വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുക പതിവാണ്, കൂട്ടിന്` തുല്യ ദുഖിതരായ (ജോലിയില്ലാത്തവര്‍) ആരെങ്കിലുമുണ്ടാവും . താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നിറങ്ങുന്നത് റഫ സ്ട്രീറ്റിലേക്കാണ്, മുന്നില്‍ ഈയിടെ പത്മശ്രീ നേടിയ ഡൊക്ടര്‍ ആസാദ് മൂപ്പന്റെ റഫ പോളി ക്ളീനിക്. റഫ പൊലീസ് സ്റ്റേഷനും ടാക്സിസ്റ്റാന്റും കഴിഞ്ഞാല്‍ അബ്ര (ക്രീക്) അബ്രയുടെ തീരത്തുകൂടെ കടല്‍ കാറ്റേറ്റ് നടക്കാം .. ഇരിക്കാന്‍ ബെഞ്ചുകളുമുണ്ട്..ബര്ദുബായും ദേര ദുബായും തമ്മില്‍ വേര്‍തിരിക്കുന്ന പുഴ പോലെയാണ്` അബ്ര ! ഇരുകരയിലും തലയുയര്‍ത്തി നില്ക്കുന്ന കൂറ്റന്‍ ബില്‍ഡിങ്ങുകള്‍ .. സന്ധ്യക്ക് വിളക്കുകള്‍ തെളിയുംബോള്‍ അബ്ര വശ്യമനോഹരമായൊരു ദൃശ്യമായി മാറുന്നു..! അബ്രയില്‍ ബോട്ടുകള്‍ സഞ്ചരിക്കുന്നുണ്ട്, ബറ്ദുബായില്നിന്ന് ദേരയിലേക്കും തിരിച്ചും ബോട്ടുകള്‍ ടാക്സി സര്‍വീസ് നടതുന്നുണ്ട്, സാധാരണക്കാരായ ജോലിക്കാര്‍ക്കും മറ്റും ഇത് പ്രയോജനകരമാണ്.
ദേരയിലേക്ക് റോഡുമാര്‍ഗം പോകുന്നതിന് `ഒരുഭാഗത്ത് ജലാന്തര്‍ഭാഗത്തുകൂടെ ശിന്തഗ ടണലും മറുഭാഗത്ത് മക്തൂം ബ്രിഡ്ജുമാണുള്ളത്. ടണലിനോട് ചേര്‍ന്ന് നടന്നു പോകാനുള്ള സബ്വേ സൌകര്യവുമുണ്ട്. ക്രീക്കിനടുത്താണ്` കൂടെ താമസിക്കുന്ന താനൂര്‍ക്കാരനായ മുയ്തുട്ടിക്ക ജോലിയെടുക്കുന്ന കഫ്തീരിയ. മുയ്തുട്ടിക്ക അവിടത്തെ ബാര്വാലയാണ്. ഇടക്കൊക്കെ അവിടെനിന്ന് ചായയും സാന്ഡ്വിചും വാങ്ങി ഞങ്ങള്‍ ക്രീക്കിന്` സമീപമിരുന്ന് കഴിച്ചു കൊണ്ട് നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കും . സന്ധ്യാ സമയത്തെ ക്രീക്കിന്റെ സൌന്ദര്യം ആസ്വദിക്കുകയുമാവാം .
അന്പതിനോടടുത്ത പ്രായമുള്ള മുയ്തുട്ടിക്ക തന്റെ യൌവനാരംഭത്തില്‍ തന്നെ പ്രവാസജീവിതം തുടങ്ങിയിരുന്നു. ഒരു സാധാരണ പ്രവാസിയുടെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും അദ്ധേഹം അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ വിസ കാലാവധി തീര്‍ന്നിട്ട് രണ്ട് വര്‍ഷത്തിലേറെയായി.. യു എ ഇ ഗവണ്മെന്റിന്റെ കണ്ണില്‍ മുയ്തുട്ടിക്ക അനധികൃത താമസക്കാരനാണ്` ! നാട്ടില്‍ പോകണമെങ്കില്‍ ഇനി ലേബര്‍ പരിശോധനയില്‍ പിടിക്കപ്പെടണം . മുയ്തുട്ടിക്ക അതിന്` തയ്യാറെടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു..
അദ്ദേഹത്തെകുറിച്ചൊരു സംഭവം റൂമില്‍ പറയുന്നത് കേട്ടിട്ടുണ്ട്. യഥാര്‍ത്ഥമാണോ എന്നറിയില്ല. ചിലപ്പോള്‍ ആരെങ്കിലും തമാശയായി പറഞ്ഞത് പിന്നീട് പാടിപ്പതിഞഞതാവാം..!
ഒരിക്കല്‍ പരിശോധനക്കായി ലേബര്‍ പൊലീസ് വാഹനവുമായി കടയുടെ തൊട്ടപ്പുറത്ത് വന്നു. പൊലിസ് മറ്റൊരു കടയിലേക്ക് കയറിയപ്പോള്‍ മുയ്തുട്ടിക്ക വാഹനത്തില്‍ കയറിയിരുന്നു, പിടിക്കപ്പെട്ട രണ്ട്പേര് അതിലുണ്ടായിരുന്നു, പൊലിസ് തിരിച്ചുവന്നപ്പോള്‍ മൂന്നാമതൊരാളെ കണ്ട് മുയ്തുട്ടിക്കയെ ഇറക്കിവിട്ടത്രെ..!
പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞാണ്` അദ്ദേഹത്തിന്` നാട്ടില്‍ പോകാന്‍ സാധിച്ചത്..!
തുടക്കം നല്ല അടിപൊളി ആയി പക്ഷെ അവസാനം ഒരു പോരൈമ ഒരു പക്ഷെ എന്റെ മാത്രം തോന്നലാവാം
ReplyDeleteGood.
ReplyDeleteGreat pics!