അവധിക്കാല പരിശീലനം
മധ്യവേനലവധിക്കാലത്തെ അധ്യാപക ശാക്തീകരണ പരിശീലന പരിപാടികളായിരുന്നു മെയ് മാസത്തെ അവസാനപകുതിയിലെ ദശദിനങ്ങള്‍. തിരൂര്‍ ബി ആര്‍ സിയില്‍ ഡയറ്റിലും ബി പി അങ്ങാടി
ജി എച് എസ് എസ്, ജി എം യു പി സ്കൂളുകലുമായാണ്‍ പരിശീലന പരിപ്വാടികള്‍ നടന്നത്. പതനവും അനുബന്ധപ്രവര്‍ത്തനങ്ങളും സുഗമവും കൂടുതല്‍ രസകരവും ആസ്വാദ്യകര വുമാക്കുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും ബോധനരീതികളെയും കുറിച്ചുള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൊണ്ട് സജീവമായിരുന്നു പരിശീലനം. വിഭിന്ന നിലവാരത്തിലുള്ള കുട്ടികള്‍ക്കും പ്രത്യക പരിഗണനയും ശ്രദ്ധയും അര്‍ഹിക്കുന്നവര്‍ക്കും വേണ്ടി അവലംബിക്കേണ്ട രീതികളെ കുറിചുമെല്ലാം വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു.
വിവര സാങ്കേതികവിദ്യയുടെ സഹായത്താല്‍ പാഠഭാഗങ്ങള്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള സെഷന്‍ പരിശീലനത്തിന്റെ സവിശേഷതയായിരുന്നു. പവര്‍പോയന്‍ര്‍ പ്രസന്റേഷന്‍, ആനിമേഷന്‍ ചിത്രങ്ങള്‍, വീഡിയൊ ക്ളിപ്പുകള്‍ ഗെയ്മുകള്‍ എന്നിവ ഉപയോഗിച്ച് ക്ളാസുകള്‍ ആകര്‍ഷണീയമാക്കുവാനും പഠനത്തില്‍ കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാക്കുവാനും കൂടുതല്‍ രസകരവും ആസ്വാദ്യകരവുമാക്കുവാനും സംവേദനം സുഗമമാക്കുവാനും കഴിയും. ഇതിന്` സ്കൂളുകളില്‍ കമ്പ്യൂട്ടറും അനുബന്ധ സൌകര്യങ്ങളും ഉണ്ടായിരിക്കണം.
എല്‍ പി അധ്യാപകര്‍ക്ക് ക്ലാസ് തലത്തിലും യു പി അധ്യാപകര്‍ക്ക് വിഷയം തിരിച്ചുമാണ്` പരിശീലനം നടന്നത്. ഭാഷാ അധ്യാപകര്‍ക്ക് വേറേയും. അവസാനത്തെ രണ്ട് ദിവസങ്ങളില്‍ പഞ്ചായത്ത് തലതില്‍ എല്ലാ അധ്യാപകരും ഒരുമിച്ചു ചേര്‍ന്നു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ആദ്യം. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ സാംബത്തിക മേഖലകളില്‍ കുട്ടികള്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ വിശദീകരിച്ചു. ശാരീരിക മാനസിക പീഠനങ്ങളില്‍ നിന്ന് മോചനം, 14 വയസ് വരെ നിര്‍ബന്ധിതവും സൌജന്യവും ഗുണമേന്‍മയുള്ളതുമായ വിദ്യാഭ്യാസം, സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവ പ്രധാനമാണ്.
കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ശിശുസൌഹൃധ വിദ്യാലയങ്ങളാകാന്‍ ഓരോ സ്കൂളിനും എന്തൊക്കെ ചെയ്യാന്‍ കഴിയും ? ലഭ്യമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്ളാസ്റൂം എങ്ങനെആകര്‍ഷകമാക്കാം ? എന്നീ കാര്യങ്ങളില്‍ സ്കൂള്‍ തലത്തില്‍ ചര്‍ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇതിലേക്ക് വെളിച്ചം വീശുന്നതിന്` പ്രദര്‍ശിപ്പിച്ച മാതൃകയുടെ പ്രസന്‍റേഷന്‍ ഉപകാരപ്രദമായി.
ലിംഗ വിവേചനം, പെണ്‍കുട്ടികള്‍ക്ക് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ തുല്യപരിഗണന തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചക്ക് വിധേയമായി. എന്‍ഡൊസള്‍ഫാന്‍ വിഷബാധയേറ്റ് അവശനിലയിലായ വിദ്യാര്‍ത്ഥിനിയെകുറിച്ചുള്ള ഡോക്യുനെന്‍ററി മനസ്സിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു. ഈ കുട്ടിയുടെ പഠനത്തിന്` അധ്യാപകന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വളരെ ശ്ലാഘനീയവും മാതൃകാപരവുമാണ്. ഇത്തരത്തില്‍ പ്രത്യെക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വീദ്യാഭ്യാസം നല്‍കുന്നതിന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്` ഉത്തരം കണ്ടെത്തുക ശ്രമകരമാണെങ്കിലും സുപ്രധാനമായ കാര്യം തന്നെയാണത്. സ്കൂള്‍ റിസോഴ്സ് ഗ്രൂപിന്‍റെ ശാക്തീരണം എന്ന ചര്‍ച്ചയോടെ ഈ വര്‍ഷത്തെ അവധിക്കാല പരിശീലനത്തിന് സമാപനമായി.
പരിശീലനം ഫലപ്രദവും പ്രയോജനകരവുമാണോ എന്നത് അധ്യാപകനെ/വിഷയത്തെ അപേക്ഷിച്ചായിര്ക്കുമെന്നാണ്` തോന്നുന്നത്. സ്കൂളുകള്‍ ജൂണ്‍ ഒന്നിന്` തുറക്കുകയാണ്, പുതിയ ക്ളാസുകളിലേക്ക് പുതിയ പുസ്തകങ്ങളുമായി പുതിയപ്രതീക്ഷകളോടെ കുട്ടികള്‍ വിദ്യാലയത്തിന്‍റെ പടികടന്നു വരികയായി...
0 comments:
Post a Comment