27 June 2011

സഹയാത്രികന്‍

5

 
റെയില്‍വെസ്റ്റേഷനിലേക്ക് ധൃതിയില്‍ നടക്കുകയായിരുന്നു ഞാന്‍,  ട്രെയിന്‍റെ സമയമായിരിക്കുന്നു, മിസ്സായാല്‍ ഇന്നത്തെ യാത്ര മുടങ്ങും, അപ്പോഴാണ്` പിറകില്‍നിന്ന് ആരോ വിളിച്ച പോലെ..
'സുഹൃത്തെ ഞാനും വരുന്നു നിന്‍റെ കൂടെ..' 
'അതാരാണിപ്പൊ എന്‍റെ കൂടെ വരുന്നവന്‍..' 
'സംശയിക്കേണ്ട ഞാനും ആ വണ്ടിയില്‍ തന്നെയാണ്` !  നീ പോകുന്നിടത്തേക്ക് തന്നെ..!!'
എന്‍റെ അനുവാദത്തിന്` കാത്തുനില്‍ക്കാതെ അവന്‍ കൂടെ വന്നു, വണ്ടിയില്‍ കയറി, ഒരേ കംപാര്‍ട്മെന്‍റില്‍.. തൊട്ടടുത്ത്..
എനിക്ക് എതിരൊന്നും പറയാന്‍ കഴിഞ്ഞില്ല, കൂട്ടിനൊരാളാകുമല്ലോ എന്ന് ഞാന്‍ സമാധാനിച്ചു..
രാത്രിയില്‍ അവന്‍ ഒന്നും പറയാതെ എന്‍റെ ബര്‍ത്തില്‍ കയറിക്കിടന്നു 
ഉറങ്ങി ...
.

ആരോ കുലുക്കിവിളിച്ചപ്പോഴാണ്` ഞാനുറക്കില്‍നിന്നു ണര്‍ന്നത്..
സുഹൃത്തെ, എഴുന്നേല്‍ക്കൂ ഇറങ്ങേണ്ട സ്ഥലമെത്തി, ഞാന്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു, വേഗം ട്രെയ്നില്‍നിന്നിറങ്ങി.. നീങ്ങിത്തുടങ്ങിയിരുന്നു...
വിളിച്ചുണര്‍ത്തിയ സഹയാത്രികന്` മനസാ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു..
"അല്ല, അവനെവിടെ..?!"
തിരിഞ്ഞുനോക്കാനൊരുങ്ങുംബോഴേക്കും ചുമലില്‍ ഒരു കരശ്പര്‍ശം..
"പരിഭ്രമിക്കേണ്ട, ഞാനിവിടെയുണ്ട്..!"

21 June 2011

പ്രണയം 

5

റൂമിയുടെ അനശ്വര പ്രണയകഥ : 
കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി
ആരാണത് ?  അകത്ത്നിന്ന് കാമുകിയുടെ ചോദ്യം
ഇതു ഞാനാണ്` ..!
ഇവിടെ രണ്ട് പേര്‍ക്ക് ഇടമില്ല !
അവന്‍ തിരിച്ചുപോയി. 
നാളുകള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു, വാതിലില്‍ മുട്ടി..
 ആരാണത് ?  
 ഇത് നീ തന്നെയാണ്` ..!
അവന്` മുന്നില്‍ വാതില്‍ തുറന്നു...!

പുതിയ കാലത്തെ പുനരാവിഷ്കാരം :
കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി
ആരാണത് ?  അകത്ത്നിന്ന് കാമുകിയുടെ ചോദ്യം
ഇതു ഞാനാണ്` ..!
ഞാനെന്നു വെച്ചാല്‍..? 
വാതില്‍ തുറക്കെടീ..!
ഇവിടെ ഇനിയുമൊരാള്‍ക്ക് കൂടി ഇടമില്ല.. നീ പോയി പിന്നെ വരൂ..!
അവന്‍ തിരിച്ചുപോയി
ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു
ആരാണത് ?
ഇത് അവനാ..!
ഏത് അവന്‍..?
മറ്റവന്‍..!
അവന്` മുന്നില്‍ വാതില്‍ തുറന്നു


18 June 2011

വിദ്യാഭ്യാസ വിവാദം

2


ജൂണില്‍ വിദ്യാലയങ്ങള്‍ തുറന്നയുടനെ തന്നെ വിദ്യാഭ്യാസമേഘലയില്‍ വിവാദങ്ങളും തുടങ്ങി. ഇത് കൊല്ലം തോറും നടക്കാറുള്ള പതിവ് കലാപരിപാടിയാണെങ്കിലും ഇത്തവണ പുതിയ സര്‍കാറിന്‍റെ പ്രവേശനോല്‍സവം കൂടിയായപ്പോള്‍ വിവാദത്തിന്` ചൂട് കൂടി.  വിദ്യാഭ്യാസ മന്ത്രിയാണ്` ആദ്യം വെടി പൊട്ടിച്ചത് ! 'വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റുകള്‍ക്ക് അവസരം നല്കും'. വിവാദമായപ്പോള്‍ വാ(നാ)ക്കുപിഴയെന്ന് പറഞ്ഞ് മന്ത്രി വിഴുങ്ങി. സേവനമേഖലകള്‍ കുത്തക ഭീമന്‍മാര്‍ക്ക് തീരെഴുതാന്‍ വ്യഗ്രത കാണിക്കുന്ന ഭരണകൂടം വിദ്യാഭ്യാസം എന്തിന്` നല്‍കാതിക്കണം ? 


തൊട്ടുപിന്നാലെ വന്ന സി ബിഎസ് സി സ്കൂളുകള്ക്ക് എന്‍ ഒ സി നല്‍കാനുള്ള തീരുമാനം അതിലേറെ വിവാദമായി ! ഭരണപക്ഷ അനുകൂല സംഘടനകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി ! വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ടിയുടെ വിദ്യാര്‍ത്ഥിസംഘടന പ്രത്യക്ഷ സമരപരിപാടള്‍ നടത്തി..! ഇടതും വലതും അധ്യാപകസംഘടനകള്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ചു.
ആറാം പ്രവൃത്തി ദിനത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ കണ്ടെത്തിയ കുട്ടികളുടെ കുറവും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വര്‍ധനവും സൂചിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ മേഘല തകര്‍ച്ച നേരിടുന്നു എന്നാണ്. സ്വകാര്യമേഘലയില്‍ പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ഈ തകര്‍ച്ചക്ക് വേഗം കൂട്ടുമെന്നത് നിസ്തര്‍ക്കമാണ്.  അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പെരുകുന്നതോടെ സര്‍കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരും, അതോടെ വിദ്യാഭ്യാസം പൈസ കൊടുത്താല്‍ മാത്രം കിട്ടുന്ന വസ്തുവായി മാറും. അല്ലെങ്കിലും പൈസയുള്ളവന്‍ പഠിച്ചാല്‍ മതി എന്നൊരു വരേണ്യവര്‍ഗ നീതിസാരം പലരുടേയും ഉള്ളിലുണ്ട് ! 14 വയസ് വരെ സൌജന്യ വിദ്യാഭാസം കുട്ടികളുടെ അവകാശമാണെന്ന് കേന്ത്ര വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്.  പാവപ്പെട്ടവന്` പല മേഖലകളിലും ധാരാളം അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടല്ലോ.. കൂട്ടത്തില്‍ ഇതും കൂടിയാവട്ടെ..! 

