ഒരു ജലകണം
ഒരു സായം സന്ധ്യയിൽ
ഒരു സായം സന്ധ്യയിൽ
സാഗരത്തിൽ നിന്നും
വിഹംഗങ്ങളുടെ ചിറകിലേറി
വിണ്ണിലേക്കുയർന്നു
മണ്ണിൻ മുകളിൽ
മേഘങ്ങൾക്കിടയിൽ
എങ്ങു പോകുവതെന്നറിയാതെ
വിങ്ങിക്കരഞ്ഞു ...
മിഴിനീർ കണങ്ങൾ തൂകി,
പേമാരിയായ് പെയ്തിറങ്ങി
മഴ മഴ...
തേൻ മഴ..
കുളിർമഴ..
കുളിർമഴ..
ശുദ്ധം സ്വച്ഛം സുഗന്ധപൂരിതം
മലനിരകളിൽ
താഴ് വാരങ്ങളിൽ
വനാന്തരങ്ങളിൽ
മഴ തിമർത്തു...
ആറുകൾ നിറഞ്ഞൊഴുകി
വരണ്ടുണങ്ങിയ മണ്ണിൽ
പുതുനാമ്പുകൾ തളിർത്തു
വയലേലകൾ ഹരിതാഭമായി
വൃക്ഷലതാദികൾ പൂത്തു
ജീവികൾ ദാഹം തീർത്തു
മനുഷ്യൻ
കുടിച്ചു മദിച്ചു
കളിച്ചു കൂത്താടി
പിന്നെയതിൽ വിസർജ്ജിച്ചു !