കുഴപ്പം?

26 September 2011

സിം കാര്‍ഡ്

7



കൂട്ടുകാര്‍ക്കെല്ലാം മൂന്നും നാലും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുള്ളതുപോലെ അവനും വാങ്ങി ഒരു സിം കൂടി..
തികച്ചും സൌജന്യമായി..!
പുതിയ നംബറില്‍ നിന്ന് 'അനോണിമസ്' കോളുകള്‍ വിളിച്ച് അവന്‍ നിര്‍വൃതി കൊണ്ടു ..! 
പലപ്പോഴും തെറിയഭിഷേകത്താല്‍
ഇളിഭ്യനായെങ്കിലും അത് പുറത്ത് കാണിച്ചില്ല..!
ഇടക്കൊക്കെ പൈങ്കിളിനാദം കേട്ട് കോരിത്തരിച്ചു..!
അങ്ങനെ അവന്‍ 'ലൈനില്‍ ലൈവായി' തുടര്‍ന്നു...

നിനച്ചിരിക്കാതെ ഒരു ദിവസം പൊലീസ് വന്ന് പിടിച്ചുകൊണ്ട് പോകുംബോള്‍ അവന്‍ വിളിച്ച നംബറുകളിലേക്കുള്ള കാളുകളെല്ലാം ഡിസ്കണക്റ്റ് ചെയ്യപ്പെട്ടിരുന്നു..!!

21 June 2011

പ്രണയം 

5

റൂമിയുടെ അനശ്വര പ്രണയകഥ : 
കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി
ആരാണത് ?  അകത്ത്നിന്ന് കാമുകിയുടെ ചോദ്യം
ഇതു ഞാനാണ്` ..!
ഇവിടെ രണ്ട് പേര്‍ക്ക് ഇടമില്ല !
അവന്‍ തിരിച്ചുപോയി. 
നാളുകള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു, വാതിലില്‍ മുട്ടി..
 ആരാണത് ?  
 ഇത് നീ തന്നെയാണ്` ..!
അവന്` മുന്നില്‍ വാതില്‍ തുറന്നു...!

പുതിയ കാലത്തെ പുനരാവിഷ്കാരം :
കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി
ആരാണത് ?  അകത്ത്നിന്ന് കാമുകിയുടെ ചോദ്യം
ഇതു ഞാനാണ്` ..!
ഞാനെന്നു വെച്ചാല്‍..? 
വാതില്‍ തുറക്കെടീ..!
ഇവിടെ ഇനിയുമൊരാള്‍ക്ക് കൂടി ഇടമില്ല.. നീ പോയി പിന്നെ വരൂ..!
അവന്‍ തിരിച്ചുപോയി
ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു
ആരാണത് ?
ഇത് അവനാ..!
ഏത് അവന്‍..?
മറ്റവന്‍..!
അവന്` മുന്നില്‍ വാതില്‍ തുറന്നു


17 May 2011

എന്‍ഡോസള്‍ഫാന്‍

1

തന്‍റെ ചുറ്റും പാറി നടക്കുന്ന പൂംബാറ്റയോട് പൂവ്:
"നീയെന്താ എന്നെ  ചുംബിക്കുകയാണോ..?" 
"അല്ല ഞാന്‍ നിന്നധരത്തിലെ മധു നുകരുകയാണ്..!" പുംബാറ്റ മൊഴിഞ്ഞു.  
പൂവ്: "ഇവിടെയേതോ കീടനാശിനി തളിച്ചിരുന്നു..!" 
പൂംബാറ്റ: "അയ്യോ എന്‍ഡോസള്‍ഫാനാണോ..?! 
പറഞ്ഞുതീരും മുംബ് പൂംബാറ്റ ചിറകൊടിഞ്ഞു വീണു.!  താമസിയാതെ പൂവിന്‍ തണ്ടൊടിഞ്ഞു, ഇതളുകള്‍ കൊഴിഞ്ഞു..!

10 May 2011

കലഹം

0

ടീവിയില്‍ സീരിയല്‍ കാണുകയായിരുന്നു അവള്‍, നായിക നിര്‍ത്താതെ കരയുന്നു,
അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..!
അപ്പോള്‍ അയാള്‍ അങ്ങോട്ട് വന്ന് റിമോട്ട് എടുത്ത് ചനല്‍ മാറ്റി, അവളയാളെ രൂക്ഷമായി നോക്കി..
"ഈ വാര്‍ത്തയൊന്ന് കേള്‍ക്കട്ടെ"  അയാള്‍ പറഞ്ഞു,
"ആ സീരിയല്‍ ഇപ്പോള്‍ കഴിയും"  അത് പറഞ്ഞുകൊണ്ടവള്‍ റിമോട്ട് തട്ടിയെടുക്കാനായി കൈ നീട്ടി, അയാളും വിട്ടുകൊടുത്തില്ല, പരസ്പരം പിടിവലിയായി..
പിടിവലിക്കിടയില്‍ റിമോട്ട് തെറിച്ച് ടിവി സ്ക്റീനില്‍ വീണു ചിതറി..
പെട്ടെന്നാണൊരു ഇടി വെട്ടിയത്..
അന്നു രാത്രി മുഴുവന്‍ മഴയായിരുന്നു..!

30 April 2011

ഒരു തടവുപുള്ളിയുടെ ആത്മ(ഗതം)കഥ

1


പിതാവ് ഒരു പ്രവാസിയായിരുന്നു, മാതാവ് വിരഹിണിയും,
മണലാരണ്യത്തിലെ  കൊടും ചൂടില്‍ പിതാവ് ചോര നീരാക്കി,
വീട്ടിലെ സുഖശീതളിമയിലിരുന്ന് മാതാവ് ടിവി സീരിയലുകള്‍ കണ്ട് കണ്ണീര്‍ വാര്‍ത്തു,,
നിനച്ചിരിക്കാതെ ഞങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി..!
മാതാവിനെ കാണാതായതറിഞ്ഞ് പിതാവ് ഗള്‍ഫില്‍ നിന്ന് പറന്നെത്തി...


ദിവസങ്ങള്‍ക്ക് ശേഷം വഴിയില്‍ വെച്ച്, കള്ളന്‍ മൂക്കറ്റം മദ്യപിച്ച് ആടിയാടി വരുന്നത് കണ്ട് ഞാന്‍ ഒരു നിമിഷം നിന്നു, പിന്നെ കൂടുതലൊന്നും ആലോചിക്കാതെ കയ്യില്‍ കിട്ടിയൊരു ഉരുളന്‍ കല്ലെടുത്ത് ഒരേറ്..
കള്ളന്‍റെ തലപൊട്ടി രക്തം ചീറ്റി, അയാള്‍ അവിടെ കമിഴ്ന്നടിച്ചുവീണു..
ഞാന്‍ ഭയന്നുവിറച്ച് ഓടി.. നിര്‍ത്താത്ത ഓട്ടം.. അതവസാനിച്ചത് ഈ തടവറായിലായിരുന്നു..!