25 July 2011

അലോസരങ്ങള്‍

8


കാതില്‍ തുളച്ചുകയറുന്ന ക്ളോക്കിന്‍റെ മണിമുഴക്കം ഓഫാക്കാന്‍ നീട്ടിയ കൈകള്‍, പതിവു പോലെതന്നെ പരാജയപ്പെട്ടു.. അത് അപകട സൈറണ്‍ പോലെ അലറി മുറിയില്‍ പ്രകംബനം സൃഷ്ടിച്ചു.. ഒരു നിമിഷം .. ക്ളോക്ക് ചുമരില്‍ പതിച്ചു പൊട്ടിച്ചിതറി..! നിര്‍ത്താതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു യന്ത്രം പെട്ടെന്ന് ഓഫായ പോലെ.. ഇനിയുമൊരു ക്ളോക്ക് വാങ്ങേണ്ടി വരുമല്ലോ.. ഇതിപ്പോള്‍ എത്രാമത്തെയാണ്?! ഓര്‍മയില്ല.. ജോലിക്ക് പോകാന്‍ നേരമായി.. അഞ്ച് മിനിറ്റ് കൂടി കഴിയട്ടെ.. പുതപ്പു മൂടിയിട്ടു..!  

'നീരാളിക്കൈകള്‍ പോലെ നീണ്ടുവരുന്നതെന്താണ്.. കഴുത്തില്‍ പിടി മുറുക്കുന്നു ശരീരമാകെ ചുറ്റുന്നു.. കൈകാലുകള്‍ ബന്ധിക്കുന്നു.. അനങ്ങാനാവുന്നില്ല..! സര്‍പങ്ങളിഴയുമ്പോലെ അത് നാലു ഭാഗത്തേക്കും ഇഴഞ്ഞിഴഞ്ഞ് നീണ്ടു നീണ്ടു പോകയാണ്.. കുട്ടികള്‍ കുടുംബം, കൂട്ടുകാര്‍ , നാട്ടുകാര്‍ .. എല്ലാവരുമതില്‍ കുരുങ്ങുകയാണ്..! അതിന്‍റേ കണ്ണുകളിലെ തീക്ഷ്ണമായ പ്രകാശത്തില്‍ ടി വി സ്ക്രീനിലേതുപോലെ ദൃശ്യങ്ങള്‍ മാറി മാറിയുന്നു.. തകര്‍ന്നു വീഴുന്ന ബില്‍ഡിംഗുകള്‍ .. തീ തുപ്പുന്ന പര്‍വതങ്ങള്‍.. കത്തിയമരുന്ന കാടുകള്‍.. കടല്‍ വിഴുങ്ങുന്ന നാടും നഗരവും .. കൂട്ടമാനഭംഗത്തിനിരയാകുന്ന സ്ത്രീകള്‍.. ചിന്നിച്ചിതറുന്ന കബന്ധങ്ങള്‍ ..!  

അയാള്‍ അലറിക്കരഞ്ഞുകൊണ്ട് ചാടിയെണീറ്റു.. ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു.. ഭയന്നു വിറക്കുന്നു.. സമയം വൈകിയിരിക്കുന്നു, തടിയനായ മാനേജറുടെ ആക്രോശം കാതുകളില്‍ മുഴങ്ങി.. പിന്നെ കാര്യങ്ങളെല്ലാം ഞൊടിയിടയിലായിരുന്നു.. കുളിച്ചു, വസ്ത്രം മാറി ഷൂ കയ്യില്‍ പിടിച്ച് സ്റ്റെയര്‍കെയ്സ് ചാടിയിറങ്ങി, വാഹനത്തിന്` വേഗത പോരാ..
ഓഫീസിലെതുംബോഴേക്കും ശ്വാസം നിലച്ചിരുന്നു..എല്ലാ ദിവസങ്ങളിലുമെന്ന പോലെ സഹപ്രവര്‍ത്തകര്‍ അവരുടെ സീറ്റുകളിലുണ്ടായിരുന്നു, അവരുടെ മുഖത്ത് പതിവുള്ള പരിഹാസച്ചിരി..! ആ തടിയന്‍ മാനേജര്‍.. വിരല്‍ ചൂണ്ടി ആക്രോശിക്കുന്നു.. 'ഗെറ്റൌട്ട്..!' 

