മകളെ പെണ്ണു കാണാന്‍ വരുന്നവരെ സ്വീകരിച്ചും കാര്യങ്ങള്‍ വിശദീകരിച്ചും 'ഡിമാന്‍റുകള്‍' കേട്ടും തളര്‍ന്ന് ഉമ്മറപ്പടിയിലിരുന്ന് ശ്വാസം വലിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു :
"വയ്യ, എടീ കൊറച്ച് വെള്ളം തായോ.....!"
വരുന്നവര്‍ക്ക് ചായയും പലഹാരങ്ങളുണ്ടാക്കിയും അടുപ്പിലൂതിയും പുക തിന്നും കണ്ണീര് കുടിച്ചും പരിക്ഷീണിതയായി അടുക്കളത്തിണ്ണയിലിരുന്ന് ചുമച്ചുകൊണ്ട് അമ്മ പറഞ്ഞു :
"വയ്യ, എന്‍റെ മോള്‍ടെ കണ്ണീര്‍ കാണാന്‍ ..!"
കാണാന്‍ വരുന്നവര്‍ക്കു മുമ്പില്‍ അണിഞ്ഞൊരുങ്ങിയും ഭവ്യതയോടെ ചായ നല്‍കിയും ഉള്ളിലെ വേദന കടിച്ചമര്‍ത്തി മുഖത്ത് പുഞ്ചിരിവിടര്‍ത്തിയും പിന്നെ 'ഇഷ്ടമായില്ല' എന്ന മറുപടി കേട്ടു തകര്‍ന്നും തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്‍ട് മകളും പറഞ്ഞു : "വയ്യ, മടുത്തു.. കാഴ്ചവസ്തുവായിങ്ങനെ.. ..!"
കൂലിപ്പണിയെടുത്ത് ക്ഷീണിച്ചും വിയര്‍പൊഴുക്കി പരവശനായും എല്ലാം കണ്ടും കേട്ടും അസഹ്യനായും മനോവ്യഥയോടെ മകനും പറഞ്ഞു :
"വയ്യ, ഇതൊന്നും കാണാനും കേള്‍ക്കാനും..!"
ഒരുനാള്‍ മകള്‍ ആരുടെയോ കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് ഓടിക്കൂടിയ അയല്‍വാസികള്‍ തലയില്‍ കൈ വെച്ചും മൂക്കത്ത് വിരല്‍ വെച്ചും പറഞ്ഞു :
"വയ്യ, ആ തന്തനേം തള്ളനേം കാണാന്‍, ന്നാലും ആ കുട്ടി..!"
ശരീരം തളര്‍ന്നും മനസ് തകര്‍ന്നും ജീവച്ഛവങ്ങളായ ആ വൃദ്ധമാതാപിതാക്കള്‍ ആത്മഗതം ചെയ്തിരിക്കും :
"മോള്`നന്നായി വന്നാല്‍ മതിയായിരുന്നു ..!!"
അപ്പൂപ്പന്‍ താടി യില്‍ വന്ന അഭിപ്രായങ്ങള്‍
- Comment by tini gilbert 13 minutes ago
-
കൊള്ളാം ഈ കഥ വളരെ ഇഷ്ടപ്പെട്ടു
- Comment by Mylaanchi 11 hours ago
- കഷ്ട്ടം. ആ പെണ്ണിന് പറയാന്‍ പാടില്ലാരുന്നോ ഒരുത്തനെ ഇഷ്ട്ടാനന്നു... . ചുമ്മാ അങ്ങോട്ട് ഇറങ്ങി പോയേക്കുവ .. അടി കൊള്ളാത്തതിന്റെ കുറവാ. അത് കിട്ടി തുടങ്ങുമ്പോള്‍ തിരിച്ചു വന്നോളും . പാവം വീട്ടുകാര്‍ .. നല്ല മിനിക്കഥ ആണ് ട്ടോ .
- Comment by Ashwathy Menon 16 hours ago
-
really good writing.
- Comment by Pachakulam Vasu 17 hours ago
-
Majeed...............................valare nannayi tto............ithanu innu nadannuvarunnathu...............Good
- Comment by Sajitha Thomas 21 hours ago
-
good
- Comment by മയില്‍പീലി 22 hours ago
-
kollam
- Comment by ശറഫുദ്ധീന്‍(സല്‍മാന്‍) yesterday
-
nannayittundu
- Comment by orchid™ yesterday
-
nannayi avatharippichu, nalla oru subject
- Comment by സഹയാത്രികന്‍ yesterday
-
കൊള്ളാം ഈ കഥ വളരെ ഇഷ്ടപ്പെട്ടു ...........ആശംസകള്‍ .........
- Comment by ജോഷി അഷ്ടമിച്ചിറ on October 27, 2011 at 4:24pm
-
സമൂഹം എന്ന വേലികെട്ടു അതിന്‍റെ നിയമ സംഹിതകളിലല്ലേ കാതലായ മാറ്റം വരേണ്ടത് ? അല്ലാതെ ഇതിനൊരു പോംവഴിയില്ല .
- Comment by BASHEER KARUVAKOD on October 27, 2011 at 3:13pm
-
CHERUDANENKILUM,, KOLLAM MAJEEDKKA,,,, CONGRATLATION........