അവന്‍ ഇടിമുഴക്കമായി,
അവള്‍ മിന്നല്‍പിണരും..
അവര്‍ ദിഗന്തങ്ങളെ പ്രകംബനം കൊള്ളിച്ചു...
അവന്‍ കൊടുങ്കാറ്റായി
അവള്‍ പേമാരിയും..
അവര്‍ വനാന്തരങ്ങളില്‍ കോരിച്ചൊരിഞ്ഞു...
അവന്‍ പ്രവാഹമായി,
അവള്‍ പുഴയും ..
അവര്‍ താഴ്വരകളെ തഴുകിയൊഴുകി...
അവന്‍ അലറും തിരമാലയായി,
അവള്‍ അനന്തസാഗരവും...
അവര്‍ തീരങ്ങളെ പുളകമണിയിച്ചു...
അവന്‍ കപ്പിത്താനായി,
അവള്‍ യാനപാത്രവും ..
അവര്‍ സപ്തസാഗരങ്ങള്‍ കടന്നു..
അവന്‍ പഥികനായി,
അവള്‍ പാഥേയവും..
അവര്‍ സൈകതങ്ങള്‍ താണ്ടി..
അവന്‍ ചിറകുകളായി
അവള്‍ വിഹംഗവും...
അവര്‍ ചക്രവാളങ്ങളിലേക്ക് പറന്നകന്നു...
അവന്‍ ദേഹമായി,
അവള്‍ ദേഹിയും...
അവര്‍ അതിരുകളില്ലാത്ത ലോകത്തേക്ക്
യാത്രയായി...!
അവള്‍ വിഹംഗവും...
അവര്‍ ചക്രവാളങ്ങളിലേക്ക് പറന്നകന്നു...
അവന്‍ ദേഹമായി,
അവള്‍ ദേഹിയും...
അവര്‍ അതിരുകളില്ലാത്ത ലോകത്തേക്ക്
യാത്രയായി...!
എന്താ ബായ് താങ്കള്‍ ഉദ്ദേശിച്ചത്...?എനിക്കു മനസിലായില്ല...കവികളുടെ ചില നിഗൂഡ അര്‍ത്ഥങ്ങള്‍ ഉള്ള വരികള്‍ ചികഞ്ഞു അവ കണ്ടെത്തുന്നതില്‍ ഞാന്‍ വളരെ പിന്നിലാണ്. നേരെ വാ നേരെ പോ...അതിന്റെയൊരു സുഖം
ReplyDeleteജീവിതം അവസാനിപ്പിച്ചു പോയോ..
ReplyDeleteഅര്‍ദ്ധ നാരീശ്വരന്‍ മാരിപ്പോഴും ഉണ്ടോ ആവോ ?
ReplyDeleteനിഗൂഢമായി ഒന്നും ഉദ്ദേശിച്ചിട്ടീല്ല, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളീലും പ്രതിഭാസങ്ങളിലുമുണ്ടല്ലോ വിപരീതം/ആണ്‍-പെണ്‍ /ഇണ..
ReplyDeleteഅത് ഇങ്ങനെ കോര്‍ത്തിണക്കിയെന്നേയുള്ളൂ..
അര്‍ദ്ധനാനീശ്വരന്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും അതെന്താണെന്നറിയില്ല..
അഭിപ്രായങ്ങള്‍ക്ക് നന്ദി..
അര്‍ദ്ധ നാരീശ്വരന്‍ എന്നാല്‍ ശിവന്‍ ,ശിവനും പാര്‍വതിയും പാതി പാതി വീതം ഉള്ള ഒരു ദേവത എന്ന് സങ്കല്പം .അവര്‍ തമ്മില്‍ അത്ര മേല്‍ ഐക്യം ആണെന്ന് വെപ്പ് .കവിത അതെ പോലെയുള്ള ഒരു പുരുഷനെയും സ്ത്രീയെയ്യും പറ്റിയാണെന്ന് തോന്നിയതിനാല്‍ അങ്ങനെ എഴുതിയത് ...
ReplyDeleteപ്രകൃതിയിലെ രൂപങ്ങളെ
ReplyDeleteനന്നായി കോര്‍ത്തു...
എങ്ങിനെയും വ്യഖ്യാനികാവും വിധം!
സിയാഫ്, അതത്ര ദഹിക്കില്ല
ReplyDeleteമനാഫ്, നന്ദി..
nannayirikkunnu suhrthe...asamsakal...
ReplyDeleteവളരെ നല്ല ശൈലിയില്‍ എഴുതി.
ReplyDeleteനല്ല വായനാസുഖവുമുണ്ട്
പക്ഷെ
വിഷയം എന്താണെന്ന് സ്പഷ്ടമല്ല എന്ന് തോന്നി. എന്റെ അഭിപ്രായത്തില്‍, തലക്കെട്ട് പ്രയാണം എന്നത് 'പ്രണയം' എന്നാക്കിയാല്‍ അര്‍ത്ഥവ്യാപ്തി ഉണ്ടാകും എന്നാണു.
നല്ല വരികള്‍ക്ക് അഭിനന്ദനം
സുഹൃത്ത് ഇസ്മായിലിന്‍റെ നിര്‍ദ്ദേശങ്ങള്‍ വളരെ നന്നായി, പ്രചോദനകരം ..
ReplyDeleteനന്ദി, എല്ലാവര്‍ക്കും ..!
അവരുടെ പ്രയാണം പ്രകൃതിയില്‍ പലതായി തീരുന്നതും അതിന്‍റെ തുടികൊട്ടും ഹൃദ്യമായി..
ReplyDelete