കോടതിമുറിയിലെ, നിയമങ്ങളുടെ തലനാരിഴ കീറീയുള്ള പരിശോധനയും വാദിയെ പ്രതിയാക്കിയും പ്രതിയെ വാദിയുമാക്കിയുമുള്ള വിസ്‌താരങ്ങളും വാഗ്വാദങ്ങളും കേട്ട്, ചോരക്കുഞ്ഞിനെ മാറോടാണാച്ച് അവള്‍ കൂട്ടീല്‍ തല താഴ്‌ത്തി നിന്നു..
പാറിപ്പറന്ന തലമുടി, വാടിയ വദനം, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, മണലൂറ്റി വറ്റിവരണ്ട പുഴ പോലെ അകാലത്തില്‍ പൊലിഞ്ഞ കൌമാരം..!
'മോളേ, ഇതു കോടതിയാണ്`, ഇവിടെ സത്യം മാത്രമേ പറയാവൂ..'
വക്കീലിന്‍റെ ചോദ്യം കേട്ട് അവള്‍ മെല്ലെ തല പാതിയുയര്‍ത്തി..
'മോളുടെ പേരെന്താ..'?
"..............."
വയസ്സെത്ര..?
"പതിനാല്`..!"
'ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?'
"ഇല്ല" അവള്‍ തലയാട്ടി..
'ഇത് നീ പ്രസവിച്ച കുട്ടിയല്ലേ..? '
"ഉം .."
'ഈ കുട്ടിയുടെ അച്ഛനാരാണെന്നറിയുമോ..?'
"അ..അച്ഛന്..!!"
'അച്ഛനാരാണെന്ന് പറയൂ..?'
"അച്ഛന്..!!"
'പേടിക്കാതെ പറഞ്ഞോളൂ.?'
"അച്ചന്‍,,!?
അവള്‍ ഭ്രാന്തിയെപ്പോലെ 'അച്ചന്‍ അച്ചന്‍' എന്ന് പറഞ്ഞുകൊണ്ടിരുന്നു...!!?
2012 മാര്‍ച് 13 ലെ പത്രങ്ങളില്‍ വന്നത്..!!