പല അധ്യാപകരും സര്‍കാര്‍ ശംബളം പറ്റുന്നവരും രാഷ്ട്രീയ പാര്‍ടികളുടെ ചെറുതും വലുതുമായ നേതാക്കളും തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലാണ്` പഠിപ്പിക്കുന്നത് !  മക്കളെ സ്വകാര്യവിദ്യാലയത്തിലേക്കയക്കുന്ന അധ്യാപകര്‍ക്ക് അംഗത്വം നല്‍കുകയില്ലെന്ന് ഇടതുപക്ഷ അധ്യാപക സംഘടനക്ക്  പ്രഖ്യാപിക്കേണ്ടിവന്നത് അത് വ്യാപകമായതുകൊണ്ടാണ്` .
പൊതുവിദ്യാഭ്യാസം തകരുന്നു/തകര്‍ക്കുന്നു എന്ന് മുറവിളി  കൂട്ടുന്നവര്‍ സ്വന്തം കാര്യത്തില്‍ എതിര്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.   ഇതെന്തുകൊണ്ടാണെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്കുണ്ട്. 


മറ്റൊരു വിവാദമുണ്ടായത്  'സ്വാശ്രയ'ത്തിലാണ്. ആരൊഗ്യമന്ത്രിയുടെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ സീറ്റ് വാങ്ങിയതുമായി  ബന്ധപ്പെട്ടാണ്` തര്‍ക്കം തുടങ്ങിയത്. പിന്നെ വിദ്യാഭ്യാസമന്ത്രിയുടെ മകന്‍റേയും ഡി വൈ എഫ് ഐ നേതാവിന്‍റെ മകളുടെയും സീറ്റുകളും വിവാദമായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വെട്ടിലായി. എന്‍ ആര്‍ ഐ കാരനല്ലാത്ത പാര്‍ടി നേതാവ് എന്‍ ആര്‍ ഐ സീറ്റ് കരസ്ത്ഥമാക്കിയത് കൂടുതല്‍ വിവാദമായി. ഒടുവില്‍ മൂന്ന്പേര്‍ക്കും ധാര്‍മികതയുടെ പേര്‌ പറഞ്ഞ് സീറ്റ് ഉപേക്ഷിക്കേണ്ടി വന്നു.  വാങ്ങുംബോള്‍ ഇല്ലാത്ത ധാര്‍മികത പരസ്യവിവാദമായപ്പോള്‍ എങ്ങനെയുണ്ടായി എന്നാരും ചോദിച്ചുപോകരുത്. 

പാര്‍ടിക്കാരായ നേതാക്കന്‍മാരൊക്കെ ഇങ്ങനെ ധാര്‍മികത പാലിക്കാന്‍ തുടങ്ങിയാല്‍ മക്കളുടെ പഠനം പെരുവഴിയിലാവില്ലേ ? ഇവരും മക്കളുടെ അച്ഛന്‍മാരല്ലെ ?!  അത് നമ്മള്‍ മനസിലാക്കേണ്ടേ...!? 
ഇതോടെ മിക്ക സ്വാശ്രയ സ്ത്ഥാപനങ്ങളിലും 50:50 എന്നത് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന രഹസ്യം പരസ്യമായി,  സ്വശ്രയത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന സത്യം അനാവൃതമായി. സ്വാശ്രയസമവാക്യം 50:50 എന്നത് 50+50 ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വാശ്രയ മാനേജ്മെന്‍റുകള്‍ (പ്രത്യേകിച്ചും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍) സര്‍കാറിന്` വഴങ്ങുമെന്ന് തോന്നുന്നില്ല, തിരിച്ച് സര്‍കാര്‍ മാനേജ്മെന്‍റുകള്‍ക്ക് വഴങ്ങുന്നതാണ്` നാം കാണാന്‍ പോകുന്നത്..! മന്ത്രി പറഞ്ഞ പോലെ അലാവുദ്ദീന്‍റെ അത്ഭുതവിളക്കൊന്നും കയ്യിലില്ലാത്ത സര്‍കാര്‍ എന്ത് ചെയ്യാന്‍ ? അല്ലേ !?
കുടത്തില്‍ നിന്ന് തുറന്നു വിട്ട ഭൂതത്തെ തിരിച്ച് കുടത്തിലടക്കാനുള്ള വിദ്യ ഇനി ആരുടെ കയ്യിലാണാവോ...?!   

   

10 June 2011

ഗള്‍ഫ്സ്മരണകള്‍

0


dubai-night-life-nightlife-skyline-image-1001.jpgഗള്‍ഫുകാരന്‍ എന്ന പ്രയോഗത്തിന്` ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. മെഴുകുതിരി പോലെ മറ്റുള്ളവറ്ക്ക് ജീവിതം നല്കി സ്വന്തം ജീവിതം മണലാരണ്യത്തില്‍ ഉരുകി തീരുന്നവന്‍..! സ്വന്തം വീട്ടിലും നാട്ടിലും അതിഥിയെപോലെ വന്നു പോകാന്‍ വിധിക്കപ്പെട്ടവന്‍..  വീട്ടുകാരുടേയും ബന്ധുക്കളുടേയും കറവപ്പശു..  രാജ്യത്തിന്` വിദേശനാണയം നേടിക്കൊടുക്കുന്നവന്‍, എന്നാല്‍ ആനുകൂല്യങ്ങള്‍ക്കൊന്നും ആര്‍ഹതയില്ലാതവന്‍, മുഖത്ത് സദാ വിരഹവേദനയുടെ വിരല്‍പാടുകള്‍ തെളിയുന്നവന്‍  കടംകൊണ്ട് വലയുംബോഴും ലീവിന്` നാട്ടില്‍ ചെല്ലുംബോള്‍ എല്ലാവര്‍ക്കും കൈ നിറയെ നല്കേണ്ടവന്‍, എന്നാലും ഒന്നും തന്നില്ലെന്ന പരാതി കേള്‍ക്കേണ്ടി വരുന്നവന്‍, ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത അനേകം വിശേഷണങ്ങള്‍ക്കുടമയാണ്` ഗള്‍ഫുകാരന്‍..!

