ഗള്‍ഫ് സ്മരണകള്‍-4
'ലേബര്‍ ചെക്കിംഗ്'മിക്ക പ്രവാസികളുടേയും പേടിസ്വപ്നമാണ്.. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിസക്കാരല്ലാത്തവര്‍ക്കാണീ പ്രശ്നം അഭിമുഖീകരിക്കേണ്ടിവരുന്നത്. സാധാരണക്കാരായ പ്രവാസികളധികവും ഇങ്ങനെയുള്ളവരാണ്` താനും. ഈ ലേബര്‍ പേടിയിലാണ്` ബര്‍ദുബായിലെ ഒരു സൈന്‍ബോര്‍ഡ് കടയില്‍ ഞാന്‍ ജോലി ചെയ്തിരുന്നത്. ആറേഴ് മാസത്തെ കുത്തിയിരിപ്പിനും കാത്തിപ്പിനും ശേഷമാണ്` ചെറുതെങ്കിലും ഈ ജോലി തരപ്പെട്ടത്. ഏത് സമയത്തും പ്രതീക്ഷിക്കാവുന്നതാണ്` 'ജിബ് ബത്താക്ക' എന്ന ലേബര്‍ പോലിസിന്റെ ചോദ്യം! ലേബര്‍ പരിശോധനയുണ്ടെന്ന് കേട്ടാലുടനെ കടയുടെ പിറകുവശത്തുള്ള റൂമില്‍ ഒളിച്ചിരിക്കും !
എന്നെപ്പോലെ ആ കടയുടെ വിസക്കാരനല്ലാത്ത വേറൊരാള് കൂടി അവിടെ ജോലി ചെയ്യുന്നുണ്ട്. പരിസരത്തെവിടെയെങ്കിലും ലേബര്‍ ചെക്കിംഗ് നടക്കുന്നുണ്ടെങ്കില്‍ പരസ്പരം വിവരം നല്കുമെന്നതിനാല് ശ്രദ്ധിക്കാന്‍ സാധിക്കും.. പരിചയമുള്ള പലരും ഇത്തരത്തില്‍ പിടിയിലായിട്ടുണ്ട്..
പിടിക്കപ്പെട്ടാല്‍ പിന്നെ പുറത്തിറങ്ങുക പ്രയാസമാണ്, ബന്ധുക്കളാരെങ്കിലും എയര്‍ടിക്കറ്റ് കൊണ്ടുകൊടുത്താല്‍ കഴിയുന്നതും വേഗം നാട്ടിലേക്ക് കയറ്റി വിടും, ഇല്ലെങ്കില്‍ അധികൃതരുടെ കനിവുണ്ടാവുന്നതു വരെ ജയിലില്‍ കഴിയേണ്ടി വരും ! (ജയിലില്‍ അധികനാള്‍ കിടക്കേണ്ടിവരില്ല, ബന്ധുക്കളോ നാട്ടുകാരോ സുഹൃത്തുക്കളോ പരിചയക്കാരോ ആയ ആരെങ്കിലും സഹകരിച്ച് ടിക്കറ്റെടുത്തു കൊടുത്ത് സഹായിച്ചിരിക്കും. അതാണ്`പ്രവാസികലുടെ ഒരു രീതി..! ) സ്പോണ്സര് ശ്രമിക്കുകയാണെങ്കില്‍ ചിലപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കും. അങ്ങനെ രക്ഷപ്പെട ഭാഗ്യവാന്മാരുമുണ്ട്..! എങ്ങനെയൊക്കെയോ ഒരു വിസ സംഘടിപ്പിച്ച് ആദ്യമായി ഗള്‍ഫിലെത്തിയിട്ട് ഒന്നോ രണ്ടോ മാസം കഴിയുംബോഴേക്കും പിടിയിലായി നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടിവന്ന ഹതഭാഗ്യരെത്ര..!?
വിസ, ബത്താക (ഐഡന്റിറ്റി കാര്‍ഡ്) തുടങ്ങിയ രേഖകളൊന്നുമില്ലാതെ വര്‍ഷങ്ങളോളം പിടി കൊടുക്കാതെ (പിടിക്കപ്പെടാതെ)പലയിടങ്ങളിലായി മാറി മാറി പണിയെടുക്കുന്നവരെത്ര..? അറബിവീടുകളിലെ അടുക്കളകളില്‍.. ഈത്തപ്പനത്തോട്ടങ്ങളില്‍.. ഒട്ടകങ്ങളുടേയും ആട്ടിന്‍പറ്റങ്ങളുടേയും കൂടെ.. നാട്ടില്‍ പോകാന്‍ കഴിയാതെ അടിമകളെപോലെ പേറുന്നവര്‍..! പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രവാസിയുടെ നൊംബരങ്ങളുടേയും വേദനകളുടേയും കഥകള്‍.. 'ഗര്‍ഷോമുകളിലൂടെയും 'ഗദ്ദാമ'കളിലൂടെയും ആടുജീവിതങ്ങളിലൂടെയും പുനര്‍ജനിക്കുന്നു...!

പ്രവാസം സ്വീകരികൂ പാരാചയപെടൂ എന്ന് നമുക് ഉറക്കെ വിളിക്കാം
ReplyDeleteനല്ല അവതരണം
ആശംസകള്‍
കഥകള്‍ക്ക് ജീവന് നല്കാന് എങ്കിലും പ്ര വാസ അനുഭവങ്ങള്‍ക്ക് ആയല്ലോ
ReplyDeleteസ്വപ്ന സാക്ഷാല്‍ക്കാരം നടന്നില്ലെങ്കിലും അങ്ങനെ സമാധാനിക്കൂ
പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ വായിക്കുമ്പോള്‍ ,ഞങ്ങളെത്രെ ഭാഗ്യവാന്മാര് എന്നു ചിന്തിച്ചു പോകുന്നു.
ReplyDeleteപരിതാപകരം തന്നെ കാര്യം
ReplyDeleteഓരോ പ്രവാസിക്കും ഒരു പാട് അനുഭവങ്ങള്‍ പങ്കുവെക്കാനുനുണ്ടാവും..
ReplyDeleteകേള്ക്കാനാര്..?!
കൊംബന്, സങ്കല്പനങ്ങള് , അന്‍സാര്‍ അലി..
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി..