എവിടെയൊക്കെയോ വെച്ചു മറന്ന്
ഓര്‍മച്ചിത്രങ്ങളിലേക്ക്,
കരഞ്ഞുകലങ്ങിയ കണ്ണുകളും
കറുത്തു തുടങ്ങിയ കണ്‍തടങ്ങളും
നരച്ചുതുടങ്ങിയ മുടിയിഴകളും
വരകള്‍ വീണ നെറ്റിതടവും
തുടിപ്പുകള്‍ മാഞ്ഞുപോയ കവിളുകളും
വിതുമ്പുന്ന അധരങ്ങളുമായവള്‍ വന്നു...
എന്‍റെ മാറില്‍ വീണ് തേങ്ങിക്കരയുമ്പോള്‍
ശിരസിലൊന്ന് തലോടി
സാന്ത്വനമേകുവാനോ
ആശ്ലേഷിച്ചാശ്വാസമോതുവാനോ
ആവാതെ ഞാന്‍ കണ്ണടച്ചു ...
ഇന്നിപ്പോള്‍,
എന്‍റെ ഓര്‍മച്ചിത്രങ്ങള്‍ക്കു മീതെ
മണ്ണ് വാരിയെറിഞ്ഞവള്‍
മണ്ണ് വാരിയെറിഞ്ഞവള്‍
പടി കടന്നു പോകുമ്പോള്‍
ഒന്നുമുരിയാടാനാകാതെ,
കൈ വീശി വിട പറയാന്‍ പോലുമാവാതെ
ചിറകൊടിഞ്ഞ വിഹംഗം പോല്‍
എന്‍റെയുള്ളു പിടഞ്ഞു...
എവിടെയുമിടം കിട്ടാതെയീ
ഓര്‍മച്ചിത്രങ്ങള്‍
കലഹിച്ചും തമ്മില്‍ തല്ലിയും
കലഹിച്ചും തമ്മില്‍ തല്ലിയും
കീറിപ്പറിഞ്ഞും ചിതലരിച്ചും
ദ്രവിച്ചും നാശമാകവേ,
സ്ഥലകാലബോധമില്ലാതെ
ഋതുഭേദങ്ങളറിയാതെ
ഭൂതകാലമോര്‍മയില്ലാതെ
ഏതോ ഭൂമികയില്‍
ഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
പെന്‍ഡുലം പോല്‍
ഞാനാടിക്കൊണ്ടിരുന്നു...!
സ്ഥലകാലബോധമില്ലാതെ
ഋതുഭേദങ്ങളറിയാതെ
ഭൂതകാലമോര്‍മയില്ലാതെ
ഏതോ ഭൂമികയില്‍
ഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
പെന്‍ഡുലം പോല്‍
ഞാനാടിക്കൊണ്ടിരുന്നു...!