                                       
ബന്ധുക്കള്‍ നാട്ടുകാര്‍, സുഹ്റ്ത്തുക്കള്‍, സഹപാഡികള്‍, വിവിധദേശക്കാര്‍ ഭാഷക്കാര്‍ അങ്ങനെ പലരേയും കാണാനിടയായി. അംബരചുംബികളായ കെട്ടിടങ്ങള്‍.., പെട്രോളിന്‍റെ സംബന്നത, ഒരിക്കലുമുറങ്ങാത്ത നഗരം...  തൊഴില്‍ തേടി വന്ന ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാരുടെ ദൈന്യമുഖം എവിടേയും കാണാം.  ജോലിയില്ലാത്തവര്‍ക്ക് അതിനായുള്ള  നെട്ടോട്ടം..ഉള്ളവര്‍ക്ക് ശമ്ബളം കുറവായത്.. മാസങ്ങളായി ശംബളം കിട്ടാത്തത്.. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍.. വിസയും ബത്താക്ക (തിരിച്ചറിയല്‍ കാര്‍ഡ്) യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,, വീട്ടിലെ  പ്രശ്നങ്ങള്‍,,  മകളുടെ/സഹോദരിയുടെ വിവാഹം,, വീടുനിര്‍മാണം..  അങ്ങനെ തീര്‍ത്താല്‍ തീരാത്ത , അനന്തമായ പ്രശ്നങ്ങളുടെ, പ്രയാസങ്ങളുടെ, കടബാധ്യതകളുടെ, കഷ്ടപ്പാടുകളുടെ, വേര്‍പാടിന്‍റെ, വിരഹവേദനയുടെ, നൊംബരങ്ങളുടെ, നെടുവീര്‍പുകളുടെ ഒരു തുരുത്താണ്` പ്രവാസജീവിതമെന്ന് എനിക്ക് ബോധ്യമായി.  ഒരു സാധാരണ പ്രവാസിയുടെ അവസ്ഥയാണിത്.ഇതിനപവാദങ്ങളുണ്ടാവാം...!


                                                                         ദുബായിലെ മര്‍ഗം മരുഭൂമി
         
ജോലിയന്വോഷണം ഗള്‍ഫ് യുദ്ധമെന്ന വന്‍മതിലില്‍ തട്ടി ഉടക്കി, യുദ്ധമാണെവിടെയും സംസാരവിഷയം..! അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാഖില്‍ നിരന്തരമായി ബോംബുകള്‍ വര്‍ഷിക്കുന്നു നഗരങ്ങളും കെട്ടിടങ്ങളും തകരുന്നു.. നിരപരാധികള്‍ മരിച്ചു വീഴുന്നു..  മനുഷ്യജീവിതങ്ങള്‍  ദുരിതം പേറുന്ന കാഴ്ചകള്‍..! ഓരോ യുദ്ധത്തിനും ന്യാന്യായങ്ങള്‍ അനേകമുണ്ട്, നഷ്ടങ്ങളും കെടുതികളും അനുഭവിക്കുന്നത് സാധാരണക്കാരും നിരപരാധികളുമാണെന്ന് മാത്രം...!?


                                 യുദ്ധസമയത്ത് തീ പിടിച്ച എണ്ണ

7 June 2011

കത്തി

3

പതിവു പോലെ ജോലിക്ക് പോകാന്‍ നേരം അടുക്കളയില്നിന്ന് ഭാര്യ വിളിച്ചുപറഞ്ഞു 
 "നിങ്ങള്‍ വരുംബൊ ഒരു കത്തി വാങ്ങിക്കൊണ്ട്വരണം ട്ടാ.."
ഒരു സാധാരണവീട്ടമ്മ  മാത്രമായ അവള്‍ക്ക് കത്തിയെന്തിന്` എന്ന ചോദ്യം അസംഗതമാണെന്നറിയാവുന്നത് കൊണ്ട് അയാള്‍ മൂളുക മാത്രം ചെയ്തു.  കണ്ണടയെടുത്ത് മുഖത്ത് വെച്ചു, കണ്ണാടിയില്‍ ഒന്നുകൂടി നോക്കി മുടിയിഴകള്‍ നിറം മാറിത്തുടങ്ങിയിരിക്കുന്നു ഒരു സന്ദേശം നല്കുന്ന പോലെ..  ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ ബാഗും കുടയുമെടുത്    പുറത്തിറങ്ങി. അങ്ങാടിയിലെത്താന്‍ പത്ത് മിനിറ്റ് നടക്കണം അവിടെനിന്ന് ബസ് കയറി വേണം സ്കൂളിത്താന്‍, സമയം വൈകിയിരിക്കുന്നു, അയാള്‍ നടാത്തത്തിന്` വേഗം കൂട്ടി,  


ബസ്സില്‍ നല്ല തിരക്കായിരുന്നു, ആളുകളുടെ ചവിട്ടും കുത്തുമേറ്റ് ഒരു വിധത്തില്‍ കയറിപ്പറ്റി,   സ്കൂളിലെത്തുംബോഴേക്കും  ബെല്ലടിച്ചിരുന്നു. സഹപ്രവര്‍ത്തകരോട് കുശലം പറഞ്ഞുകൊണ്ട് അയാള്‍  രജിസ്റ്ററെടുത്ത് ഒപ്പിട്ടു.   കുട്ടികളുടെ പഠനവും പ്രവര്‍ത്തനങ്ങളും കളികളും കുസ്റ്തികളുമൊക്കെയായി അന്നത്തെ ദിവസം  അവസാനിച്ചു.

സ്കൂളില്‍നിന്ന് വരുന്ന വഴി അങ്ങാടിയില്‍നിന്ന് ചില്ലറ  സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിക്കാന്‍ നേരമാണ്` കത്തി വാങ്ങണമല്ലൊ എന്ന് അയാളോര്‍ത്തത്, അപ്പോഴാണ്` അടച്ചിട്ട ഒരു ക്കടയുടെ തിണ്ണയില്‍ കുറെ കത്തികളും മൂര്‍ച്ച കൂട്ടുന്ന യന്ത്രവുമായി ഒരാള്‍ നില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പെട്ടത്. അയാള്‍ അങ്ങോട്ട് ചെന്ന് ഒന്നുരണ്ട് കത്തികളെടുത്ത് തിരിച്ചും മറിച്ചും നോക്കി, വില അന്വോഷിച്ചപ്പോള്‍ കുറവാണെന്ന് തോന്നി പിന്നീടൊന്നും ആലോചിക്കാതെ അയാള്‍ ഒന്നെടുത്ത് കാശ് കൊടുത്തു, അയാള്‍ വീട്ടിലേക്ക് തിരിച്ചു,

വീട്ടിലെത്തിയ പാടെ അയാള്‍ വസ്ത്രം മാറി, ചായ കുടിച്ചുകൊണ്ടിരിക്കെ പത്രമെടുത്തു നോക്കി, 'വെട്ടിക്കൊലയും കത്തിക്കുത്തും രണ്ട് മൂന്നെണ്ണം ഇന്നുമുണ്ടല്ലോ' അയാള്‍ മനസാ പറഞ്ഞു. 
രാക്ഷ്ട്രീയം: ....... കാരനെ വെട്ടിക്കൊന്നു',
കുടുംബകലഹം: ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു',
സ്വത്ത് തര്‍ക്കം : സഹോദരനെ കുത്തിക്കൊന്നു'
ആയുധശേഖരം പിടിച്ച വാര്‍ത്തയിലെ ചിത്രങ്ങള്‍ കണ്ട് അയാളുടെ കണ്ണ്` തള്ളി !  'ഞാന്‍ വാങ്ങിയ കത്തി എന്തിന്` കൊള്ളും..?' 
"നിങ്ങള്‍ കൊണ്ട് വന്ന കത്തി കണ്ടോ ?!"
അടുക്കളയിലായിരുന്ന ഭാര്യ വരാന്തയിലേക്ക് വന്നു, മുറിഞ്ഞ കത്തിയും പിടിയും കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു!

