ജൂണില്‍ വിദ്യാലയങ്ങള്‍ തുറന്നയുടനെ തന്നെ വിദ്യാഭ്യാസമേഘലയില്‍ വിവാദങ്ങളും തുടങ്ങി. ഇത് കൊല്ലം തോറും നടക്കാറുള്ള പതിവ് കലാപരിപാടിയാണെങ്കിലും ഇത്തവണ പുതിയ സര്‍കാറിന്‍റെ പ്രവേശനോല്‍സവം കൂടിയായപ്പോള്‍ വിവാദത്തിന്` ചൂട് കൂടി. വിദ്യാഭ്യാസ മന്ത്രിയാണ്` ആദ്യം വെടി പൊട്ടിച്ചത് ! 'വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റുകള്‍ക്ക് അവസരം നല്കും'. വിവാദമായപ്പോള്‍ വാ(നാ)ക്കുപിഴയെന്ന് പറഞ്ഞ് മന്ത്രി വിഴുങ്ങി. സേവനമേഖലകള്‍ കുത്തക ഭീമന്‍മാര്‍ക്ക് തീരെഴുതാന്‍ വ്യഗ്രത കാണിക്കുന്ന ഭരണകൂടം വിദ്യാഭ്യാസം എന്തിന്` നല്‍കാതിക്കണം ?
തൊട്ടുപിന്നാലെ വന്ന സി ബിഎസ് സി സ്കൂളുകള്ക്ക് എന്‍ ഒ സി നല്‍കാനുള്ള തീരുമാനം അതിലേറെ വിവാദമായി ! ഭരണപക്ഷ അനുകൂല സംഘടനകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി ! വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ടിയുടെ വിദ്യാര്‍ത്ഥിസംഘടന പ്രത്യക്ഷ സമരപരിപാടള്‍ നടത്തി..! ഇടതും വലതും അധ്യാപകസംഘടനകള്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ചു.
ആറാം പ്രവൃത്തി ദിനത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ കണ്ടെത്തിയ കുട്ടികളുടെ കുറവും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വര്‍ധനവും സൂചിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ മേഘല തകര്‍ച്ച നേരിടുന്നു എന്നാണ്. സ്വകാര്യമേഘലയില്‍ പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ഈ തകര്‍ച്ചക്ക് വേഗം കൂട്ടുമെന്നത് നിസ്തര്‍ക്കമാണ്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പെരുകുന്നതോടെ സര്‍കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരും, അതോടെ വിദ്യാഭ്യാസം പൈസ കൊടുത്താല്‍ മാത്രം കിട്ടുന്ന വസ്തുവായി മാറും. അല്ലെങ്കിലും പൈസയുള്ളവന്‍ പഠിച്ചാല്‍ മതി എന്നൊരു വരേണ്യവര്‍ഗ നീതിസാരം പലരുടേയും ഉള്ളിലുണ്ട് ! 14 വയസ് വരെ സൌജന്യ വിദ്യാഭാസം കുട്ടികളുടെ അവകാശമാണെന്ന് കേന്ത്ര വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. പാവപ്പെട്ടവന്` പല മേഖലകളിലും ധാരാളം അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടല്ലോ.. കൂട്ടത്തില്‍ ഇതും കൂടിയാവട്ടെ..!
പല അധ്യാപകരും സര്‍കാര്‍ ശംബളം പറ്റുന്നവരും രാഷ്ട്രീയ പാര്‍ടികളുടെ ചെറുതും വലുതുമായ നേതാക്കളും തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലാണ്` പഠിപ്പിക്കുന്നത് ! മക്കളെ സ്വകാര്യവിദ്യാലയത്തിലേക്കയക്കുന്ന അധ്യാപകര്‍ക്ക് അംഗത്വം നല്‍കുകയില്ലെന്ന് ഇടതുപക്ഷ അധ്യാപക സംഘടനക്ക് പ്രഖ്യാപിക്കേണ്ടിവന്നത് അത് വ്യാപകമായതുകൊണ്ടാണ്` .
പൊതുവിദ്യാഭ്യാസം തകരുന്നു/തകര്‍ക്കുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ സ്വന്തം കാര്യത്തില്‍ എതിര് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതെന്തുകൊണ്ടാണെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്കുണ്ട്.
മറ്റൊരു വിവാദമുണ്ടായത് 'സ്വാശ്രയ'ത്തിലാണ്. ആരൊഗ്യമന്ത്രിയുടെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ സീറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ്` തര്‍ക്കം തുടങ്ങിയത്. പിന്നെ വിദ്യാഭ്യാസമന്ത്രിയുടെ മകന്‍റേയും ഡി വൈ എഫ് ഐ നേതാവിന്‍റെ മകളുടെയും സീറ്റുകളും വിവാദമായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വെട്ടിലായി. എന്‍ ആര്‍ ഐ കാരനല്ലാത്ത പാര്‍ടി നേതാവ് എന്‍ ആര്‍ ഐ സീറ്റ് കരസ്ത്ഥമാക്കിയത് കൂടുതല്‍ വിവാദമായി. ഒടുവില്‍ മൂന്ന്പേര്‍ക്കും ധാര്‍മികതയുടെ പേര് പറഞ്ഞ് സീറ്റ് ഉപേക്ഷിക്കേണ്ടി വന്നു. വാങ്ങുംബോള്‍ ഇല്ലാത്ത ധാര്‍മികത പരസ്യവിവാദമായപ്പോള്‍ എങ്ങനെയുണ്ടായി എന്നാരും ചോദിച്ചുപോകരുത്.
പാര്‍ടിക്കാരായ നേതാക്കന്‍മാരൊക്കെ ഇങ്ങനെ ധാര്‍മികത പാലിക്കാന്‍ തുടങ്ങിയാല്‍ മക്കളുടെ പഠനം പെരുവഴിയിലാവില്ലേ ? ഇവരും മക്കളുടെ അച്ഛന്‍മാരല്ലെ ?! അത് നമ്മള്‍ മനസിലാക്കേണ്ടേ...!?
ഇതോടെ മിക്ക സ്വാശ്രയ സ്ത്ഥാപനങ്ങളിലും 50:50 എന്നത് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന രഹസ്യം പരസ്യമായി, സ്വശ്രയത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന സത്യം അനാവൃതമായി. സ്വാശ്രയസമവാക്യം 50:50 എന്നത് 50+50 ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വാശ്രയ മാനേജ്മെന്‍റുകള്‍ (പ്രത്യേകിച്ചും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍) സര്‍കാറിന്` വഴങ്ങുമെന്ന് തോന്നുന്നില്ല, തിരിച്ച് സര്‍കാര്‍ മാനേജ്മെന്‍റുകള്‍ക്ക് വഴങ്ങുന്നതാണ്` നാം കാണാന്‍ പോകുന്നത്..! മന്ത്രി പറഞ്ഞ പോലെ അലാവുദ്ദീന്‍റെ അത്ഭുതവിളക്കൊന്നും കയ്യിലില്ലാത്ത സര്‍കാര്‍ എന്ത് ചെയ്യാന്‍ ? അല്ലേ !?
കുടത്തില്‍ നിന്ന് തുറന്നു വിട്ട ഭൂതത്തെ തിരിച്ച് കുടത്തിലടക്കാനുള്ള വിദ്യ ഇനി ആരുടെ കയ്യിലാണാവോ...?!