11 October 2011

ഗള്‍ഫ് സ്‌മരണകള്‍ - 6

6



1992ന്‍റെ തുടക്കത്തിലാണ്` ഞാന്‍ അല്‍ ഐനിലെത്തിയത്, യു എ ഇ തലസ്ഥാനമായ അബൂദാബിയിലെ ഗ്രീന്‍ സിറ്റി, സൈകതഭൂമിയിലെ ഹരിതാഭമായ പ്രദേശം, മറ്റു നഗരങ്ങളെ അപേക്ഷിച്ച് വൃക്ഷരങ്ങളും കൃഷിയിടങ്ങളും ഈത്തപ്പഴത്തോട്ടങ്ങളും ഉദ്യാനങ്ങളും അല്‍ ഐനിലെ സവിശേഷതകളാണ്`.
'അല്‍ ഐന്‍ ഒയാസിസ്' എന്നറിയപ്പെടുന്ന ഈത്തപ്പഴത്തോട്ടവും അതിലെ പ്രകൃതിദത്തമായ ജലമൊഴുകുന്ന കനാലും നഗരത്തിന്‍റെ ഹൃദയഭാഗത്താണ്. തണുപ്പുകാലത്ത് ഇളം ചൂടും ചൂട്കാലത്ത് സുഖശീതളവുമായ ജലം കനാലിന്‍റെ പ്രത്യേകതയാണ്`.. തോട്ടത്തിലൂടെ നടക്കുന്നത് ഗൃഹാതുരത്വമുണര്‍ത്തുന്നൊരനുഭവമാണ്, നാട്ടിലെ വിശാലമായ തെങ്ങിന്‍ തോപ്പിലൂടെയോ കവുങ്ങിന്‍ തോട്ടത്തിലൂടെയോ നടക്കുന്നതു പോലെ..! 


സനാഇയ (ഇന്ഡസ്ട്രിയല്‍ ഏരിയ) യിലെ ഒരു സൈന്‍ബോഡ് കടയിലാണ്` ആദ്യമെത്തിയത്. മലയാളിയായ വേലപ്പന്‍ നായരായിരുന്നു കടയുടമ.. അയാളുടെ തിരുവനന്തപുരം ശൈലിയിലുള്ള തെറി
   പ്രയോഗങ്ങളും വൈകുന്നേരങ്ങളിലുള്ള വെള്ളമടിയും ശംബളത്തിന്‍റെ കാര്യത്തിലുള്ള 'പിന്നെ/നാളെ'കളും.. പുള്ളിയോട് എന്ത് ചൊദിച്ചാലും പറഞ്ഞാലും ആദ്യം വായില്‍ നിന്ന് വീഴുക "പറി" എന്നായിരിക്കും..!   പുള്ളി ശരിക്കുമൊരു വേലവെപ്പന്‍ നായ(രാ)ണെന്ന് അധികം താമസിയാതെ എനിക്ക് മനസിലായി..!  


അത്കൊണ്ട് മൂന്ന് മാസമായപ്പോഴേക്കും അവിടെനിന്ന് സനാഇയയില്‍ തന്നെയുള്ളൊരു അഡ്വെര്‍ടൈസിങിലേക്ക് മാറി..!  ഒരു പാകിസ്ഥാനിയാണ്` കടയുടമ, കൊല്ലത്തുകാരനായ ശശിയായിരുന്നു ആര്‍ടിസ്റ്റ്, ഒരു വ്യാഴവട്ടക്കാലത്തിലധികമായി ഗള്‍ഫിലെത്തിയിട്ട്, പ്രായമായിത്തുടങ്ങി... വെള്ളമടിക്കുന്ന ശീലമുള്ളതുകൊണ്ട് വലിയ സംബാദ്യമൊന്നുമില്ല.. മൂത്ത മകള്‍ക്ക് വിവാഹപ്രായമായി.. പുള്ളി നാട്ടില്‍ പോയിട്ട് നാല്` വര്‍ഷത്തോളമായി.. അടുത്തൊന്നും പോകുന്ന ലക്ഷണമുണ്ടെന്ന് തോന്നുന്നുമില്ല.. അശ്ലീലം പറയുന്നതില്‍ അതീവതല്പരനും മിടുക്കനുമാണ്.. ഡ്രോയിംഗും പെയന്‍റിംഗുമെല്ലാം നന്നായി ചെയ്യും, തലേന്നത്തെ വെള്ളത്തിന്റെ ഹാങോവറില്‍ എന്തെങ്കിലുമൊക്കെ അബദ്ധങ്ങള്‍ ചെയ്തുവെക്കും..!
ഇങ്ങേരുടെ അസിസ്റ്റന്‍റായി അവിടെയെത്തിയ എനിക്ക് പലപ്പോഴും ഇയാള്‍ ഒപ്പിച്ചുവെക്കുന്ന അബദ്ധങ്ങള്‍ നേരെയാക്കേണ്ടിവന്നിട്ടുണ്ട് ! ഒരു ലക്കട സൈക്കിളിലാണ്` സനാഇയയിലെ ഗല്ലികളിലൂടെയുള്ള സഞ്ചാരം..!