അയാള്‍ തനിക്ക് പറ്റിയ അമളി പുറത്തുകാണിച്ചില്ല,  സാധനം വാങ്ങുംബോള്‍ ശ്രദ്ധിക്കാതിരുന്നത് തന്‍റെ കുറ്റമായതിനാല്‍ അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. തെരുവുകച്ചവടാക്കാരന്‍  പറ്റിച്ചതായിരിക്കും, അയാളെ അങ്ങാടിയില്‍ മുംബൊന്നും കണ്ടിട്ടില്ല, ഇനിയുമയാളെ കാണാന്‍ സാധ്യതയുമില്ല. 
'പോട്ടെ അത്ര വില കൂടിയ സാധനമൊന്നുമല്ലല്ലോ'
അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. !

പിറ്റേന്ന് ഒഴിവ് ദിവസമായതിനാല്‍ രാവിലെ വൈകിയാണയാള്‍ ഉണര്‍ന്നത്. ദിനചര്യകള്‍ക്ക് ശേഷം ചായ കുടിക്കാനിരുന്നപ്പോള്‍  ഭാര്യ പറഞ്ഞു: 
"അങ്ങാടീല്‍ ഇന്നലെ കത്തിക്കുത്ത് നടന്നൂന്ന് പത്രത്തില്ണ്ട്..!" 
"നേരോ ?!"
അയാള്‍ പത്രമെടുത്ത് വായിച്ചു.. അയാളുടെ ഹ്റ്ദയമിടിപ്പ് വര്‍ദ്ധിച്ചു  തല കറങ്ങുന്നതായും കാലുകള്‍ തളരുന്നതായും  അയാള്‍ക്ക് അനുഭവപ്പെട്ടു !  

 "... ഇന്നലെയുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ഒരാള്‍ ആശുപത്രിയിലായി, അയാളുടെ നില ഗുരുതരമാണ്, കത്തികള്‍ വില്പന നടത്തിയിരുന്ന അപരിചിതനെ പൊലീസ് അറസ്റ്റ് ചെയ്തു,  ഇയാളുടെ കയ്യില്‍നിന്ന് കത്തി വാങ്ങിയവര്‍ ആരൊക്കെയാണെന്ന് പൊലീസ് അന്വോഷിക്കുന്നു...!

31 May 2011

അധ്യാപക ശാക്തീകരണം

0

                     
                      അവധിക്കാല പരിശീലനം 


മധ്യവേനലവധിക്കാലത്തെ അധ്യാപക ശാക്തീകരണ പരിശീലന പരിപാടികളായിരുന്നു മെയ് മാസത്തെ അവസാനപകുതിയിലെ ദശദിനങ്ങള്‍. തിരൂര്‍ ബി ആര്‍ സിയില്‍ ഡയറ്റിലും ബി പി അങ്ങാടി 
ജി എച് എസ് എസ്, ജി എം യു പി സ്കൂളുകലുമായാണ്‍ പരിശീലന പരിപ്വാടികള്‍ നടന്നത്.  പതനവും അനുബന്ധപ്രവര്‍ത്തനങ്ങളും സുഗമവും കൂടുതല്‍ രസകരവും ആസ്വാദ്യകര വുമാക്കുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും ബോധനരീതികളെയും കുറിച്ചുള്ള ചര്‍ച്ചകളും  നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൊണ്ട് സജീവമായിരുന്നു പരിശീലനം.  വിഭിന്ന   നിലവാരത്തിലുള്ള  കുട്ടികള്‍ക്കും പ്രത്യക പരിഗണനയും ശ്രദ്ധയും അര്‍ഹിക്കുന്നവര്‍ക്കും വേണ്ടി അവലംബിക്കേണ്ട രീതികളെ കുറിചുമെല്ലാം വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു.    
വിവര സാങ്കേതികവിദ്യയുടെ സഹായത്താല്‍ പാഠഭാഗങ്ങള്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള സെഷന്‍ പരിശീലനത്തിന്റെ സവിശേഷതയായിരുന്നു. പവര്‍പോയന്‍ര്‍ പ്രസന്റേഷന്‍, ആനിമേഷന്‍ ചിത്രങ്ങള്‍, വീഡിയൊ ക്ളിപ്പുകള്‍ ഗെയ്മുകള്‍ എന്നിവ ഉപയോഗിച്ച് ക്ളാസുകള്‍ ആകര്‍ഷണീയമാക്കുവാനും  പഠനത്തില്‍ കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാക്കുവാനും കൂടുതല്‍ രസകരവും ആസ്വാദ്യകരവുമാക്കുവാനും സംവേദനം സുഗമമാക്കുവാനും കഴിയും. ഇതിന്` സ്കൂളുകളില്‍  കമ്പ്യൂട്ടറും അനുബന്ധ  സൌകര്യങ്ങളും ഉണ്ടായിരിക്കണം.   

 എല്‍ പി  അധ്യാപകര്‍ക്ക് ക്ലാസ് തലത്തിലും യു പി അധ്യാപകര്‍ക്ക് വിഷയം തിരിച്ചുമാണ്` പരിശീലനം നടന്നത്. ഭാഷാ അധ്യാപകര്‍ക്ക് വേറേയും.  അവസാനത്തെ രണ്ട് ദിവസങ്ങളില്‍ പഞ്ചായത്ത് തലതില്‍ എല്ലാ അധ്യാപകരും  ഒരുമിച്ചു ചേര്‍ന്നു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ആദ്യം. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ സാംബത്തിക മേഖലകളില്‍ കുട്ടികള്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ വിശദീകരിച്ചു. ശാരീരിക മാനസിക പീഠനങ്ങളില്‍ നിന്ന് മോചനം, 14 വയസ് വരെ നിര്‍ബന്ധിതവും സൌജന്യവും ഗുണമേന്‍മയുള്ളതുമായ വിദ്യാഭ്യാസം,  സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവ പ്രധാനമാണ്. 
കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ശിശുസൌഹൃധ വിദ്യാലയങ്ങളാകാന്‍ ഓരോ സ്കൂളിനും എന്തൊക്കെ ചെയ്യാന്‍ കഴിയും ?  ലഭ്യമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്ളാസ്റൂം എങ്ങനെആകര്‍ഷകമാക്കാം ?  എന്നീ കാര്യങ്ങളില്‍  സ്കൂള്‍ തലത്തില്‍ ചര്‍ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇതിലേക്ക് വെളിച്ചം വീശുന്നതിന്` പ്രദര്‍ശിപ്പിച്ച  മാതൃകയുടെ പ്രസന്‍റേഷന്‍  ഉപകാരപ്രദമായി.  


