ബുദ്ധിശാലിയായ മനുഷ്യനീ
പരദേശങ്ങളിലാണ്
ജീവിത സാക്ഷാത്കാരം രക്തം വിയര്‍പുതുള്ളികളായി
വീഴുന്നതിലാണ് മോഹസാഫല്യം ..
വില്ലില്‍ നിന്ന് തെറിക്കുമ്പോഴാണ്
അസ്ത്രം ലക്‌ഷ്യം പ്രാപിക്കുക..
ഒഴുകും പുഴ പോലെ,
പ്രവാഹം നിലക്കുമ്പോള്‍ ജലം
പ്രായേണ മലിനമാവുന്നു..
പറവകളെ കണ്ടില്ലേ..?
എത്ര വിദുരങ്ങളിലേക്കാണവയുടെ
ദേശാടനം..!
എത്ര വൃദ്ധിക്‌ഷയങ്ങള്‍ താണ്ടിയാണ്
ചന്ദ്രന്‍ പൂര്‍ണമാവുന്നത്..
അതിനാല്‍ പ്രയാണത്തിനൊരുങ്ങുക..
പാഥേയം കരുതിവെക്കുക..
സുകൃതമത്രെ നല്ല പാഥേയം...!
അതിനാല്‍ പ്രയാണത്തിനൊരുങ്ങുക..
പാഥേയം കരുതിവെക്കുക..
സുകൃതമത്രെ നല്ല പാഥേയം...!
ഒരു സോദ്ദേശ കവിത ,ആരോര്‍ക്കുന്നു യാത്രയാകും വരെ പാഥേയം,പാനീയം എന്നൊക്കെ ,നല്ല കവിത ,വരികളില്‍ ഒരല്‍പം കൂടെ മസാല ചേര്‍ക്കാം കേട്ടോ ,കവിതയുടെ രുചി കേമാകും ...
ReplyDeleteചിന്തനീയമായ നല്ല വരികള്‍ ...
ReplyDeleteകവിത കൊള്ളാം
ആശംസകള്‍ ..
മജീദ്ക്ക.. നല്ല വരികള്‍, നല്ല ചിന്തയും ഒപ്പം ഒരു മുന്നറിയിപ്പും. ആശംസകള്‍..
ReplyDeleteനല്ല കവിത ..പുതുമയുള്ള ചിന്തകള്‍..ആശംസകള്‍..
ReplyDeleteവില്ലില്‍ നിന്ന് തെറിക്കുമ്പോഴാണ്
ReplyDeleteഅസ്ത്രം ലക്‌ഷ്യം പ്രാപിക്കുക..
സിയാഫ് അബ്ദുള്‍ഖാദര്‍
ReplyDeleteവേണുഗോപാല്‍
Jefu Jailaf
SHANAVAS
പട്ടേപ്പാടം റാംജി
അഭിപ്രായങ്ങള്‍ക്ക് അകം നിറഞ്ഞ നന്ദി..
യാത്ര തന്നെയാണ്,ജീവിതം..
ReplyDeleteഅര്‍ത്ഥസംപുഷ്ടമായ വരികള്‍
സുകൃതമത്രെ നല്ല പാഥേയം..
ReplyDeleteഅതെ, അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ സുകൃതമായിരിക്കണം നമ്മുടെ കൈമുതല്‍..
ആശംസകള്‍..
'നിങ്ങള്‍ യാത്രക്കു വേണ്ട വിഭവങ്ങല്‍ ഒരുക്കിവെക്കുക, ഏറ്റവും നല്ല യാത്രാ വിഭവം ഭയഭക്തി (തഖ്‌വ)യാണ്' (വതസവ്വദൂ ഇന്ന ഖൈറ സാദി അത്തഖ്‌വാ) (വിശുദ്ധഖുര്‍ആന്‍ - അല്‍ബഖറ : 197)
ReplyDeleteനല്ല ആശയം. ആശംസകള്‍ !
ReplyDeleteആറങ്ങോട്ടുകര മുഹമ്മദ്
ReplyDeleteശശിധരന്‍
വിളക്കുമാടം
MINI.M.B
വായനക്കും പ്രോത്സാഹനങ്ങള്‍ക്കും അകം നിറഞ്ഞ നന്ദി..
എലാവര്‍ക്കും നന്‍മ നിറഞ്ഞ നവവത്സരം നേരുന്നു..
അതെ സുകൃതം തന്നെ നല്ല പാഥേയം. വളരെ നന്നായിട്ടുണ്ട്.
ReplyDeleteസസ്വത ജീവിത കുരിചോര്മിപ്പിക്കുന്ന വരി മോന്ചായിരിക്കുന്നു
ReplyDelete