അപ്പോഴാണ്` ഓഫീസിന്‍റെ ഇരുണ്ട കോണില്‍ ദൃഷ്ടി പതിഞ്ഞത്.. അതാ ആ വിചിത്രജീവി.. നീണ്ടുവരുന്ന കൈകള്‍.. ആര്‍ത്തുവിളിക്കാന്‍ ശബ്ദം പുറത്തേക്ക് വരുന്നില്ല.. എല്ലാവരുമേതോ മാസ്മരികതയില്‍ സ്വയം മറന്നിരിപ്പാണ്` ! ഇന്ദ്രിയങ്ങള്‍ മരവിച്ച പോലെ..! 'ചങ്ങാതീ നിന്‍റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു.. ഡോക്ടറെ കാണിക്ക്.. കൂട്ടുകാരന്‍ പറഞ്ഞു.  
കൂട്ടുകാരന്‍റെ ഉപദേശപ്രകാരം നഗരത്തിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പ്രശസ്തനായ നേത്രരോഗവിദഗ്ദനെ തന്നെ കണ്ടു വിവരങ്ങള്‍ പറഞ്ഞു.. ഡോക്ടര്‍ വിശദമായ പരിശോധന നടത്തി, ലെന്‍സുകള്‍ മാറി മാറി വെച്ചുനോക്കി..


'നിങ്ങള്‍ക്ക് 'കാഴ്ച'ക്ക് കുറവല്ല, അല്പം കൂടുതലാണ്`.. അതായത് നോര്‍മലല്ല.. പേടിക്കേണ്ട, നോര്‍മല്‍ കഴ്ചക്ക് ഈ ലെന്‍സ് ഉപയോഗിച്ചാല്‍ മതി, പിന്നെ ആ സൈക്യാട്രിസ്റ്റിനെ ഒന്ന് കാണ്ടേക്കൂ' 
'ഉറക്കം കുറവാണ്` അല്ലെ.. വര്‍ത്തമാനകാല വ്യാകുലതകള്‍ അലട്ടുന്നു..?' ഈ ടാബ്ലറ്റ്സ് കഴിച്ചോളൂ, സ്വസ്ഥമായി ഉറങ്ങിക്കൊള്ളും ..!  


കണ്ണട വെച്ചപ്പോള്‍ കാഴ്ചക്ക് മങ്ങലേറ്റ പോലെ.. എന്നാലും ഇപ്പോള്‍ അലോസരപ്പെടുത്തുന്ന കാഴ്ച്ചകളില്ല.. ഡോക്ടര്‍ പറഞ്ഞ പോലെ ഗുളിക കഴിച്ചപ്പോള്‍ സ്വസ്ഥമായും സുഖമായും ഉറങ്ങി.. ആകുലതകളും ആശങ്കകളും ദുസ്വപ്നങ്ങളുമില്ലാത്ത സ്വഛവും ശാന്തവും ആയ ഉറക്കം..!

8 comments:

  1. കാഴ്ച കൂടി പ്രശ്നമാവുന്നവരും ഉണ്ടല്ലേ, ബുദ്ധി കൂടി വട്ടാവുന്നപോലെ.

    ReplyDelete
  2. 'ഗെറ്റൌട്ട്..!

    ReplyDelete
  3. വര്‍ത്തമാന കാഴ്ചകള്‍ അലോസരപ്പെടുത്തുംബോള്‍ കണ്ണട വെച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും ..!

    ഗെറ്റൌട്ട് പാവം ബ്ളോഗറോടാണോ ബൈജൂ ..

    ReplyDelete
  4. മുരുകന്‍ കാട്ടാകടയുടെ വരികള്‍:-
    എല്ലാവര്ക്കും തിമിരം
    നമ്മള്ക്കെല്ലാവര്ക്കും തിമിരം
    മങ്ങിയ കാഴ്ചകള് കണ്ടു മടുത്തു
    കണ്ണടകള് വേണം. ...

    ReplyDelete
  5. വല്ലാത്ത കാഴ്ചകൾ...

    ReplyDelete
  6. കാഴ്ച കുറഞ്ഞവരാണ് മനുഷ്യ വര്‍ഗ്ഗത്തിന്റെ ശാപം. അവര്‍ കാഴ്ചകൂടിയവരെ വേട്ടയാടുന്നു.....

    ReplyDelete
  7. മുരുകന്‍ കാട്ടാകടയുടെ കവിത നേര്‍കാഴ്ചകളുടെ കണ്ണടയാണ്..

    ReplyDelete