ലിംഗ വിവേചനം, പെണ്‍കുട്ടികള്‍ക്ക് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍  തുല്യപരിഗണന തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചക്ക് വിധേയമായി.  എന്‍ഡൊസള്‍ഫാന്‍ വിഷബാധയേറ്റ്  അവശനിലയിലായ വിദ്യാര്‍ത്ഥിനിയെകുറിച്ചുള്ള ഡോക്യുനെന്‍ററി മനസ്സിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു. ഈ കുട്ടിയുടെ പഠനത്തിന്` അധ്യാപകന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വളരെ ശ്ലാഘനീയവും  മാതൃകാപരവുമാണ്. ഇത്തരത്തില്‍ പ്രത്യെക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വീദ്യാഭ്യാസം നല്‍കുന്നതിന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്` ഉത്തരം കണ്ടെത്തുക ശ്രമകരമാണെങ്കിലും സുപ്രധാനമായ കാര്യം തന്നെയാണത്. സ്കൂള്‍ റിസോഴ്സ് ഗ്രൂപിന്‍റെ ശാക്തീരണം എന്ന ചര്‍ച്ചയോടെ ഈ വര്‍ഷത്തെ അവധിക്കാല പരിശീലനത്തിന് സമാപനമായി.


പരിശീലനം ഫലപ്രദവും പ്രയോജനകരവുമാണോ എന്നത് അധ്യാപകനെ/വിഷയത്തെ അപേക്ഷിച്ചായിര്ക്കുമെന്നാണ്` തോന്നുന്നത്.  സ്കൂളുകള്‍ ജൂണ്‍ ഒന്നിന്` തുറക്കുകയാണ്, പുതിയ ക്ളാസുകളിലേക്ക്  പുതിയ പുസ്തകങ്ങളുമായി പുതിയപ്രതീക്ഷകളോടെ കുട്ടികള്‍ വിദ്യാലയത്തിന്‍റെ പടികടന്നു വരികയായി...

              നമുക്കവരെ വരവേല്‍ക്കുക... !        









28 May 2011

ഞാനും ഗള്‍ഫുകാരനായി...

0



ഇറാഖ് പ്രസിഡന്‍ഡ് സദ്ദാം ഹുസയന്‍റെ കുവൈത് അധിനിവേശ സമയത്താണു ഞാന്‍ ആദ്യമായി  ഗള്‍ഫിലെത്തുന്നത്. ദുബായിലെ ഒരറബിവീട്ടില്‍ വേലക്കാരന്‍റെ (ഫ്രീ) വിസയില്‍. എണ്‍പതുകളിള്‍ ഗള്‍ഫിളേക്കുള്ള മലയാളികളുടെ പ്രവാഹം എനിക്കും പ്രതീക്ഷകള്‍ നല്‍കിയിരുന്നു.  വീട്ടിലെ ചുറ്റുപാടുകള്‍, കേവലം പാരലല്‍ കോളേജ് അധ്യാപകന്‍ മാത്രമായ ഞാന്‍,  സര്‍കാര്‍ ജോലിക്ക് വേണ്ടിയുള്ള വിഫലമായ കാത്തിരിപ്പുകള്‍, അങ്ങനെ ഒരുപാട് നിമിത്തങ്ങളുണ്ടായിരുന്നു ഗള്‍ഫ് മരുഭൂമിയിലെ മരുപ്പച്ച തേടിപ്പോകാന്..! വിസ കിട്ടിയത് പക്ഷേ യുദ്ധസമയത്തായത്കൊണ്ട് വീട്ടുകാര്‍ക്കും മറ്റും ഭയം. കുവൈത്തില്‍ നിന്ന് പ്രവാസികള്‍ മടക്കയാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു.  എങ്കിലും യു എ ഇ യിലേക്കും മറ്റും ആളുകള്‍ പോകുന്നും വരുന്നുമുണ്ടായിരുന്നു. വിസ അയച്ചുതന്ന ഭാര്യാപിതാവിന്‍റേയും മറ്റും നിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു.  തിരൂരില്‍നിന്ന് തീവണ്ടിയില്‍ ബോംബെക്ക്. അക്കാലത്ത്  പ്രവാസികളധികവും ബോംബെ വഴിയാണു യാത്ര, ബോംബെക്ക് ബസിലോ ട്രയ്നിലോ ആണു പോവുക അത്കൊണ്ട് തന്നെ മൂന്നോ നാലോ ദിവസം മുംബ് യാത്ര തുടങ്ങണം . കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് സര്‍വീസ് ആരംഭിച്ചതില്‍ പിന്നെ മണിക്കൂറുകള്‍ക്കകം ഗള്‍ഫില്‍ പറന്നെത്താമെന്നായി. 

നാട്ടുകാരായ മൂന്നുനാല്‌ പേര്‍ കൂടെയുണ്ടായിരുന്നു രണ്ടു പേര്‍ ലീവ് കഴിഞ്ഞ് തിരിച്ചുപോകുന്നവരാണ്. കേരളത്തിന്‍ പുറത്തെവിടേയും പോയിട്ടില്ലാത്ത, ബോംബെ പോലുള്ള വന്‍ നഗരങ്ങളില്‍ യാത്ര ചെയ്ത് പരിചയമില്ലാത്ത എനിക്ക്  ഇവര്‍ കൂടെയുണ്ടായിരുന്നത് ആശ്വാസകരമായിരുന്നു. രണ്ടു രാത്രിയുടേയും ഒരു പകലിന്‍റേയും യാത്രാ ദൈര്‍ഘ്യമാണ്‌ അന്ന് ബൊംബെക്ക്. ബോംബെയില്‍ ട്രാവല്‍സിന്‍റെ മുകളിലെ ഇടുങ്ങിയ മുറിയില്‍ ഞങ്ങളെക്കൂടാതെ നാലഞ്ചു പേര്‍ വേറെയുമുണ്ടായിരുന്നു, വിമാനയാത്രക്ക് ഊഴം കാത്തിരിക്കുന്നവര്‍, മൂട്ടയുടേയും കൊതുകിന്‍റ്റെയും കടിയേറ്റ് മൂന്ന് ദിവസം അവിടെ കഴിയേണ്ടി വന്നു..

പിറ്റെ ദിവസം ബോംബെ കാണാന്‍ നടക്കാനിറങ്ങി, തിരക്കേറിയ റോഡുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങും വിലങും ഗല്ലികള്‍, ഉള്ളിലേക്ക് പോകുംതോറും ദുരൂഹതകള്‍ ഏറിവരുന്ന ഗല്ലികളിലൂടെ എങ്ങോട്ടും പോകാം, ഒരു ഗല്ലി പിഴച്ചാല്‍ എവിടെയുമെത്താം..   എവിടെയുമെത്താതിരിക്കുകയും ചെയ്യാം. റെഡ് സ്ട്രീറ്റിലേക്കാണ്‌ ഞങ്ങള്‍ ആനയിക്കപ്പെട്ടത്, അസഹ്യവും ജുഗുപ്സാവഹവുമായിരുന്നു അവിടെതെ കാഴ്ച, മലീമസമായ തെരുവും പരിസരവും ആളുകളും, ഒരു ചാണ്‍ വയറിന്‌ വേണ്ടി ശരീരം വില്‍ക്കേണ്ട ഗതികേടിലായവരും ചതിയിലകപ്പെട്ടവരും തട്ടിക്കൊണ്ടുവരപ്പെട്ടവരും വില്‍ക്കപ്പെട്ടവരുമൊക്കെ ആയിരിക്കുമല്ലോ അവിടെയുള്ളവര്‍.!

റോഡുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങും വിലങും ഗല്ലികള്‍, ഉള്ളിലേക്ക് പോകുംതോറും ദുരൂഹതകള്‍ ഏറിവരുന്ന ഗല്ലികളിലൂടെ എങ്ങോട്ടും പോകാം, ഒരു ഗല്ലി പിഴച്ചാല്‍ എവിടെയുമെത്താം..   എവിടെയുമെത്താതിരിക്കുകയും ചെയ്യാം. റെഡ് സ്ട്രീറ്റിലേക്കാണ്‌ ഞങ്ങള്‍ ആനയിക്കപ്പെട്ടത്, അസഹ്യവും ജുഗുപ്സാവഹവുമായിരുന്നു അവിടെതെ കാഴ്ച, മലീമസമായ തെരുവും പരിസരവും ആളുകളും, ഒരു ചാണ്‍ വയറിന്‌ വേണ്ടി ശരീരം വില്‍ക്കേണ്ട ഗതികേടിലായവരും ചതിയിലകപ്പെട്ടവരും തട്ടിക്കൊണ്ടുവരപ്പെട്ടവരും വില്‍ക്കപ്പെട്ടവരുമൊക്കെ ആയിരിക്കുമല്ലോ അവിടെയുള്ളവര്‍.!

മൂന്നാം ദിവസം  വൈകുനേരം ബോംബെ ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം കയറി. ആദ്യ വിമാനയാത്ര പുതിയൊരനുഭവമായിരുന്നു. ഉള്ളില്‍ ഭയവും !
1990 ആഗസ്റ്റ് 30ന്‌ ദുബായില്‍ വിമാനമിറങ്ങി , ഗള്‍ഫിലെ മരുഭൂമിയുടെ അത്യുഷ്ണത്തിലേക്ക് ഞാനും വന്നു വീണു,

അങ്ങനെ ഞാനുമൊരു ഗള്‍ഫുകാരനായി..!

27 May 2011

പരിധിക്കപ്പുറത്ത്

2

വെറുമൊരു മിസ്ഡ് കോള്‍ നിമിത്തമായിരുന്നു അവര്‍ പരിചയത്തിലായത്.
പിന്നെ അത് ഡയല്‍ഡ് കോളുകളും റസീവ്ഡ് കോളുകളും ആയി മാറി..
എസ്.എം.എസുകളും എം.എം.എസുകളും കൈമാറി.. 
പെട്ടെന്നൊരു ദിവസം അവരെ കാണാതായി..
ഇപ്പോഴവര്‍ പരിധിക്ക് പുറത്താണ്..

21 May 2011

അധിനിവേശം

4

ADestruction in Hiroshima and Nagasaki in August, 1945കൊളംബസാണത്രെ അമേരിക്ക കണ്ടുപിടിച്ചത്..!  (അതൊരധിനിവേശമായിരുന്നു..)
അമേരിക്ക മാരകമായ ബോംബുകള്‍ കണ്ടുപിടിച്ചു..,
ബോംബുകള്‍ പൊട്ടിച്ചിതറി
ഭൂലോകത്ത് നാശം വിതറി..!
ജപ്പാനില്‍..,
വിയറ്റ്നാമില്‍..,
ഇറാഖില്‍..,
അഫ്ഗാനില്‍..,
...................
അടുത്തതെവിടെയുമാകാം..
നിങ്ങളുടെ നാട്ടില്‍,
അല്ലെങ്കിലെന്‍റെ നാട്ടില്‍..!

ഇറാഖ് കുവൈത്തില്‍ അധിനിവേശം നടത്തി,
അമേരിക്ക ഇറാഖിനെ തുരത്തി
അമേരിക്കയു
ടെ സാമ്രാജ്യത്വമോഹം,
അധിനിവേശം നിര്‍ബാധം തുടരുന്നു,
ഗള്‍ഫില്‍, 
ഫലസ്തീനില്‍,
ആഫ്രിക്കയില്‍..
....................

അടുത്തതെവിടെയുമാകാം..
നിങ്ങളുടെ നാട്ടില്‍,
അല്ലെങ്കിലെന്‍റെ നാട്ടില്‍..!

സദ്ദാമിനെ കൊന്നു..,
ഉസാമയെ കൊന്നു,
അമേരിക്ക അനേകായിരം നിരപരാധികളെ കൊന്നു 
ഹിരോഷിമയില്‍,
നാഗസാകിയില്‍.,
വിയറ്റ്നാമില്‍..,
 ഇറാഖില്‍..........................
അടുത്തതാരുമാകാം 
നിങ്ങള്‍ ..! അല്ലെങ്കില്‍ ഞാന്‍..!?

17 May 2011

എന്‍ഡോസള്‍ഫാന്‍

1

തന്‍റെ ചുറ്റും പാറി നടക്കുന്ന പൂംബാറ്റയോട് പൂവ്:
"നീയെന്താ എന്നെ  ചുംബിക്കുകയാണോ..?" 
"അല്ല ഞാന്‍ നിന്നധരത്തിലെ മധു നുകരുകയാണ്..!" പുംബാറ്റ മൊഴിഞ്ഞു.  
പൂവ്: "ഇവിടെയേതോ കീടനാശിനി തളിച്ചിരുന്നു..!" 
പൂംബാറ്റ: "അയ്യോ എന്‍ഡോസള്‍ഫാനാണോ..?! 
പറഞ്ഞുതീരും മുംബ് പൂംബാറ്റ ചിറകൊടിഞ്ഞു വീണു.!  താമസിയാതെ പൂവിന്‍ തണ്ടൊടിഞ്ഞു, ഇതളുകള്‍ കൊഴിഞ്ഞു..!

10 May 2011

കലഹം

0

ടീവിയില്‍ സീരിയല്‍ കാണുകയായിരുന്നു അവള്‍, നായിക നിര്‍ത്താതെ കരയുന്നു,
അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..!
അപ്പോള്‍ അയാള്‍ അങ്ങോട്ട് വന്ന് റിമോട്ട് എടുത്ത് ചനല്‍ മാറ്റി, അവളയാളെ രൂക്ഷമായി നോക്കി..
"ഈ വാര്‍ത്തയൊന്ന് കേള്‍ക്കട്ടെ"  അയാള്‍ പറഞ്ഞു,
"ആ സീരിയല്‍ ഇപ്പോള്‍ കഴിയും"  അത് പറഞ്ഞുകൊണ്ടവള്‍ റിമോട്ട് തട്ടിയെടുക്കാനായി കൈ നീട്ടി, അയാളും വിട്ടുകൊടുത്തില്ല, പരസ്പരം പിടിവലിയായി..
പിടിവലിക്കിടയില്‍ റിമോട്ട് തെറിച്ച് ടിവി സ്ക്റീനില്‍ വീണു ചിതറി..
പെട്ടെന്നാണൊരു ഇടി വെട്ടിയത്..
അന്നു രാത്രി മുഴുവന്‍ മഴയായിരുന്നു..!

