അങ്ങാടിയിലേക്കിറങ്ങിയതായിരുന്നു ഞാന്‍, നോമ്പാണല്ലോ കുറച്ച് പഴങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങണം, മഴക്കാലമാണെങ്കിലും പഴങ്ങള്‍ക്കൊക്കെ വില കൂടുതല്‍ തന്നെ..
ഒഴിഞ്ഞ കടത്തിണ്ണയില്‍ രണ്ട്മൂന്ന് പേര് സംസാരിച്ചിരിക്കുന്നത്കണ്ട് ഞാന്‍ അങ്ങോട്ട് ചെന്നു..
'നമ്മുടെ മറ്റേ പാര്ടിയില്ലേ...' 'ഓ അവനോ.. അവന്റെ കാര്യം പറയണ്ട..'
ഞാനും കൂട്ടത്തില്‍ കൂടി..! നോമ്പുകാരനാണെന്ന വിചാരമുണ്ടായെങ്കിലും ഞാന്‍ സംസാരത്തില്‍ കത്തിക്കയറി..
'ചങ്ങാതീ നിന്റെ കൂടെ വരാന്‍ ലജ്ജ തോന്നുന്നു, ഒരാളെപറ്റി എന്തൊക്കെയാണ്` നീ തട്ടി വിട്ടത്..!'
അവിടെനിന്ന് പിരിഞ്ഞയുടനെ നോമ്പ് പറഞ്ഞത് കേട്ട് ഞാന്‍ ഇളിഭ്യനായി തല താഴ്ത്തി..! സാധനങ്ങള്‍ വാങ്ങി കടയില്നിന്നിറങ്ങുംബോള് ഒരു യാചകന് വന്നു കൈ നീട്ടി.. 'ചില്ലറയൊന്നുമില്ലെ'ന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നടന്നു
'നീ ചെയ്തത് ഒട്ടും ശരിയായില്ല, അയാള്‍ക്കെന്തെങ്കിലും കൊടുക്കാമായിരുന്നു,, റമദാന് മാസമല്ലേ..!'
ശരിയാണ്` ഒരവസരം കളഞ്ഞു..
വീട്ടിലെത്തുമ്പോള്‍ അയല്‍വാസികളിലൊരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.. കാശ് കടം ചോദിക്കാന്‍ വന്നതാണ്, തിരിച്ചുകിട്ടാന്‍ പ്രയാസമാണ്, എങ്ങനെയെങ്കിലും ഒഴിവാക്കിയേപറ്റൂ..!
'ഞാനൊരാള്‍ക്ക് കുറച്ചു പൈസ കൊടുക്കാനുണ്ടായിരുന്നു, അയാളത് പെട്ടെന്ന് തിരിച്ചു ചോദിച്ചു, ഇന്നാണത് കൊടുത്തത്.. ഇനിയിയിപ്പോ എന്താ ചെയ്യാ..!' അയല്‍വാസി നിരാശനായി തിരിച്ചുപോയി..!
'നീ അയാളോട് പച്ചക്കള്ളമല്ലേ പറഞ്ഞത്..?'
'അവനെ ഒഴിവാക്കാന്‍ വേറെ മാര്‍ഗമില്ലായിരുന്നു..!'
"ഇനിയിപ്പോ വിശപ്പും ദാഹവും സഹിച്ച് നീയെന്നെ പിടിച്ചു വെക്കുന്നത് അര്‍ത്ഥശൂന്യമാണ്`"
നോമ്പ് സലാം പറഞ്ഞ് പുറത്തിറങ്ങി പടി കടന്ന് അപ്രത്യക്ഷമായി..! ഞാന്‍ വിഷണ്ണനായി നോക്കി നില്‍ക്കെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നു..!
വാസ്തവം...പലരും നോമ്പ് എന്ന് പറഞ്ഞു പട്ടിണി കിടക്കുകയാണ് ചെയ്യൂന്നതു.
ReplyDeleteതികച്ചും വാസ്തവം.പ്രസക്തം
ReplyDeleteഎന്നാലും അവതരണം ഒന്നുകൂടിനന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍.
(കൂടുതല്‍ വല്ലതും പറഞ്ഞാല്‍ നോമ്പ് എന്നോട് പിണങ്ങിയാലോ)
റമദാന് ആശംസകള്‍
നമ്മുടെ നോമ്പുകള്‍ക്ക് ആത്മാവ് നഷ്ട്ടപ്പെടാതിരിക്കട്ടെ..
ReplyDeleteനല്ല എഴുത്ത്.
നല്ല എഴുത്ത് ...നമ്മിലെക്കുള്ള ഒരു എത്തിനോട്ടം ..............
ReplyDeleteആശംസകള്‍
വളരെ നന്നായിരിക്കുന്നു.. ആശയ സമ്പുഷ്ടം..
ReplyDeleteനോമ്പുകള്‍ ദൈവം സ്വീകരികട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
ReplyDeleteഎല്ലാവര്ക്കും റമദാന് ആശംസകള്‍...
ReplyDeleteനമ്മുടെ നോമ്പ് വെറും പട്ടിണിയായും ആഘോഷമായും മാറാതിരിക്കട്ടെ . നോമ്പിന്റെ ചെയ്തന്യം ജീവിതത്തില്‍ നിലനിര്‍ത്താന്‍ പരിശ്രിമിക്കുക . അതിലൂടെ മാത്രമേ ഒരു മഹത്തായ ആശയമാണ് നോമ്പ് എന്നകാര്യം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്കാവുകയുള്ളൂ ........നല്ല കാമ്പുള്ള എഴുത്ത് ആശംസകള്‍ ..
ReplyDeleteനന്മ നേരുന്നു ....നല്ല ആശയം. നല്ല സന്ദേശം ......
ReplyDeleteഇന്നീ പോസ്റ്റ് കണ്ടു.
ReplyDeleteകമന്റിടാതെ പോവാന്‍ ഒരുങ്ങിയതാ.
പക്ഷെ ആരോ പിന്നില്‍ നിന്നും പിടിച്ചു വലിക്കുന്നു.
നോക്കുമ്പോള്‍ നോമ്പ്!
"വായിച്ചു വല്ലതും പറഞ്ഞിട്ടു പോക്കു. റംസാന് മാസമല്ലേ. പുണ്യം കിട്ടും"
ശെരിയാണ്.
ഈ പോസ്റ്റിലെ നന്മയെ കാണാതെ പോയാല്‍ കുറ്റം കിട്ടും.
മജ്ദൂ,
നല്ലൊരു ചിന്ത. നല്ല ആശയം.
റംസാന് ആശംസകള്‍ നേരുന്നു.
അതെ,
Deleteനോമ്പ് നമ്മെ പലതില്‍ നിന്നും പിടിച്ചുവലിക്കണം
എങ്കില്‍ മാത്രമേ നോമ്പ് സാര്‍ത്ഥകമാവുകയുള്ളൂ..
റമദാന് മുബാറക്..
Truly said
ReplyDeleteBest wishes
വളരെ കുറഞ്ഞ വരികളില്‍ നോമ്പിന്റെ സത്ത വിവരിച്ചു. ഇന്നാണല്ലോ ഇത് കണ്ടത്. അല്ല, ഇന്ന് തന്നെയാണ് കാണേണ്ടതും. കണ്ണൂരാന്‍ നന്ദി.
ReplyDeleteവിശപ്പും ദാഹവും അനുഭവിക്കല് മാത്രമല്ല നോമ്പ്... അത് ആത്മാവിനെ ശുദ്ധീകരിക്കല്‍ കൂടിയാണെന്ന് വളരെ നന്നായി പറഞ്ഞു....
ReplyDeleteആശംസകള്‍
വളരെ കുറഞ്ഞ വാക്കുകള്‍ കൊണ്ട് നോമ്പ് എന്താണെന്നും , റമദാന് മാസത്തില്‍ നമ്മള് മറക്കാന്‍ പാടില്ലാത്ത കാര്യങ്ങളെയും കുറിച്ച് വിവരിച്ചിരിക്കുന്നു. നല്ല സന്ദേശം ...ആശംസകള്‍..
ReplyDeleteആരുടേയും നോമ്പ് വെറും വിശപ്പകാതിരിക്കട്ടെ.. നാല്ല പോസ്റ്റ്
ReplyDeleteശരിയായ നോമ്പ് എങ്ങിനെ ഇരിക്കണമെന്ന് ഒരു നീണ്ട ലേഖനത്തിന്റെ സഹായമില്ലാതെ മനോഹരമായി പറഞ്ഞു... ഇഷ്ടപ്പെട്ടു
ReplyDeleteനോംബ് എന്താണെന്ന് വളരെ കുറഞ്ഞ വാക്കിൽ പറഞ്ഞു വെച്ചു....
ReplyDeleteReally touching...simple and humble story..
ReplyDeleteK@nn(())raan
ReplyDeleteajith
Arif Zain
Mubi
പ്രവീണ്‍ ശേഖര്‍ ( ഭദ്രന് )
നിസാരന്‍
sumesh vasu
Rainy Dreamz ( Shejeer)
പടന്നക്കാരൻ
അഭിപ്രായങ്ങള്‍ക്ക് അകം നിറഞ്ഞ നന്ദി..
എല്ലാവര്ക്കും റമദാന് ആശംസകള്‍...
ഈ കഥ നല്ലൊരുകണ്ണാടിയാണ്
ReplyDeleteനല്ല വിവരണവും സന്ദേശവും. ആശംസകൾ.
ReplyDelete