19 September 2017
3 September 2017
അസ്പൃശ്യൻ
Posted on September 03, 2017 by majeed alloor
ബസിൽ യാത്ര ചെയ്യവെ,തൊട്ടടുത്ത സീറ്റിൽ മുട്ടിയുരുമ്മി ഇരിക്കുന്നത് ഒരു താഴ്ന്ന ജാതിക്കാരനാണെന്നറിഞ്ഞപ്പോൾ വല്ലാത്ത അലോസരം തോന്നി ഞാൻ മാറിയിരുന്നു...!
മറ്റൊരിക്കൽ തിരക്കുള്ള സമയത്ത് സീറ്റ് കിട്ടാതെ കമ്പിയിൽ പിടിച്ച് നിൽക്കുമ്പോൾ അടുത്തായി നിന്നിരുന്ന യുവതിയുടെ ദേഹത്ത് മുട്ടിയുരുമ്മിയപ്പോൾ മാറിനിന്നില്ലെന്ന് മാത്രമല്ല അവളുടെ ജാതിയും മതവും യാതൊരലോസരവും സൃഷ്ടിച്ചില്ല...,!!
യും വിദ്യാസമ്പന്നയും ശാലീനയുമായൊരു പെൺകുട്ടിയുടെ കാര്യം എല്ലാം കൊണ്ടും യോജിച്ചതായിരുന്നിട്ടും സ്വജാതിയിൽ പെട്ടവളല്ലാത്തതിനാൽ ഞാൻ വേണ്ടെന്ന് വെച്ചു...!
വീട്ടുജോലിക്ക് വരുന്ന ദലിത സ്ത്രീയുടെ കൗമാരപ്രായക്കാരിയായ മകളെ അവസരം ഒത്തുവന്നപ്പോൾ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ജാതിയൊന്നും തടസ്സമായില്ല ; അവളുടെ നിസ്സഹായവസ്ഥ പരമാവധി മുതലെടുക്കുകയും ചെയ്തു...!!
ഓഫീസിൽ താഴ്ന്ന ജാതിക്കാരൻ മേലുദ്യോഗസ്ഥനായി എത്തിയപ്പോൾ അയാളോടുള്ള വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാൻ, കീഴ്ജീവനക്കാരാണെന്നത് ഞങ്ങൾക്ക് വിഘാതമായില്ല.. അയാൾ പെൻഷൻ പറ്റി പിരിഞ്ഞു പോയപ്പോൾ ഞങ്ങൾ ഓഫീസ് ’ഗോമൂത്രം’ തളിച്ച് ശുദ്ധമാക്കി..!
തെരഞ്ഞെട്ടുപ്പിൽ സംവരണ മണ്ഡലമായതിനാൽ സ്ഥാനാർത്ഥിയായി പാർട്ടി നിർത്തിയത് പഴയ മേലുദ്യോഗസ്ഥനെയായതിൽ നീരസം തോന്നിയെങ്കിലും അയാളോടൊപ്പമിരിക്കാനും വേദി പങ്കിടാനും പര്യടനം നടത്താനും വോട്ടു ചോദിക്കാനും ഞങ്ങൾ കൂടെ നടന്നു ; പാർട്ടിയെ ജയിപ്പിക്കേണ്ടത് അനുസരണയുള്ള അണികളുടെ കടമയല്ലേ..!!?
17 August 2017
ജലകണം
Posted on August 17, 2017 by majeed alloor
ഒരു ജലകണം
ഒരു സായം സന്ധ്യയിൽ
ഒരു സായം സന്ധ്യയിൽ
സാഗരത്തിൽ നിന്നും
വിഹംഗങ്ങളുടെ ചിറകിലേറി
വിണ്ണിലേക്കുയർന്നു
മണ്ണിൻ മുകളിൽ
മേഘങ്ങൾക്കിടയിൽ
എങ്ങു പോകുവതെന്നറിയാതെ
വിങ്ങിക്കരഞ്ഞു ...
മിഴിനീർ കണങ്ങൾ തൂകി,
പേമാരിയായ് പെയ്തിറങ്ങി
മഴ മഴ...
തേൻ മഴ..
കുളിർമഴ..
കുളിർമഴ..
ശുദ്ധം സ്വച്ഛം സുഗന്ധപൂരിതം
മലനിരകളിൽ
താഴ് വാരങ്ങളിൽ
വനാന്തരങ്ങളിൽ
മഴ തിമർത്തു...