30 April 2011

ഒരു തടവുപുള്ളിയുടെ ആത്മ(ഗതം)കഥ

1


പിതാവ് ഒരു പ്രവാസിയായിരുന്നു, മാതാവ് വിരഹിണിയും,
മണലാരണ്യത്തിലെ  കൊടും ചൂടില്‍ പിതാവ് ചോര നീരാക്കി,
വീട്ടിലെ സുഖശീതളിമയിലിരുന്ന് മാതാവ് ടിവി സീരിയലുകള്‍ കണ്ട് കണ്ണീര്‍ വാര്‍ത്തു,,
നിനച്ചിരിക്കാതെ ഞങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി..!
മാതാവിനെ കാണാതായതറിഞ്ഞ് പിതാവ് ഗള്‍ഫില്‍ നിന്ന് പറന്നെത്തി...


ദിവസങ്ങള്‍ക്ക് ശേഷം വഴിയില്‍ വെച്ച്, കള്ളന്‍ മൂക്കറ്റം മദ്യപിച്ച് ആടിയാടി വരുന്നത് കണ്ട് ഞാന്‍ ഒരു നിമിഷം നിന്നു, പിന്നെ കൂടുതലൊന്നും ആലോചിക്കാതെ കയ്യില്‍ കിട്ടിയൊരു ഉരുളന്‍ കല്ലെടുത്ത് ഒരേറ്..
കള്ളന്‍റെ തലപൊട്ടി രക്തം ചീറ്റി, അയാള്‍ അവിടെ കമിഴ്ന്നടിച്ചുവീണു..
ഞാന്‍ ഭയന്നുവിറച്ച് ഓടി.. നിര്‍ത്താത്ത ഓട്ടം.. അതവസാനിച്ചത് ഈ തടവറായിലായിരുന്നു..!

4 March 2011

ആയതിനാല്‍ ...

0

സ്വപ്നങ്ങളാണ്‌ ജീവിതത്തിന്‍റെ പ്രതീക്ഷ,
നല്ല പ്രതീക്ഷകളാണ്‌ ജീവിതത്തിന്‌ ശക്തി
ഇന്നത്തെ പ്രതീക്ഷകളാണ്‌ നാളത്തെ ജീവിതം
ഇന്നലെയുടെ നഷ്ടം ഇന്ന് നേട്ടമാണ്‌
ഇന്നത്തെ നേട്ടം നാളെയുടെ നഷ്ടവും!
ഇന്നലെയുടെ വേദന ഇന്ന് സാന്ത്വനമണ്‌
ഇന്നലെ മരണം
ഇന്ന് ജീവിതം
നാളെ...??!!


ആയതിനാല്‍ ...

കൂട്ടുകാരുടെ സ്വപ്നമാവുക,
സ്നേഹിക്കുന്നവരുടെ പ്രതീക്ഷയാവുക,
നഷ്ടപ്പെട്ടവന്‌ നല്കുക,
വേദനിക്കുന്നവന്‌ സാന്ത്വനമാവുക,
ദുര്‍ബലന്‌ ശക്തി പകരുക,
ജീവിതമില്ലാത്തവന്‌ ജീവിതമാവുക..!



22 January 2011

SCHOLARSHIP TO MUSLIM STUDENTS FOR A 100% JOB-ASSURED COURSE

0


Dear Brothers,
Assalamu Alaikum
Admissions are now open at PG Management Academy for DIPLOMA IN LOGISTICS with NCVT & Cambridge University BEC Vantage certification. The duration of the Course is nine months and the minimum eligibility for admission is Plus Two. The Course provides job opportunities in Seaports, Air ports, Container Terminals, EXIM houses, Supply Chain Organizations, Insurance Companies Warehouses, MNCs, Customs Clearing Houses, and other related government departments.
Planners Group International (an ISO 9001Company) is the leading Overseas Manpower Recruitment Agency in South India for over 35 years having  accreditation from Government of India (License No: 000973/KER/PER/1 000+/3/1753/84). So far, Planners Group has been able to provide overseas placement to more than 1,00,000 people. It was with the view to meet the increasing demand from overseas clients for skilled employees, the Training Division of Planners Group International started PG Management Academy and P G Marine College of Engineering, both located in the heart of Cochin City.
Charitable Trusts and organizations like Dr. C.K. Kareem Foundation have offered to give 50% of the Course Fees as Scholarship to Muslim students. We request you to convey this information to all your contacts so that the students of the Muslim Community can avail of this opportunity to get world-class education at affordable costs. The classes are scheduled to be inaugurated by Dr. K.S. Radhakrishnan at 10.00 A.M. on 7 February 2011. The total Course Fee is INR 64,600/-. Muslim students need to remit only Rs. 32,300/-. The Academy Brochure in pdf file and a scanned picture of one of the newspaper advertisements are also being sent as attachment.
Jazak Allahu Khairan,
Abdulla Abdul Khayoom
C H A I R M A N, PLANNERS GROUP INTERNATIONAL
For more information, please contact:
PG MANAGEMENT ACADEMY
VEEKAY TOWERS
LISSIE HOSPITAL ROAD, ERNAKULAM 682018
PH: 0484 – 3010102, 3010104 MOB: 9567845675
Email: pgmakochi@gmail.com




AbuGhazzali (MMShafi)
mayyeri@gmail.com
mayyeri@yahoo.com
mayyeri@hotmail.com
abughazzali@gmail.com
00966-56-452-1737

3 January 2011

തല തിരിഞ്ഞ ലോകം

1

67പണ്ടൊക്കെ ഒറ്റക്കു സംസാരിപോയിരുന്നവനെ കണ്ടാലുടന്‍ കുതിരവട്ടത്തേക്കോ ഊളംപാറയിലേക്കോ കൊണ്ടുപോവുമായിരുന്നു.
ഇന്ന്(മൊബൈലുമായി) ഒറ്റയ്ക്ക് സംസാരിച്ചു നടക്കാനാണ്
എല്ലാവര്‍ക്കും താല്‍പര്യം.
ദാരിദ്ര്യത്തിേന്‍റയും ഇല്ലായ്മയുടേയും ചിഹ്നമായിരുന്ന കീറിയ വസ്‌(തങ്ങളും നരച്ച വരയും ഇന്ന് ഫാഷനായി, പാ(തവുമായി
ഭക്ഷണത്തിനു വേണ്ടി ഹോട്ടലുകളിലും മറ്റും കൈനീട്ടി നിന്ന ഭിക്ഷക്കാരെ ആട്ടിഓടിച്ചവരാണ്‌ ‌ പില്ക്കാലത്ത് ബുഫെയുടെ വക്താക്കളായത്.
കോഴിയിറച്ചി പോയി ഇറച്ചിക്കോഴി വന്നില്ലേ..!
പണ്ടൊക്കെ ഹാജിയാരുടെ മക്കളുടെ സുന്നത്ത് കഴിക്കാന്‍ വീട്ടിലേക്ക് (പത്യേകം ആളുകളെ വരുത്തുകയായിരുന്നു
ഇന്ന് ഹാജിയാരുടെ ഡോക്ടര്‍മാരായ മക്കള്‍ എല്ലാവരുടേയും  സുന്നത്ത് കഴിക്കുന്നു..
സംബന്നരുടെ വീട്ടിലെ നെല്ലു കുത്താന്‍ പണ്ട് കീഴാള സ്(തീകള്‍ പോയിരുന്നു, ഇന്ന് അവരുടെ പിന്‍തലമുറ ഈ സംബന്നരുടെ മില്ലുകളിലേക്കാണ്‌ കൊണ്ടുപോകുന്നത്..
 ഇനി പറയൂ , ആര്‍ക്കാണ്‌ തല തിരിയാത്തത്. ?