തൊട്ടടുത്ത ബില്‍ഡിംഗിലാണ്` മലപ്പുറത്തുജാരനായ കുമാരേട്ടന്റെ (പേര്‍ യഥാര്‍ത്ഥമല്ല) ഗ്രോസറി, അത്യാവശ്യ സാധനങ്ങളൊക്കെ അവിടെനിന്നാണ്` വാങ്ങുക. കടയുടെ പിറകുവശത്തുള്ള റൂമിലാണ്` താമസം, സന്ധ്യയായാല്‍ അവിടെ പലരും വരുന്നത് കാണാം. വ്യാഴാഴ്ചകളില്‍ ആളുകള്‍ കൂടും.. കുടിയും കളിയുമാണവിടെയെന്ന് പിന്നെ മനസിലായി.. അനധികൃത മദ്യവില്‍പനയും ..!
ഇടക്ക് ദുബായില്‍ നിന്നൊരാള്‍ ഒന്നോ രണ്ടോ സ്ത്രീകളേയുമായി വരാറുണ്ട്..! ഗള്‍ഫില്‍ ഇങ്ങനെയുള്ള വാണിഭങ്ങളിലൂടെയും ആളുകള്‍ സമ്പാദിക്കുന്നു. കുറുക്കുവഴികളിലൂടെയും മറ്റുള്ളവരെ പറ്റിച്ചും എങ്ങനെയും നാല്` കാശ് ഉണ്ടാക്കുന്നവര്‍ മാന്യരും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരുമാണ്.. 



ദാരിദ്ര്യത്തില്‍നിന്നും പ്രാരാബ്‌ധങ്ങളില്‍ നിന്നും കരകയറാന്‍ പ്രതീക്ഷയോടെ ഗള്‍ഫിലെത്തുന്ന പെണ്‍കുട്ടികളിലധികവും ഇത്തരം വാണിഭക്കാരുടെ വലയില്‍ വന്നുവീണ്` ജിവിതം തകരുന്നു..  ഇത്തരം നീരാളിവലകളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ വിരളമാണ്.. അടുത്തകാലത്തുണ്ടായ ഷാര്‍ജ പെണ്‍വാണിഭക്കേസിലെ ഇരയെപ്പൊലെ ധൈര്യവും മനക്കരുത്തും പ്രകടിപ്പിക്കുവാന്‍ അധികപേര്‍ക്കും സാധിക്കണമെന്നില്ല..  അതിനാലവര്‍ വന്നുപെട്ട 'ജോലി' മനമില്ലാമനസോടെ നിര്‍വഹിക്കുന്നു..! ഇതൊന്നുമറിയാതെ വീട്ടുകാര്‍ മാസം തോറും ഇവരയക്കുന്ന ഡ്രാഫ്‌റ്റുകള്‍ കൊണ്ട് 'സുഖമായി' ജീവിക്കുന്നു.!





6 comments:

  1. ഇതൊന്നുമറിയാതെ വീട്ടുകാര്‍ മാസം തോറും ഇവരയക്കുന്ന ഡ്രാഫ്‌റ്റുകള്‍ കൊണ്ട് 'സുഖമായി' ജീവിക്കുന്നു.!

    അറിയാവുന്നവര്‍ മാനഹാനിയോര്‍ത്ത് മൌനം പാലിക്കുന്നു..!

    ReplyDelete
  2. Manoharamayi paranju...., 20 varshamakunnu alle avide....?

    ReplyDelete
  3. നല്ല വര്‍ത്തമാനങ്ങള്‍ .ഒന്നുകൂടി അടുക്കും ചിട്ടയും വരുത്തിയാല്‍ അതിഹൃദ്യമാകും.

    ReplyDelete
  4. ഓര്‍മകള്‍, മുഹമ്മദ്
    സന്ദര്‍ശിച്ചതിനും പറഞ്ഞതിനും വളരെ നന്ദി..

    Manoharamayi paranju...., 20 varshamakunnu alle avide....?
    പ്രവാസജീവിതം മതിയാക്കി ഇപ്പോള്‍ മൂന്നര വര്‍ഷമായി, ഇടക്കോരു അര്‍ധവിരാമം പോലെ മൂന്ന് വര്‍ഷവും നാട്ടിലുണ്ടായിരുന്നു..

    ReplyDelete
  5. വാണിഭങ്ങള്‍ പലവിധമുലകില്‍ സുലഭം..!!

    ReplyDelete