ആറുകൾ നിറഞ്ഞൊഴുകി
വരണ്ടുണങ്ങിയ മണ്ണിൽ
പുതുനാമ്പുകൾ തളിർത്തു
വയലേലകൾ ഹരിതാഭമായി
വൃക്ഷലതാദികൾ പൂത്തു
ജീവികൾ ദാഹം തീർത്തു
മനുഷ്യൻ
കുടിച്ചു മദിച്ചു
കളിച്ചു കൂത്താടി
പിന്നെയതിൽ വിസർജ്ജിച്ചു !
13 December 2013
അന്‍വര്‍ പോയി...
Posted on December 13, 2013 by majeed alloor
സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന
അന്‍വറിനെയും അവന്റെ രോഗത്തെയും കുറിച്ചു
മുമ്പത്തെ പോസ്റ്റില്‍ കുറിച്ചിരുന്നു,
നല്ലവരായ പലരുടെയും സഹായങ്ങള്‍
അവന്ന് ലഭിച്ചിരുന്നു..
അവന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും
സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും
നാട്ടുകാരുടെയും മറ്റും പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാവുകയായിരുന്നു,
പതിമൂന്നാം തിയതി സന്ധ്യക്ക്
അവന്റെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍ ..!
3 July 2013
അന്‍വര്‍ ..?!
Posted on July 03, 2013 by majeed alloor
ചികിത്സാസഹായത്തിനുള്ള അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് അന്‍വറിന്റെ പേരെഴുതിയപ്പോള്‍ മനസില്‍ വല്ലാത്തൊരു നീറ്റല്‍ .. കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്‌കൂള്‍ അധ്യയനം തുടങ്ങുമ്പോള്‍ ഒന്നാം ക്ലാസില്‍ അവനുമുണ്ടായിരുന്നു..
ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയുടെ കൂടെ കുറച്ചകലെയുള്ള സ്‌കൂളില്‍ അയക്കണമെന്ന് വിചാരിച്ചിരുന്ന മാതാവിനെ കണ്ട് സംസാരിച്ച് ഞങ്ങളുടെ സ്‌കൂളിലേക്ക് ചേര്‍പ്പിക്കുകയായിരുന്നു.
മറ്റു കുട്ടികളെപോലെ വികൃതിത്തരങ്ങളൊന്നും അധികമില്ലാത്ത ശാന്തപ്രകൃതനും പഠിക്കാന്‍ മിടുക്കനുമായിരുന്നു
23 June 2013
സിസേറിയന്‍
Posted on June 23, 2013 by majeed alloor
മാതാവിന്റെ ഉദരത്തില്‍ ചുരുണ്ടുകൂടിക്കിടന്നിരുന്ന കുഞ്ഞ് ആഹ്ലാദത്താല്‍ നിര്‍വൃതി കൊണ്ടു.. ഇനി ഏതാനും നാളുകള്‍ കഴിഞ്ഞാല്‍ ഇരുള്‍ നിറഞ്ഞയീ ഗഹ്വരത്തില്‍ നിന്ന് പുറത്തുകടക്കാം ..
പുറത്ത് എന്തൊക്കെ കാഴ്‌ചകളാണ് കാണാനുണ്ടാവുക..?!
ആരൊക്കെയാണ് തന്റെ വരവും കാത്തിരിക്കുന്നത്..
അമ്മ, അച്ഛന്‍ , ചേട്ടന്‍ , ചേച്ചി , മുത്തശ്ശന്‍ , മുത്തശ്ശി...
24 February 2013
അവള്‍ ...
Posted on February 24, 2013 by majeed alloor
വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍
ചിത്രശലഭം പോലെ പാറി നടന്നവള്‍
കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍
പ്രകാശം വിതറിയവള്‍ ...
അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമിടയില്‍
പ്രതിഭയായി തിളങ്ങിയവള്‍ ...
പെണ്ണു കാണാന്‍ വന്നവരുടെ കണ്ണുകളില്‍
നക്ഷത്രത്തിളക്കം പകര്‍ന്നവള്‍ ...
കതിര്‍മണ്ഢപത്തില്‍
പൊന്നില്‍ കുളിച്ചു നിന്നവള്‍ ...
മണിയറയില്‍ മദനലഹരിയില്‍
Subscribe to:
Posts (Atom)