ജിദ്ദയില്‍ നിന്ന്  സുഹൃത്ത് എം. എം ഷാഫി അയച്ചുതന്നത്.AbuGhazzali (MMShafi)
ഞാന്‍ കൂട്ടിച്ചേര്‍ത്തത് :-പണ്ട് സ്കൂള്‍ തുറക്കുംബോള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ കൈ പിടിച്ച് സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുമായിരുന്നു, ഇന്ന് സ്കൂള്‍ തുറക്കുംബോള്‍ അധ്യാപകര്‍ വീടുകള്‍ കയറിയിറങ്ങി കുട്ടികളെ 'ചാക്കിട്ടു പിടിക്കുകയല്ലേ,
പണ്ടൊക്കെ ഒരാളെ കാണാന്‍ അയാളുടെ വീട്ടിലോ ജോലിസ്‌ഥലത്തോ മറ്റോ പോയാല്‍  മതിയായിരുന്നു, ഇന്ന് സാങ്കേതികവിദ്യ പുരോഗമിച്ചു, എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ! എന്നിട്ടും എല്ലാവരും പരിധിക്ക് പുറത്താണ്..!
നിങ്ങള്‍ എന്ത് പറയുന്നു ??!

31 December 2010

ഗര്‍ത്തം

2

വശ്യമായ അവളുടെ പുഞ്ചിരിയിലും അംഗചലനങ്ങളിലും അവന്‍ പ്രലോഭിതനയി, വില പിടിച്ച ചയക്കൂട്ടുകളാല്‍ മേക്കപ്, ഫാഷന്‍ പരേഡിലേതു പോലെയുള്ള ഉടയാടകള്‍ ‍, നാസാരന്ധ്റങ്ങളില്‍ തുളച്ചുകയറുന്ന വിദേശ പെര്‍ഫ്യൂം, ആകെക്കൂടി ലോകസുന്ദരിയുടെ മട്ടും ഭാവവും, അവന്‍ പ്രണയപരവശനായി അവളുടെ പിറകെ നടന്നു,

വീട്ടുകാര്‍ പക്ഷേ, അവന്ന് കുലീനയും ശാലീനയുമായൊരു പെണ്‍കുട്ടിയെ കണ്ടുവെച്ചു, നിഷ്കളങ്കവും അകൃത്രിമവുമായ സൗന്ദര്യം,
പ്രകൃതിയുടെ കയ്യൊപ്പു പോലെ,, മേഘശകലങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന പൂര്‍ണചന്ദ്രനെപോലെ,

അവനത് തിരസ്കരിച്ചു, വീട്ടുകാരുടെ ഉപദേശങ്ങളൊന്നും അവന്‍ ചെവിക്കൊണ്ടില്ല, പ്രണയസാഫല്യത്തിന്ന് എന്തു ത്യാഗവും
സഹിക്കാന്‍ കൂട്ടുകാര്‍ പ്രേരിപ്പിച്ചു,
അവന്‍ കാമുകിയെതന്നെ പരിണയിച്ചു, ആദ്യരാത്രിയില്‍ പ്രേയസിയോടൊപ്പം മണിയറ പൂകിയ അവന്‍ അറ്ദ്ധരാത്റ്യില്‍ ഞെട്ടിയുണര്‍ന്നു നിലവിളിച്ചു,..!

തന്നെ ചുറ്റിവരിഞ്ഞിരിക്കുന്നത് ഭീകരമായൊരു വിഷസര്‍പമാണെന്ന് കണ്ട് അവന്‍ എഴുന്നേറ്റോടാന്‍ ശ്റമിച്ചു, ഇടുങ്ങിയതും അഗാധവുമായൊരു ഗര്‍ത്തത്തിലാണ്, താന്‍ വീണുകിടക്കുന്നതെന്ന് അപ്പോഴാണവന്‍ തിരിച്ചറിഞ്ഞത്...!

29 December 2010

മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ... വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക

0

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍
വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം
പോര...ശ്രദ്ധിക്കുക....കേരളത്തി ല്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍
എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം
ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ
സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ
എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍
കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....
നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ്
ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു
കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില
കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍
കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍
പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത്
വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY
നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന്
കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച്
അവരെ വെറുപ്പിക്കരുത്...
3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത്
നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ്
ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍
കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍
ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....
4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ
ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത്
നല്ലതാണ്...
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം
വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ
പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്‍
കാണിക്കുന്ന പര്‍ദ്ദ കള്‍ ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ
നടക്കുന്നതാണ്!!
ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
ശല്യം ചെയ്യുന്നുണ്ടെങ്കില്‍
HOW TO CONTACT CYBER CRIME POLICE STATION
Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004
Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in
also
For advice or assistance regarding cyber crimes you may contact:
Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274
ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....

എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ മെയില്‍ ഫോര്‍വേഡ്
ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ
സഹോദരിമാരെ,നാടിനെ സംരക്ഷിക്കുക.....


ജിദ്ദയില്‍ നിന്ന്  സുഹൃത്ത് എം. എം ഷാഫി അയച്ചുതന്നത്.

28 December 2010

ഷണ്ഡീകരണം

0

ഒരു ദിവസം ,ഞങ്ങളുടെയാകാശത്ത്‌
ചില വിചിത്രജീവികള്‍ പ്രത്യക്ഷപ്പെട്ടു,
അവ ഞങ്ങളുടെ വയലുകള്‍ നശിപ്പിച്ചു,
ഞങ്ങളുടെ വായുവും ജലവും മനിലമാക്കി,
അവയുടെ ഗര്‍ജനം
ഞങ്ങളുടെ ഉറക്കം കെടുത്തി,
അവയുടെ വിസര്‍ജ്യങ്ങള്‍
പരിസരങ്ങളില്‍ ദുര്‍ഗന്ധം പരത്തി,
ശയനമുറികളില്‍ കയറി
ഞങ്ങളുടെ ലൈംഗികത ആസ്വദിച്ചു,
ഞങ്ങള്‍ക്ക് പിറക്കുന്ന കുഞുങ്ങള്‍
അന്ധരും ബധിരരും മൂകരുമായി
മാറിയതു കണ്ട് ഞങ്ങള്‍ സ്തബ്ധരായി,
ഇന്ന് ,ഞങ്ങളുടെ വിദ്യാലയങ്ങള്‍ നിശ്ശബ്ധമാണ്,
അവിടെ കുട്ടികളുടെ ആര്‍പ്പുവിളികളില്ല,
ഞങ്ങളുടെ കലാലയങ്ങള്‍ പ്രക്ഷുബ്ധമല്ല
അവിടെ പ്രണയവും വിപ്ലവവുമില്ല,
ഇപ്പൊള്‍ അഷ്ടദിക്കുകളിലുമീ
വിചിത്രജീവികളുടെ ഗര്‍ജ്ജനം മാത്രം... !