30 April 2011

ഒരു തടവുപുള്ളിയുടെ ആത്മ(ഗതം)കഥ

1

പിതാവ് ഒരു പ്രവാസിയായിരുന്നു, മാതാവ് വിരഹിണിയും, മണലാരണ്യത്തിലെ  കൊടും ചൂടില്‍ പിതാവ് ചോര നീരാക്കി, വീട്ടിലെ സുഖശീതളിമയിലിരുന്ന് മാതാവ് ടിവി സീരിയലുകള്‍ കണ്ട് കണ്ണീര്‍ വാര്‍ത്തു,, നിനച്ചിരിക്കാതെ ഞങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി..! മാതാവിനെ കാണാതായതറിഞ്ഞ് പിതാവ് ഗള്‍ഫില്‍ നിന്ന് പറന്നെത്തി... ദിവസങ്ങള്‍ക്ക് ശേഷം വഴിയില്‍ വെച്ച്, കള്ളന്‍ മൂക്കറ്റം മദ്യപിച്ച് ആടിയാടി വരുന്നത് കണ്ട് ഞാന്‍ ഒരു...